Image

ശരി തരൂര്‍ സിനിമയില്‍ അഭിനയിക്കുന്നു

Published on 19 September, 2014
ശരി തരൂര്‍ സിനിമയില്‍ അഭിനയിക്കുന്നു
കോണ്‍ഗ്രസ്‌ നേതാവും മുന്‍ യു.എന്‍ അണ്ടര്‍ സെക്രട്ടറിയുമായ ശശിശി തരൂര്‍ സിനിമയില്‍ അഭിനയിക്കുന്നു.

രാജീവ്‌ നാഥാണ്‌ ശശി തരൂറിനെ നായകനാക്കി സിനിമയെടുക്കുന്നത്‌. പ്രശസ്‌ത കഥാകാരന്‍ കാരൂര്‍ നീലകണ്‌ഠപിള്ളയുടെ 'പൊതിച്ചോറി'നെ ആസ്‌പദമാക്കിയാണ്‌ സിനിമയൊരുങ്ങുന്നത്‌. രണ്ടു മാസത്തിനകം സിനിമയുടെ ചിത്രീകരണം ആരംഭിയ്‌ക്കും.

ചിത്രത്തിന്റെ പ്രാഥമികഘട്ട ചര്‍ച്ചകളെല്ലാം നടന്നു കഴിഞ്ഞു എന്നാണ്‌ റിപ്പോര്‍ട്ടുകള്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച ചെറുകഥകളിലൊന്നായ പൊതിച്ചോറ്‌ സിനിമായകുമ്പോള്‍ അത്‌ നിര്‍മിക്കുന്നത്‌ ഒരു ഫ്രഞ്ച്‌ കമ്പനിയാണെന്നും റിപ്പോര്‍ട്ടുണ്ട്‌.

നേരത്തെ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദനും ചീഫ്‌ വിപ്പ്‌ പി സി ജോര്‍ജും പന്ന്യന്‍ രവീന്ദ്രനും, എം.എം മണിയും സിനിമയില്‍ അഭിനയിച്ചത്‌ വാര്‍ത്തയായിരുന്നു.
ശരി തരൂര്‍ സിനിമയില്‍ അഭിനയിക്കുന്നു
Join WhatsApp News
Flash Light 2014-09-25 09:52:20
അദ്ദേഹത്തിൻറെ ജീവിതം തന്നെ ഒരഭിനയമാണല്ലോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക