Image

പരിണാമം (ഏബ്രഹാംതെക്കേമുറി)

Published on 15 September, 2014
പരിണാമം (ഏബ്രഹാംതെക്കേമുറി)
2014 സെപ്‌റ്റംമ്പര്‍ 11ന്‌ വേള്‍ഡ്‌ ട്രെയിഡ്‌ സെന്റര്‍ കത്തിയതിന്റെ 13ാം വാര്‍ഷികം.
12ന്‌ ഇസ്‌ളാമിക്‌ സ്‌റ്റേറ്റ്‌ തുടച്ചു നീക്കുമെന്ന്‌ ഒബാമയുടെ വിളംമ്പരം.
13ന്‌ സൂര്യനില്‍ ഒരു കൊടുങ്കാറ്റ്‌.
ദൈവകണം ഭൂതലത്തെ ഇല്ലാതാക്കുമെന്ന്‌ ശാസ്‌ത്രഞ്‌ന്‍മാര്‍.


ഭീകരര്‍ താണ്ഡവമാടുന്നു മുറ്റും
മൃഗ മുഖമാര്‍ന്ന പുകച്ചുരുളാല്‍
എരിഞ്ഞടങ്ങുന്നു പ്രതാപമെല്ലാം
അലയുന്ന പ്രേതങ്ങള്‍ ഏറിവരുന്നു.

സാത്താനെ തളെക്കുവാന്‍ തോക്കുമേന്തി
ഭക്‌തര്‍ നയിക്കുന്ന സംഘനൃത്തം
സാത്താനും ഭക്‌തനും മര്‍ത്യനെന്ന
സത്യം ഏവരും വിസ്‌മരിപ്പൂ.

ഏകനാം ദൈവത്തിന്‍ പലമുഖങ്ങള്‍
മര്‍ത്യനെ ചാമ്പലായ്‌ മാറ്റുന്നനുദിനം
പ്രാണഭയത്തിനാലോടുന്ന മര്‍ത്യന്റെ
ഹൃത്തിന്റെ വേദനയാരറിവൂ.

തീറ്റ വിതറിയിങ്ങരികേ വിളിച്ചിട്ട്‌
ഊറ്റനാം ബോംബിട്ട്‌ ഭസ്‌്‌മമാക്കി
കാറ്റില്‍ പറക്കുന്ന ധൂളിയിലിന്നിതാ
ഉഗ്രനാം സര്‍പ്പത്തിന്‍ രുദ്രഭാവം.

അധര്‍മ്മ മൂര്‍ത്തിയെ കാണുന്ന ഭീതിയാല്‍
നെടുവീര്‍പ്പുകളിന്നേറിടുന്നു
ഏതും സഹിപ്പാനെളുതല്ലെനിക്കെന്ന്‌
ചൊല്ലി ധരിത്രിയും തുടിച്ചിടുന്നു.

പ്രകൃതിയുമങ്ങനെ നിന്നു വിതുമ്പുന്നു
ഭൂമിതന്‍ പണികളും വെന്തുതുടങ്ങി
മൂല പദാര്‍ത്‌ഥങ്ങള്‍ കത്തിയഴിയുന്ന
നാഴിക നമ്മോടടുത്തിടുന്നു.

സൃഷ്‌ടാവും,സൃ്‌ഷ്‌ടിസംഹാരകനും
താനെന്നരുളിയ തന്ത്രമിതേ
കാലത്തിന്‍ അന്തകനായിവന്നു
മര്‍ത്യരേ നോക്കി പല്ലിളിപ്പൂ.

ഏകകോശം പിന്നെ മാമലായ്‌ മാറി
വാലതോഅങ്ങറ്റ്‌ മനുഷ്യനായി
ഇന്നിതാ മര്‍ത്യനു വീണ്ടും കിളിര്‍ക്കുന്നു
അന്നറ്റു പോയതാം നീണ്ടവാല്‌.
പരിണാമം (ഏബ്രഹാംതെക്കേമുറി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക