Image

വി.സിക്ക് നേരെ കയ്യേറ്റം ചെയ്ത കേസില്‍ :15 ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published on 17 September, 2014
വി.സിക്ക് നേരെ കയ്യേറ്റം ചെയ്ത കേസില്‍ :15 ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഉജ്ജെയിന്‍ : പ്രളയബാധിതമായ കശ്മീരിനെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടതിന് സര്‍വകലാശാല വൈസ് ചാന്‍സലറെ കയ്യേറ്റം ചെയ്ത കേസില്‍ ഹിന്ദു സംഘടനകളില്‍ ഉള്‍പെട്ട 15 പവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ബജറങ്ദള്‍, വി.എച്.പി സംഘടനകളിലെ പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

്മധ്യപ്രദേശിലെ വിക്രം സര്‍വകാലാശാല വൈസ് ചാന്‍സലര്‍ ജഹര്‍ലാല്‍ കൗളിന് നേരായാണ് തിങ്കളാഴ്ച കയ്യേറ്റമുണ്ടായത്. വൈസ് ചാന്‍സലറുടെ ഓഫീസില്‍ കടന്നകുകയറിയ സംഘം ഉപകരണങ്ങളും നശിപ്പിച്ചിരുന്നു. ഉത്തരാഖണ്ഡിലും ഗുജറാത്തിലും പ്രളയമുണ്ടാകുമ്പോള്‍ സഹായിക്കാന്‍ ആവശ്യപ്പെടുന്നില്ളെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

പ്രളയ ദുരന്തത്തിലായ കശ്മീരിലെ ജനങ്ങളെ സഹായിക്കാന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ വൈസ് ചാന്‍സലര്‍ സര്‍വകലാശാല വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരുന്നു. മധ്യപ്രദേശില്‍ പഠിക്കുന്ന കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ് നല്‍കണമെന്നും വൈസ് ചാന്‍സലര്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതരായ വി.എച്.പി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ സര്‍വകലാശാലയിലേക്ക് അതിക്രമിച്ചു കയറി വി.സിയെ കയ്യേറ്റം ചെയ്യുകയായിരുന്നു.

Join WhatsApp News
kalikalam 2014-09-17 11:26:59
എത്ര നിന്ദ്യം. മതം തലക്കു പിടിക്കുമ്പോല്‍ മൂല്യങ്ങല്‍ പമ്പ കടക്കും. നല്ല ഗുരു പൂജ 
വിദ്യാധരൻ 2014-09-17 12:10:12
"മതമത്സരം ചിന്തിച്ചു ചിന്തിച്ചു മതി കെട്ടു നടക്കുന്നിതു ചിലർ"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക