Image

വിദേശ നിക്ഷേപം: തീരുമാനം പ്രതിപക്ഷത്തെ അറിയിച്ചു

Published on 05 December, 2011
വിദേശ നിക്ഷേപം: തീരുമാനം പ്രതിപക്ഷത്തെ അറിയിച്ചു
ന്യൂഡല്‍ഹി: ചില്ലറ വ്യാപാര മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനം മരവിപ്പിച്ചതായി ധനമന്ത്രി പ്രണബ് മുഖര്‍ജി പ്രതിപക്ഷത്തെ അറിയിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുമായി ധാരണയില്‍ എത്തിയശേഷമെ തീരുമാനം നടപ്പാക്കൂവെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, സി.പി.എം നേതാവ് സീതാറാം യെച്ചൂരി എന്നിവരെ പ്രണബ് അറിയിച്ചു.

വിദേശ നിക്ഷേപം സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ പ്രസ്താവന നടത്തണമെന്ന് സുഷമ സ്വരാജ് മന്ത്രി പ്രണബ് മുഖര്‍ജിയോട് ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. പാര്‍ലമെന്റ് ചേരുന്നതിന് മുന്‍പ് സര്‍വകക്ഷിയോം വിളിച്ചുചേര്‍ത്ത് സര്‍ക്കാര്‍ തീരുമാനം അറിയിക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം മരവിപ്പിച്ച വിവരം ബുധനാഴ്ച സര്‍വകക്ഷി യോഗം ചേര്‍ന്നശേഷം സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക