Image

സേലത്ത് വാഹനാപകടം: ഏഴ് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു

Published on 05 December, 2011
സേലത്ത് വാഹനാപകടം: ഏഴ് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു
സേലം: സേലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ ബസ്സിലിടിച്ച് ഏഴുപേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ 1.40 നാണ് സേലത്തിന് സമീപം അപകടം നടന്നത്.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലക്കാരായ തീര്‍ത്ഥാടകര്‍ ശബരിമലയിലേക്കുവന്ന വാനാണ് അപകടത്തില്‍ പെട്ടത്. ധര്‍മ്മപുരിയിലേക്ക് പോവുകയായിരുന്നു ബസ്. ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ഒരു തീര്‍ത്ഥാടകനെയും ബസ് യാത്രക്കാരായ 12 പേരെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് സേലം കളക്ടര്‍ മകരഭൂഷണ്‍, എസ്.പി മുത്തുസ്വാമി എന്നിവര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക