Image

കാവ്യയുടെ മടങ്ങിവരവ്‌ അധ്യാപികയായി

Published on 17 September, 2014
കാവ്യയുടെ മടങ്ങിവരവ്‌ അധ്യാപികയായി
ഇടവേളയ്‌ക്കുശേഷം സിനിമയിലേക്ക്‌ മടങ്ങിയെത്തുന്ന കാവ്യാ മാധവന്‍ അധ്യാപികയായി വേഷമിടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ജനുവരിയില്‍ ആരംഭിക്കും.

നവാഗതനായ സുനീഷ്‌ ബാബു സംവിധാനം ചെയ്യുന്ന സാമൂഹികപ്രാധാന്യമുള്ള സിനിമയിലൂടെയാണ്‌ കാവ്യയുടെ മടങ്ങി വരവ്‌. മുന്‍ ക്രിക്കറ്റ്‌ താരം സലില്‍ അങ്കോളയാണ്‌ നായകനാവുന്നത്‌.

വിദ്യാര്‍ത്ഥികളുടെ കുറവിനെ തുടര്‍ന്ന്‌ അടച്ചുപൂട്ടാന്‍ പോകുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ കഥയാണ്‌ ഈ സിനിമ പറയുന്നത്‌. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒന്നൊന്നായി കൊഴിഞ്ഞു പോകുന്‌പോഴും കാവ്യ അവതരിപ്പിക്കുന്ന അദ്ധ്യാപിക എന്നും സ്‌കൂളില്‍ വരികയും പതിവു പോലെ ജോലിയില്‍ മുഴുകുകയും ചെയ്യുന്നു. അവസാനം ഒരു വിദ്യാര്‍ത്ഥി മാത്രം ആവുന്നത്‌ വരെയും അത്‌ തുടരുന്നു. ആ കാലം വരെയുള്ള അദ്ധ്യാപികയുടെ മാനസിക സംഘര്‍ഷവും ചിത്രം വരച്ച്‌ കാണിക്കുന്നു.
കാവ്യയുടെ മടങ്ങിവരവ്‌ അധ്യാപികയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക