Image

ചില്ലറ വില്‍പ്പന വിദേശ നിക്ഷേപം: തീരുമാനം മരവിപ്പിച്ചു

Published on 05 December, 2011
ചില്ലറ വില്‍പ്പന വിദേശ നിക്ഷേപം: തീരുമാനം മരവിപ്പിച്ചു
ന്യൂഡല്‍ഹി: ചില്ലറ വില്‍പ്പന മേഖലയിലെ വിദേശനിക്ഷേപം അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ചു. വിഷയത്തില്‍ സമവായമുണ്ടാവുന്നതു വരെ നടപടികള്‍ നിര്‍ത്തി വയ്‌ക്കുമെന്നു കേന്ദ്ര ധനമന്ത്രി പ്രണബ്‌ മുഖര്‍ജി പ്രതിപക്ഷ നേതാവ്‌ സുഷമ സ്വരാജിനെ അറിയിച്ചു.പ്രതിപക്ഷവുമായുള്ള ധാരണയുടെ അടിസ്‌ഥാനത്തിലാണു നടപടി. ഇതു സംബന്ധിച്ച്‌ ധനമന്ത്രി ബുധനാഴ്‌ച ലോക്‌സഭയില്‍ ഔദ്യോഗികമായി പ്രസ്‌താവന നടത്തും.

ചില്ലറ വിപണന മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതിനെതിരേ പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റ്‌ നടപടികള്‍ ബഹിഷ്‌കരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക