Image

മുല്ലപ്പെരിയാര്‍ : ഉന്നതാധികാരസമിതി വാദം കേള്‍ക്കും

Published on 05 December, 2011
മുല്ലപ്പെരിയാര്‍ : ഉന്നതാധികാരസമിതി വാദം കേള്‍ക്കും
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വാദം കേള്‍ക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി തീരുമാനിച്ചു. കേരളത്തിന്റെ അപേക്ഷ പരിഗണിച്ചാണ് വാദം കേള്‍ക്കുന്നത്. തമിഴ്‌നാടിനെ ഈ വിവരം അറിയിച്ചിട്ടില്ലാത്തതിനാല്‍ വാദം കേള്‍ക്കുന്നതിന് മറ്റൊരു തീയതി തീരുമാനിച്ച് രണ്ട് സംസ്ഥാനങ്ങളേയും പിന്നീട് അറിയിക്കും. ഇരു സംസ്ഥാനങ്ങളിലേയും ഓരോ അഭിഭാഷകരെ വീതം ഇതിനായി നിയോഗിക്കണം.

മുല്ലപ്പെരിയാര്‍ മേഖലയില്‍ സമീപകാലത്തുണ്ടായ ഭൂചലനങ്ങള്‍ ഗൗരവമായി കണക്കിലെടുക്കണമെന്ന് കേരളം നല്‍കിയ അപേക്ഷയില്‍ മറുപടി നല്‍കാന്‍ സമിതി തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച ചേര്‍ന്ന സമിതിയുടെ യോഗത്തിലാണ് ഈ തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക