Image

മദ്യപാനികളുടെ ആശങ്കകളും വിവരദോഷികളുടെ ആഹ്‌ളാദവും (ഏബ്രഹാം തെക്കേമുറി)

Published on 18 September, 2014
മദ്യപാനികളുടെ ആശങ്കകളും വിവരദോഷികളുടെ ആഹ്‌ളാദവും (ഏബ്രഹാം തെക്കേമുറി)
2014സെപ്‌റ്റംമ്പര്‍ 30ന്‌ കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പില്‍ വരും. ഇത്‌ വിശ്വസിക്കുന്ന പമ്പരവിഡ്ഡികളുടെ ആഹ്‌ളാദവും, മദ്യപാനികളായവരുടെ ആശങ്കകളും പ്രവാസികളായ എഴുത്തുകാരുടെ വിഡ്ഡിത്തങ്ങളും അരങ്ങ്‌ തകര്‍ത്താടുന്നു.

അസംഭവികമായ ഒന്നിന്‌ വ്യാജലേബലില്‍ സംഭവീകമാക്കി കൈയടി നേടാന്‍ ഉള്ള വഞ്ചനയാണ്‌ ഈ കോലാഹലങ്ങള്‍ എന്ന്‌ ജനം തിരിച്ചറിയുക. മദ്യനിരോധനത്തിലൂടെ വമ്പിച്ച നഷ്‌ടം ചൂണ്ടിക്കാട്ടി സാധുജനങ്ങളുടെ തലയില്‍ വലിയ നികുതി ചുമത്തി ആ പണം കൊണ്ട്‌ മദനോത്‌സവം ആചരിക്കുന്ന കേരളത്തിലെ രാഷ്‌ട്രീയതട്ടിപ്പ്‌ എത്രയോ ഖേദകരം.

ഇന്നിപ്പോള്‍ വിളംമ്പരം ചെയ്‌തിരിക്കുന്ന മദ്യനിരോധനം 10 വര്‍ഷംകൊണ്ട്‌ നടപ്പില്‍ വരുത്തുമെന്ന സ്വപ്‌നം മാത്രമാണ്‌. വെറും 17 മാസത്തേക്കു മാത്രം കൂടി നിലവിലുള്ള ഈ ഗവണ്‍മെന്റിന്‌ ഇങ്ങനെയൊരു അവകാശവാദം ഉന്നയിക്കാന്‍ എന്ത്‌ അവകാശം? അര്‍ഹത?

ഇന്നിപ്പോള്‍ `സമ്പൂര്‍ണ്ണ മദ്യനിരോധനം' എന്ന പദത്തിലൂടെ കേരളസര്‍ക്കാന്‍ ഏറ്റെടുക്കുന്നത്‌ `സമ്പൂര്‍ണ്ണമദ്യവിതരണം' ആണ്‌. ബാറുകള്‍ നിരോധിച്ചുകൊണ്ട്‌ മദ്യത്തിന്റെ കുത്തകമുതലാളിത്വം സര്‍ക്കാന്‍ ഏറ്റെടുക്കുന്നത്‌ നല്ലതുതന്നെ. എന്തെന്നാല്‍ വ്യാജന്‍ തടയാം. 2. റീടെയ്‌ല്‍ ലാഭം സര്‍ക്കാരിന്‌. അതിന്‌ തെളിവാണ്‌ 418 ബാറുകള്‍ അടഞ്ഞുകിടന്ന ഈ ഓണക്കാലത്ത്‌ 13 കോടി അധിക വില്‍പ്പന ബിവറേജ്‌ കോര്‍പ്പറേഷന്‍ നേടിയത്‌. ബാറുകള്‍ അടെച്ചുകൊണ്ട്‌ ബിവറേജ്‌ കോര്‍പ്പറേഷനിലൂടെ മാത്രം മദ്യവിതരണം നടത്തി അമിതലാഭം ഉണ്ടാക്കുകയെന്ന തന്ത്രമാണ്‌ ഉമ്മന്‍ ചാണ്ടിയും , വി. എം. സുധീരനുമൊക്കെ നടപ്പിലാക്കുന്നത്‌. ഇതു മദ്യനിരോധനമല്ല.

ഇടതുപക്‌ഷവും നിശബ്‌ദത പാലിക്കുന്നത്‌ ഇതുകൊണ്ടാണ്‌. അടുത്ത ഗവണ്മെന്റ്‌ ഇടതുപക്‌ഷമാണല്ലോ. ഈ കീഴ്‌വഴക്കമാണല്ലോ കേരളത്തെ ഭരിച്ച്‌ മുടുപ്പിക്കുന്നതും.

ഈ നടപടികൊണ്ട്‌ തൊഴില്‍ പ്രശ്‌നമില്ല. എന്തെന്നാല്‍ ബാറില്‍ മദ്യം വിളമ്പുന്ന 5ല്‍ താഴെവരുന്നവരുടെ തൊഴിലുകള്‍ മാത്രമേ നഷ്‌ടപ്പെടുന്നുള്ളു. റെസ്‌റ്റോറെന്റ്‌ തൊഴിലുകള്‍ വര്‍ദ്‌ധിക്കുകയാണ്‌ . എന്തെന്നാല്‍ ജനം കുടംബസമേതം ഇനിയും റെസ്‌റ്റോറുകളില്‍ എത്തും.

മദ്യപിക്കുന്നവര്‍ക്ക്‌ ഒരു കുപ്പി ബിവറേജില്‍ നിന്നു വാങ്ങി വണ്ടിയില്‍ വച്ചോ, റെസ്‌റ്റോറെന്റില്‍ വച്ചോ കുടിക്കാം , ഫാമിലി ഒത്തുകഴിക്കാം.

വിദേശികള്‍ക്ക്‌ 2 ലിറ്റര്‍ മദ്യവുമായി എയര്‍പോര്‍ട്ടില്‍ ഇറങ്ങാം. എവിടെ വച്ചും കുടിക്കാം.

ഹോട്ടലില്‍ താമസിക്കുന്നവര്‍ക്ക്‌ റൂം ബോയിയെ വിളിച്ചാല്‍ അവര്‍ ബിവറേജസില്‍ പോയി ഏതു ബ്രാന്‍ഡും വാങ്ങിക്കൊണ്ടുതരും. ആയതിനാല്‍ ഈ മദ്യനിരോധനം ടൂറിസത്തെ ബാധിക്കില്ല.

പട്ടാളക്കാരന്‌ അവന്റെ വിഹിതമായ ഒരു കെയ്‌സ്‌ (6 കുപ്പി) എല്ലാ മാസവും വാങ്ങാം. വേണേല്‍ കുടിക്കാം, അല്ലേല്‍ വില്‍ക്കാം. നിയമ തടസമില്ല.

ഇങ്ങനെ ഈ മദ്യനിരോധനം കേരളത്തില്‍ നല്ല മദ്യം സുലഭമായി ലഭിക്കുവാനുള്ള കോണ്‍ഗ്രസ്‌ മന്ത്രിസഭയുടെ ഉചിതമായ നടപടിയാണ്‌. വ്യാജ്യമദ്യവും, വിഷലിപ്‌തമായ ഭക്‌ഷണങ്ങളും വിതരണം ചെയ്യുന്ന സകല ബാറുകളും അടെച്ചു പൂട്ടുന്നതിലൂടെ ഗവണ്‍മെന്റ്‌ ലക്‌ഷ്യമിടുന്നത്‌.

ബിവറേജ്‌ കോര്‍പ്പറേഷനിലൂടെ മാത്രം മദ്യം വിതരണം ചെയ്യുക എന്ന ഈ നയം നടപ്പിലാക്കുന്ന സുധീരനം, ഉമ്മന്‍ചാണ്ടിക്കും അഭിനന്ദനങ്ങള്‍.

എങ്കിലും മദ്യനിരോധനമെന്ന ഈചെപ്പടിവിദ്യയിലൂടെ ഗവണ്‍മെന്റിന്റെ വരുമാനം ഇരട്ടിയാകുമെന്നതു മറെച്ചു വച്ചുകൊണ്ട്‌ വ്യാജ്യം പറഞ്ഞ്‌ സാധു ജനങ്ങളെ പിഴിയുന്ന ഈ നയം അധര്‍മ്മമാണ്‌.

വിവേചനബോധമില്ലാത്ത കുറേ സാമൂദായിക നേതൃത്വം കഥയറിയാതെ ആട്ടം കാണുുന്നതു കാണുമ്പോള്‍ , `മദ്യനിരോധനം' എന്ന വാക്കു കേട്ട്‌ കൈയടിക്കുമ്പോള്‍`രാജാവ്‌ ശിശുവായിരിക്കുമ്പോള്‍ ദാസനേക്കാള്‍ ഒട്ടും വിശേഷതയുള്ളവനല്ല' എന്ന്‌ വിവേകികള്‍ വിലയിരുത്തുന്നു. അമേരിക്കയില്‍ നിന്നും പോലും ചിലരൊക്കെ മദ്യനിരോധനത്തിനു അനുമോദിക്കുന്നു. ഹാ കഷ്‌ടം!

ആകയാല്‍ ഒന്നറിയുക! കേരളത്തില്‍ `മദ്യനിരോധനം' അല്ല, മദ്യവിതരണമാണ്‌ ഗവണ്മെന്റ്‌ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്‌. ബാറുകള്‍ വേണമോ, വേണ്ടയോ എന്ന വിധി മാത്രമാണ്‌ ഇനി കോടതിയില്‍ നിന്നും ഉണ്ടാവാനുള്ളത്‌. ബാറുകള്‍ വേണമെന്ന വിധി വന്നാല്‍ ഈ കൂട്ടിയ നികുതികള്‍ വേണ്ടെന്ന്‌ വയ്‌ക്കുമോ ഈ സര്‍ക്കാര്‍?ഇല്ലയെന്ന്‌ ഏവര്‍ക്കും അറിയാവുന്ന സത്യം. ഇതാണ്‌ വഞ്ചന. ഇതാണ്‌ ശപിക്കപ്പെട്ട കേരളരാഷ്‌ട്രീയം!

ഘട്ടം ഘട്ടമായി 10 വര്‍ഷംകൊണ്ട്‌ ഇതു നിരോധിക്കുമെന്നാണ്‌ കോണ്‍ഗ്രസ്‌ പറയുന്നത്‌. ഇതു നടപ്പില്‍ വന്നതുപോലെ പ്രതികരിക്കുന്ന മന്ദബുദ്‌ധികളെ നിങ്ങള്‍ക്കയ്യോ കഷ്‌ടം. 14 ജില്ല മാത്രമുള്ള ഒരു കൊച്ചു ഗ്രാമമാണ്‌ ഭൂപടത്തില്‍ കേരളമെന്ന്‌ നിങ്ങള്‍ തിരിച്ചറിയുക! `ചിരട്ടയിലെ മാക്രികള്‍' എന്ന വിശേഷണത്തിന്‌പോലും വലിപ്പം കൊണ്ടോ, ലോകപരിജ്ഞാനം കൊണ്ടോ അര്‍ഹതയില്ലാത്തവര്‍.

പ്രതിവര്‍ഷം 72,680 കോടി വിദേശപ്പണം പ്രവാസികള്‍ കേരളത്തിലെത്തിച്ചിട്ടും `കൊമരന്‌ ഇന്നും കുമ്പിളില്‍പോലും കഞ്ഞി' ഇല്ലാതെ, വൈദ്യുതിയില്ലാതെ, കുടിവെള്ളമില്ലാതെ, നല്ല റോഡുകളില്ലാതെ മാലിന്യത്തിന്റെ നാറ്റവും മണത്ത്‌ `ദൈവത്തിന്റെ സ്വന്തനാട്‌' കഴിയുന്നത്‌ എന്തുകൊണ്ട്‌? ചിന്തിക്കുക.!
മദ്യപാനികളുടെ ആശങ്കകളും വിവരദോഷികളുടെ ആഹ്‌ളാദവും (ഏബ്രഹാം തെക്കേമുറി)
Join WhatsApp News
Jack Daniel 2014-09-19 08:24:20
മദ്യപാനി ആശങ്കപ്പെടുമ്പോഴും, വിവരദോഷി ആഹ്ലാദിക്കുമ്പോഴും ഉറച്ച മനസ്സോടെ ഇത് എവിടെകെട്ടും എന്നുള്ള ഉറപ്പാണ് ഭയങ്കരം. വ്യാജവാറ്റും, വ്യാജനടിച്ചും നല്ല പരിചയമുള്ള ഒരാൾക്ക്‌മാത്രമേ ഇങ്ങനെ ഉറപ്പിച്ചു പറയാൻ പറ്റുകയുള്ളു. സാറിനു എന്റെ കൂപ്പുകയ്യ്. ഇതെവിടെ കിട്ടും എന്ന് ഇങ്ങനെ വിഷമിച്ചു ഇരിക്കുമ്പോളാണ് പ്രവാസ മലയാളി സാഹിത്യകാര്യന്മാരിൽ ഒരാളായ അങ്ങയിൽ നിന്ന് ഇത് പുറത്തേക്ക് വരുന്നത്. മിക്ക എഴുത്തുകാരും അല്പം വിട്ടിട്ടണല്ലോ എഴുതുന്നത്‌! അഥവാ ജാക്ക് ദാനിയേൽ കിട്ടാതെ വന്നാൽ സാറിനെ വിളിച്ചാൽ പ്രയാസം തോന്നരുത്. സാറിന്റെ സാഹിത്യ പ്രവർത്തനത്തിൽ ഇപ്പോഴും സ്പിരിറ്റിന്റെ പ്രവർത്തനം ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു.
Vinod Rajan 2014-09-19 10:13:09
'വ്യാജനെ' വിട്ട പോലെ എഴുതാതെ ജാക്കെ... എന്താണ് താങ്കളുടെ 'ഭയങ്കര'മായ 'എവിടെ കിട്ടുമെന്നുള്ള ഉറപ്പും', അതു കണ്ടു ആരോ ഞെട്ടിയപോലെയും പറയുന്ന സംഭവം?  പ്രൈവറ്റ് ബാറുകൾ മദ്യ നിരോധനം പറഞ്ഞു നിറുത്തുകയും, ഗവർമെന്റതു തുടരുകയും ചെയ്തത് ഒളിച്ചു വെച്ചായിരുന്നോ ജാക്കേ? എന്നാൽ ഉമ്മ-സുധീരന്മാ രുടെ ന്യായീകരണവും അവരുടെ മീഡിയകളുടെ ചെണ്ടയടിയും എന്തായിരുന്നു?  അതു ചൂണ്ടിക്കാണിച്ചു ഭംഗിയായി എഴുതിയ ലേഖനം ജാക്കു-മാമനിഷ്ടപ്പെട്ടില്ലാന്നോ?  നല്ലതിപ്പം കിട്ടും, ഗവർമെന്ടു കടയിൽ. അതു വാങ്ങി രണ്ടെണ്ണം വിട്ടിട്ടു എഴുതൂ... എന്നെപ്പോലെയു ള്ളവരുടെ ആശങ്ക അതായിരുന്നു ജാക്കേ... നല്ലതു കിട്ടാനില്ലല്ലോന്നു... ജാക്ക് അതൊന്നു നോക്കീട്ടു പറ...
Christian Brothers 2014-09-19 10:59:26
കണ്ടാൽ ഒരു അച്ഛന്റെയോ സന്യാസിയുടെയോ ഭാവം. ലേഖനത്തിൽ മുഴുവൻ കള്ളിന്റെ മണം
ശിവശ്രീകൾ 2014-09-19 11:17:55
ലേഖനം വായിച്ചു ആശങ്കൾ മാറി ആഹ്ലാദംകൊണ്ട് തുള്ളി ചാടി. ഭാര്യ പറഞ്ഞു മുടിഞ്ഞ മനുഷ്യ എവിടെങ്കിലും പോയി തുലയരുതോ എന്ന്.
Truth man 2014-09-19 12:21:00
He said all the truth, you people  believe  or not
What is the spiritual leader and spirit leader both are same now.
I think everybody understood ?
ശീമ മദ്യം 2014-09-19 13:13:21
ഇതൊന്നും നല്ലതല്ല!
മദ്യപാനി 2014-09-19 16:57:52
ഈ നശിച്ച മദ്യം കണ്ടുപിടിച്ചവനെ ....................................................................
Siby Thomas 2014-09-19 17:08:48
lലോകത്തില്‍ എത്ര സര്‍ക്കാരുകളാ മദ്യം വിറ്റ് ജനങ്ങളെ പോറ്റുന്നത് ? ജനങ്ങളെ മദ്യം കുടിപ്പിച്ചിട്ടു അതില്‍നിന്നു ഊറ്റി പിഴിഞ്ഞ് കിട്ടുന്നതില്‍ നിന്നുള്ള ജനസേവനം ഞങ്ങള്‍ക്ക് വേണ്ടാ... മറ്റു രാജ്യങ്ങളെ പോലെ മറ്റു വരുമാന മാര്‍ഗങ്ങള്‍ നോക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തില്‍ മദ്യനിയന്ത്രണം അനിവാര്യം...മൂന്നു തരം!!!!
കള്ളവാറ്റ് 2014-09-19 17:46:06
സ്വദേശിയെ വിട്ടിട്ട് വിദേശിയെ ആശ്രയിക്കുന്നത് മലയാളി തനിമയല്ല. വിദേശികൾ ഉണ്ടാവുന്നതിനു മുൻപേ ഞങ്ങൾ ഉണ്ടായിരുന്നു. ഏതു പഴ വര്ഗ്ഗങ്ങ്ളിലും ഞങ്ങൾ നിങ്ങളെ ആഹ്ലാദിപ്പിക്കാനായ് നുരഞ്ഞു പൊന്താനായി വെമ്പുകയാണ്. നിങ്ങളുടെ കരസ്പർശനം എലക്കുമ്പോൾ അടുക്കി വച്ച കലങ്ങളിലൂടെ ഇറ്റിറ്റു നിങ്ങളുടെ കുപ്പികളിലേക്കു ഒഴുകി വീഴുമ്പോൾ ഞങ്ങൾ സ്വപ്നം കാണുന്നത്, നിങ്ങളുടെ കണ്ഡനാളങ്ങളെ കത്തിച്ചു വൻകുടലിനേയും ചെറുകുടലിനേയും കത്തിച്ചു നാഡി ഞരമ്പുകളിലൂടെ തലമണ്ടയിലെ ഓരോ കോശങ്ങളെയും മരവിപ്പിച്ചു നിങ്ങളെ കാറ്റത്തു ഉലയുന്ന ഒരു ആൽമരം ആക്കാനാണ്. ആര് എവിടെപ്പോയാലും താഴത്ത് വന്നെ സമ്മാനമുള്ള. ജനായത്ത ഭരണമുള്ള രാജ്യങ്ങളിൽ നിന്ന് ഞങ്ങളെ തുടച്ചു നീക്കാം നിന്ന് നിങ്ങൾ വ്യാമോഹിക്കുന്നെങ്കിൽ അത് വെറും ഒരു സ്വപ്നമാണ്, ഞങൾ ഒരിക്കലും നിങ്ങളെ നശിപ്പിക്കാരില്ല, ആക്രാന്തം കാണിക്കാതെ മരിയാധക്ക് കഴിച്ചാൽ ഞങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളാണ്, ഞങ്ങളെ നിങ്ങളുടെ ഭാര്യമാരെ ദുഷിപ്പിക്കുന്നതുപോലെ ധുഷിപ്പിക്കാൻ തുടങ്ങുമ്പോൾ ഞങ്ങൾ നിങ്ങളുടെ കരളു വരെകാർന്ന് തിന്നും. നിങ്ങൾ ബാറ്ററിയും വാർനീഷും ഒക്കെ ചേർത്തു ഞങ്ങളുടെ കോശങ്ങളെ വികടിക്കുമ്പോൾ ഞ, പീഡിപ്പിക്കുമ്പോൾ ഞങ്ങളുടെ വിധം മാറുകയും നിങ്ങളെ ഞങ്ങൾ എത്രയും പെട്ടെന്ന് പെട്ടിയിലാകി അക്കരെ നാട്ടിലേക്ക് എത്തിക്കുകയും ചെയ്യും. ഇത് ഓർമയിൽ വച്ചാൽ നിങ്ങൾക്ക് കൊള്ളാം
Thomasukutty Melethu 2014-09-19 18:36:53
അച്ഛനാ സന്യാസിയാന്നൊക്കെ കണ്ട ഭാവം വെച്ചു കെട്ടിപ്പിടിച്ചാൽ ഇപ്പോ അങ്ങനെയൊക്കെയാ ക്രിസ്ത്യൻ ബ്രദറേ? പൂസാകാത്ത അച്ഛന്മാരുണ്ടോ ഇപ്പോ? സന്ന്യാആസിമാരും?
Thomasukutty Melethu 2014-09-19 18:51:05
അങ്ങനെ ലേഖനം വായിച്ചു തുള്ളിച്ചാടാമോ ശിവശ്രീ പാടിയ സാറേ. വ്യാജനെ അടിച്ചപോലെ... ഇനി നല്ലതു വാങ്ങി രണ്ടെണ്ണം വിട്ടു ഭാര്യക്കും രണ്ടു കൊട്. ഒരക്ഷരോം പിന്നെ പറയില്ല. പൂച്ചയെപ്പോലെ കിടന്നുറങ്ങും.
Thomasukutty Melethu 2014-09-19 18:55:57
എന്നാൽ ആ നല്ലത് ഏതാന്നും കൂടെ അങ്ങു പറഞ്ഞു തുലയ്ക്കരുതോ ശീമ മദ്യരെ?
VAT69 2014-09-20 06:12:01
കൂടെ കൂടി നിന്നത് കൊണ്ട് എനിക്ക് പുരോഗതി ഉണ്ടായില്ല. അതുകൊണ്ടാണ് ഞാൻ ഒരു ഫെയിസ് ലിഫ്റിലൂടെ രൂപവും ഭാവവും മാറ്റി പേരും മാറ്റി വാറ്റ് 69 ആയതു. അതുകൊണ്ട് ആശങ്ക മാറ്റി ആഹ്ലാദത്തിനായി എല്ലായിപ്പോഴും വറ്റ് 69 കഴിക്കുക
XXX RUM 2014-09-20 06:29:07
കുടിക്കുകയാണെങ്കിൽ XXX RUM കുടിക്കണം. കുതിരകളെ പ്പോലെ നിങ്ങൾ ചാടും
Kunjunni Nirappel 2014-09-20 07:09:53
കള്ള വാറ്റ്:  എന്തര് സ്വദേശി, വിദേശി അപ്പി?  ഇതൊക്കെ പള്ളീലച്ചന്മാരും കപ്യാന്മാരും പൂളക്കള്ളടിയന്മാരെ പൂട്ടാൻ പണ്ട് പാടിക്കൊണ്ടു നടന്ന പാട്ടല്ല്യൊ?... ഇതെന്തിനാ ഇപ്പോഴും പാടുന്നേ? കള പുല്ല്... നിങ്ങളീപ്പറയുന്ന 'കള്ളവാറ്റ്' അമേരിക്കയിൽ ടെക്കനോളജിയുടെ മികവിൽ അടിപൊളിയായി ആരും കാണ്‍കെ അനസ്യൂതം ഞങ്ങളു നടത്തുന്നു... ഇവിടാരും വന്നു കള്ളവാറ്റാ, കിണ്ടിയാന്നൊന്നും പറയില്ല, പൊക്കത്തുമില്ല. വാറ്റണേ വാറ്റിക്കോ, കിണ്ടീലെങ്കി കിണ്ടീൽ, വിക്കണോങ്കിൽ വിറ്റോ, അങ്കിൾ-സാമിനു വല്ലോം കൊടുക്കാനുണ്ടേ കൊടുത്തേക്കണം... അത്രേ ഉള്ളൂ... കേരളത്തിലും ഏതാണ്ടിപ്പോ അതുപോലുണ്ടപ്പി... അറിഞ്ഞിട്ടില്ലേ? കഷ്ടമേ...! പുറത്തറിയാതെ നടത്തണം... ഇല്ലേൽ കള്ളവാറ്റാന്നു പറഞ്ഞു അകത്തു കേറ്റും... പക്ഷേ, ഇനിയിപ്പോ അതിനു മെനക്കെടാണ്ടല്ലോ... ഉമ്മന്റെ ദേശോൽക്കരണം അതു കവറു ചെയ്യുമല്ലോ? അങ്ങനെ നേരെ ചൊവ്വേ നടക്കട്ടെ വാറ്റെങ്കിലും... കള്ളവെടി വേണ്ടാന്നു വെയ്യ്... ഇമ്മിണി നേരം ലയിൻ നിക്കണം. അത് സുധീരൻ  നേരെയാക്കിത്തരും. ആളു 'നേരെ വാ, നേരെ പോ'ന്നു പറഞ്ഞാ രാവിലെ തോർത്തു തോളത്തിടുന്നതു തന്നെ... യേത്...
പനങ്കള്ള് 2014-09-20 07:15:26
ആരെല്ലാം ഉപേക്ഷിച്ചാലും ഞാൻ ഏപ്പോഴും ഉപേക്ഷിക്കാത്തവനായി നിങ്ങളോട് കൂടെയുണ്ട്
Johny Walker 2014-09-20 08:19:52
ഞാനില്ലാത്ത കള്ളിന്റെ ലോകം അർത്ഥശൂന്യമാണ്
അയ്യപ്പൻ 2014-09-20 08:42:46
കള്ളേ പനം കള്ളേ.... തേടി വരുന്നു ഞാൻ നിൻ ലഹരിയെ നുകരനായി തേടി വരുന്നു ഞാൻ കുടിച്ചിട്ടും കുടിച്ചിട്ടും പിടിച്ചില്ല എന്റെ തലയിൽ ഒട്ടും പിടിച്ചില്ല ഒടുവിൽ നിന്നെ വാറ്റീട്ട് ചാരായം ആക്കി കുടിച്ചപ്പോൾ ആനന്ദംആനന്ദം ആഹ്ലാദം ഭൂലോകം ഒന്നാകെ ചുറ്റുന്നു
മാട്ടം മത്തായി 2014-09-20 11:28:37
എവിടെന്നാടാ ഈ 'കള്ള'ന്മാരൊക്കെ ഇറങ്ങി വരുന്നത്?
കവി മദ്യോധരൻ 2014-09-20 12:06:04
അയ്യോ കള്ളെ, തെങ്ങിൻകള്ളെ, നിന്നെ ഊറ്റാൻ തെങ്ങു മടിച്ചു, അതുകൊണ്ട് പാലായിൽ ഞങ്ങൾ പനങ്കള്ളാക്കി... പനയിൽ തുളുമ്പിയതു ചാരായമാക്കി, വാഴപ്പോളയിലും ഊറ്റാമെന്നാക്കി. പറങ്കീന്നെടുക്കാം, പഴനീരു ചേർക്കാം, അരിയും ഗോതമ്പുമാവിധ മാക്കാം, ബാറ്ററിയിട്ടും മൂപ്പിക്കാം. പക്ഷേ കണ്ടോ വാറ്റായി വഴക്കായി വയ്യാവേലിയായി. ഞങ്ങളുടെ നാവു നനയ്ക്കാൻ കർത്താവേ നീ പറയിനിയാരാ ഞങ്ങൾക്കിത്തിരി നല്ല കള്ളു തരിക?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക