Image

മാധ്യമങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച്‌ ദീപിക പദുക്കോണ്‍

Published on 20 September, 2014
മാധ്യമങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച്‌ ദീപിക പദുക്കോണ്‍
മുംബൈ: മാധ്യമങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച്‌ ബോളിവുഡ്‌ നടി ദീപിക പദുക്കോണ്‍ രംഗത്ത്‌.

തന്റെ ചില ചിത്രങ്ങള്‍ക്ക്‌ അശ്ലീല തലക്കെട്ട്‌ നല്‍കി വാര്‍ത്തയാക്കിയ മാദ്യമങ്ങള്‍ക്കെതിരേയാണ്‌ താരം അരിശം തീര്‍ത്തത്‌. സ്‌ത്രീകളുടെ ശരീരഭാഗങ്ങള്‍ കാട്ടി വാര്‍ത്ത കൊടുക്കുന്നവര്‍ പുരുഷന്മാരുടെ രഹസ്യഭാഗങ്ങളുടെ ചിത്രം കൊടുക്കുമോ എന്ന്‌ താരം ഫേസ്‌ബുക്കിലുടെ ചോദിക്കുന്നു.

സിനിമയിലെ ഒരു കഥാപത്രത്തിന്റെ ശരീരം പ്രദര്‍ശിപ്പിക്കുന്നതിന്‌ താന്‍ എതിരല്ല. എന്നാല്‍ ഒരു വ്യക്തി എന്ന നിലയില്‍ സ്‌ത്രീയ്‌ക്ക്‌ ഉള്ള സ്വാതന്ത്ര്യം ബഹുമാനിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന്‌ ദീപിക പറഞ്ഞു. കഥാപാത്രത്തിനനുസരിച്ചുള്ള വേഷങ്ങള്‍ സിനിമയില്‍ ധരിക്കേണ്ടിവന്നേക്കാം. അത്‌ ജോലിയുടെ ഭാഗമാണെന്നും നടി പറഞ്ഞു.

സ്‌ത്രീകളോടുള്ള മനോഭാവം മാറേണ്ടിയിരിക്കുന്നു. ഷാരൂഖ്‌ ഖാന്റെ 8 പാക്ക്‌ ശരീരത്തെ കാണുംപോലെ അല്ല അത്തരത്തില്‍ രംഗത്തുവരുന്ന ഒരു സ്‌ത്രീയുടെ ശരീരം കാണുമ്പോള്‍ ഉണ്ടാകുന്നത്‌. സ്‌ത്രീയെ എപ്പോഴും ലൈംഗികമായി നോക്കിക്കാണുകയാണ്‌ ചിലര്‍. വായനക്കാരെ ആകര്‍ഷിക്കാന്‍ മോശം തലക്കെട്ടുകള്‍ നല്‍കുന്നതില്‍ തനിക്ക്‌ എതിര്‍പ്പുണ്ടെന്നും അവര്‍ വ്യക്തമാക്കി.
മാധ്യമങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച്‌ ദീപിക പദുക്കോണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക