Image

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് തമിഴ്‌നാട്

Published on 05 December, 2011
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് തമിഴ്‌നാട്
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ചര്‍ച്ചയ്ക്ക് പോലും തയാറല്ലെന്ന നിലപാടില്‍ നിന്ന് തമിഴ്‌നാട് അയയുന്നു. ഡിസംബര്‍ 15 നോ 16 നോ ചര്‍ച്ചയ്ക്ക് തയാറാണെന്ന് തമിഴ്‌നാട് കേന്ദ്രത്തെ അറിയിച്ചു. ഉദ്യോഗസ്ഥതല ചര്‍ച്ചയ്ക്കായി കേരളം നിയോഗിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ കേന്ദ്ര ജലവിഭവ സെക്രട്ടറി ധ്രുവ് വിജയുമായി ചര്‍ച്ചനടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് തമിഴ്‌നാട് ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ച വിവരം അദ്ദേഹം ജയകുമാറിനെ അറിയിച്ചത്.

ഇന്ന് നിശ്ചയിച്ചിരുന്ന ചര്‍ച്ചയില്‍ ചില അസൗകര്യങ്ങള്‍ കാരണമാണ് പങ്കെടുക്കാതിരുന്നതെന്ന് തമിഴ്‌നാട് അറിയിച്ചു. അണക്കെട്ടുമായി ബന്ധപ്പെട്ട സാങ്കേതിക റിപ്പോര്‍ട്ടുകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കും. കേരളത്തില്‍ അനുദിനം സമരങ്ങളും പ്രക്ഷോഭങ്ങളും വര്‍ധിച്ചുവരുന്നതും ചര്‍ച്ചയില്‍ നിന്ന് ഏകപക്ഷീയമായി വിട്ടുനില്‍ക്കുന്നതും പ്രതികൂലമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ചര്‍ച്ചയിലേക്ക് തമിഴ്‌നാട് എത്തിയതെന്നാണ് സൂചന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക