Image

എഫ്‌.പി.സി.സി കണ്‍വന്‍ഷനും സംയുക്ത ആരാധനയും

ജോയിച്ചന്‍ പുതുക്കുളം Published on 16 September, 2014
എഫ്‌.പി.സി.സി കണ്‍വന്‍ഷനും സംയുക്ത ആരാധനയും
ഷിക്കാഗോ: ഷിക്കാഗോയിലെ പെന്തക്കോസ്‌ത്‌ സഭകളുടെ ഐക്യവേദിയായ എഫ്‌.പി.സി.സി കണ്‍വന്‍ഷനും, സംയുക്ത ആരാധനയും സെപ്‌റ്റംബര്‍ 19 മുതല്‍ 21 വരെ നടക്കും.

പ്രശസ്‌തരായ ദൈവദാസന്മാര്‍ ഈവര്‍ഷത്തെ യോഗങ്ങളില്‍ സംസാരിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ ഐ.പി.സി ഡെസ്‌പ്ലെയിന്‍സിലും, ഞായറാഴ്‌ച സഭായോഗം സ്‌കോക്കി ടൂഹി റോഡിലുള്ള ഹോളിഡേ ഇന്നിലുമാണ്‌ നടക്കുന്നത്‌.

വെള്ളിയാഴ്‌ച വൈകിട്ട്‌ 6.30-ന്‌ ആരംഭിക്കുന്ന യോഗത്തില്‍ പ്രശസ്‌ത സുവിശേഷ പ്രസംഗകനും ഇന്റര്‍നാഷണല്‍ ഗോസ്‌പല്‍ ചര്‍ച്ചിന്റെ ഉപാധ്യക്ഷനുമായ പാ. തോമസ്‌ മാമ്മനും, ശനിയാഴ്‌ച വൈകുന്നേരം ഗാനരചയിതാവും സുവിശേഷ പ്രസംഗകനുമായ പാ. സാം ടി. മുഖത്തലയും, ഞായറാഴ്‌ച സംയുക്ത ആരാധനയില്‍ പാ. ജോര്‍ജ്‌ ഡാനിയേലും വചനം സംസാരിക്കും.

വിവിധ സഭകളിലെ സഹോദരീ സസഹോദരന്മാര്‍ പാ. ബിജു ഉമ്മന്റെ നേതൃത്വത്തില്‍ മലയാളത്തിലും, സി.സി.എഫ്‌ ക്വയര്‍ ഇംഗ്ലീഷിലും ആരാധനകള്‍ക്ക്‌ നേതൃത്വം നല്‍കും.

ഷിക്കാഗോയിലെ വിവിധ സഭകളിലുള്ള വിശ്വാസികള്‍ക്ക്‌ ഒരുമിച്ച്‌ ആരാധിക്കുന്നതിനും കൂട്ടായ്‌മ ആചരിക്കുന്നതിനുമുള്ള അസുലഭ സന്ദര്‍ഭമാണ്‌ ഈ യോഗങ്ങള്‍.

സഹോദരമാരുടെ സമ്മേളനങ്ങള്‍, സി.സി.എഫിന്റെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായുള്ള യോഗങ്ങള്‍ എല്ലാമാസത്തിന്റേയും മൂന്നാം ശനിയാഴ്‌ച മാസയോഗങ്ങള്‍ ഇങ്ങനെ ക്രമീകതൃമായ പ്രവര്‍ത്തനങ്ങളാണ്‌ എഫ്‌.പി.സി.സി യുടെ ചുമതലയില്‍ നടക്കുന്നത്‌.

പാ. സാമുവേല്‍ ബാബുക്കുട്ടി, പാ. ജോര്‍ജ്‌ സ്റ്റീഫന്‍സണ്‍ എന്നിവരാണ്‌ ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. ജോണ്‍സണ്‍ ഉമ്മന്‍ അറിയിച്ചതാണിത്‌.
എഫ്‌.പി.സി.സി കണ്‍വന്‍ഷനും സംയുക്ത ആരാധനയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക