Image

കേരളം മുല്ലപ്പെരിയാര്‍ തകര്‍ത്താല്‍ ഇന്ത്യ തകരും: വൈക്കോ

Published on 05 December, 2011
കേരളം മുല്ലപ്പെരിയാര്‍ തകര്‍ത്താല്‍ ഇന്ത്യ തകരും: വൈക്കോ
മധുര: കേരളം മുല്ലപ്പെരിയാര്‍ തകര്‍ത്ത്‌ പുതിയ ഡാം നിര്‍മ്മിച്ചാല്‍ ഇന്ത്യ റഷ്യ തകര്‍ന്നതുപോലെ തകരുമെന്ന്‌ എം.ഡി.എം.കെ നേതാവ്‌ വൈക്കോ മുന്നറിയിപ്പ്‌ നല്‍കി. ഡാം സുരക്ഷിതമല്ലെന്ന കേരളത്തിന്റെ വാദം പൊള്ളത്തരമാണ്‌. റിക്ടര്‍ സ്‌കെയിലില്‍ എഴര വരെ രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങള്‍ ചെറുക്കാനുള്ള ശേഷി മുല്ലപ്പെരിയാറിനുണ്ട്‌. ഇപ്പോള്‍ റിക്ടര്‍ സ്‌കെയിലില്‍ വെറും മൂന്നര വരെ രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങളാണ്‌ മുല്ലപ്പെരിയാര്‍ മേഖലയില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളം മനഃപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്‌. ഡാമിന്‌ നേരേ ആസൂത്രിതമായ ആക്രമണമാണ്‌ കേരളം നടത്തുന്നത്‌. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഐക്യം തമിഴ്‌നാടിന്റെ മാത്രം ബാധ്യതയല്ലെന്ന്‌ വൈക്കോ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക