Image

എ.ജിയെ നിയമസഭയില്‍ വിളിച്ചുവരുത്തണം: കോടിയേരി

Published on 05 December, 2011
എ.ജിയെ നിയമസഭയില്‍ വിളിച്ചുവരുത്തണം: കോടിയേരി
കൊച്ചി: അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയെ നിയമസഭയില്‍ വിളിച്ചുവരുത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഏത് മന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് കേരളത്തിന്റെ താത്പര്യത്തിന് വിരുദ്ധമായ സത്യവാങ്മൂലം നല്‍കിയതെന്ന് നിയമസഭയില്‍ അദ്ദേഹം വിശദീകരിക്കണം. എ.ജി സ്ഥാനത്തുനിന്ന് ദണ്ഡപാണി ഇന്ന് രാജിവച്ചില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പരസ്യ പ്രതിഷേധ പ്രകടനം പാടില്ലെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം തള്ളിക്കൊണ്ടാണ് മന്ത്രിമാരായ കെ.എം മാണിയും പി.ജെ ജോസഫും ഇന്ന് നിരാഹാര സമരം നടത്തുന്നത്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു എന്നതിന്റെ തെളിവാണിത്. കൂട്ടുത്തരവാദിത്വം ഇല്ലാത്ത മന്ത്രിസഭയ്ക്ക് എങ്ങനെ മുന്നോട്ടുപോകാനാവുമെന്ന് അദ്ദേഹം ചോദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക