Image

നരേന്ദ്ര മോദിയുടെ വാക്കുകള്‍ വരും തലമുറയ്‌ക്കുള്ള സന്ദേശം: മോഹന്‍ലാല്‍

Published on 21 September, 2014
നരേന്ദ്ര മോദിയുടെ വാക്കുകള്‍ വരും തലമുറയ്‌ക്കുള്ള സന്ദേശം: മോഹന്‍ലാല്‍
തിരുവനനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ വളര്‍ന്നുവരുന്ന തലമുറയ്‌ക്ക്‌ അനുകരിക്കാവുന്നതാണെന്ന്‌ നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. ആരെങ്കിലും ആവാനല്ല, എന്തെങ്കിലും ആത്മാര്‍ത്ഥതയോടെ ചെയ്യാനാണ്‌ സ്വപ്‌നം കാണേണ്ടതെന്ന നരേന്ദ്ര മോദിയുടെ വാക്കുകള്‍ വരും തലമുറയ്‌ക്ക്‌ കൈമാറാനുള്ള ഏറ്റവും നല്ല ഉപദേശവും സന്ദേശവും ആണെന്ന്‌ മോഹന്‍ലാല്‍ തന്റെ ബ്‌ളോഗില്‍ കുറിച്ചു.

ചെയ്യുന്ന കാര്യങ്ങള്‍ ആത്മാര്‍ത്ഥതയോടും സത്യസന്ധമായും ചെയ്‌തിരുന്നെങ്കില്‍ കേരളത്തിന്റെ സ്ഥിതി ഇത്രയും മോശമാവുമായിരുന്നില്ല. റോഡുകള്‍ പലതും മനുഷ്യര്‍ പോയിട്ട്‌ മാടുകള്‍ക്ക്‌ പോലും സഞ്ചരിക്കാന്‍ യോഗ്യമല്ലായിരിക്കുന്നു. അതിന്‌ ഉത്തരവാദികള്‍ റോഡ്‌ നിര്‍മിച്ചവരും അത്‌ ഉണ്ടാക്കിച്ചവരുമാണ്‌. ചെയ്യുന്ന കാര്യങ്ങള്‍ ആത്ഥാമാര്‍ത്ഥതയോടും സത്യസന്ധതയോടും ചെയ്യുക എന്നത്‌ ജീവിത തത്വം മാത്രമല്ല. ഒരു സംസ്‌കാരം കൂടിയാണ്‌. കഴിഞ്ഞ 36 വര്‍ഷമായി അഭിനയരംഗത്തുള്ള താന്‍ തികഞ്ഞ ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടുമാണ്‌ ആ ജോലി ചെയ്‌തിട്ടുള്ളതെന്നും മോഹന്‍ലാല്‍ പറയുന്നു. അത്‌ സമൂഹത്തോടുള്ള തന്റെ സമര്‍പ്പണമാണ്‌ എന്നും ലാല്‍ കൂട്ടിച്ചേര്‍ക്കുന്നു.
നരേന്ദ്ര മോദിയുടെ വാക്കുകള്‍ വരും തലമുറയ്‌ക്കുള്ള സന്ദേശം: മോഹന്‍ലാല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക