Image

നടി ദീപിക കാപട്യക്കാരിയാണെന്ന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യ

Published on 22 September, 2014
നടി ദീപിക കാപട്യക്കാരിയാണെന്ന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യ
ന്യൂഡല്‍ഹി: ബോളിവുഡ്‌ നടി ദീപിക പദുക്കോണിനെതിരേ രൂക്ഷമായ ആക്രമണവുമായി ടൈംസ്‌ ഓഫ്‌ ഇന്ത്യ. നടി തികഞ്ഞ കാപട്യക്കാരിയാണെന്നും വിവിധ മാഗസിനുകളില്‍ വന്ന ദീപികയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ്‌ വെബ്‌സൈറ്റിലൂടെ നടിക്കെതിരേ ആഞ്ഞടിച്ചിരിക്കുന്നത്‌. `ദീപിക, ഞങ്ങളുടെ വീക്ഷണം ഇതാണ്‌' എന്നു തലക്കെട്ടില്‍ ടൈംസ്‌ ഓഫ്‌ ഇന്ത്യ ഓണ്‍ലൈനില്‍ നല്‍കിയ റിപോര്‍ട്ടില്‍ തങ്ങള്‍ ദീപികയുടെ സ്വകാര്യത ലംഘിച്ചിട്ടില്ലെന്ന്‌ അവകാശപ്പെടുന്നു.

ദീപികയുടെ നഗ്‌നത കാണിക്കുന്ന ചിത്രം ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതോടെയാണ്‌ നടിയും ഇന്ത്യയിലെ പ്രമുഖ ദിനപത്രവും കൊമ്പുകോര്‍ക്കുന്നത്‌. ദീപിക മാറ്‌ കാണിക്കുന്ന രീതിയിലായിരുന്നു ചിത്രം.

ഇതിനെതിരെ രൂക്ഷമായി തന്നെ ദീപിക പ്രതികരിച്ചു. താന്‍ സ്‌ത്രീയാണെന്നും തനിക്ക്‌ മാറുണ്ടെന്നും അതില്‍ നിങ്ങള്‍ക്കെന്താണ്‌ പ്രശ്‌നമെന്നുമായിരുന്നു ദീപികയുടെ ചോദ്യം. ദീപികക്ക്‌ പിന്തുണയുമായി ബോളിവുഡ്‌ താരങ്ങളും ആരാധകരും രംഗത്ത്‌ വന്നിരുന്നു.

സ്‌ത്രീകളെ ബഹുമാനിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവണം. സ്‌ത്രീകളുടെ അടിവസ്‌ത്രങ്ങളുടെ ചിത്രങ്ങള്‍ നല്‍കി വില കുറഞ്ഞ തലക്കെട്ടുകള്‍ നല്‍കുന്നതിനു പകരം അവരോട്‌ അല്‍പം ആദരവ്‌ കാണിച്ചുകൂടെയെന്നും ദീപിക ഫേസ്‌ബുക്കിലൂടെ ചോദിക്കുകയുണ്ടായി. നടി എന്ന നിലയില്‍ എന്‍െറ തൊഴിലിനെ കുറിച്ച്‌ അജ്ഞയല്ല. അഭിനയിക്കുന്ന കഥാപാത്രത്തിനു വേണ്ടി ചിലപ്പോള്‍ അടി മുതല്‍ മുടി വരെ വസ്‌ത്രം ധരിക്കേണ്ടി വരും. ചിലപ്പോള്‍ നഗ്‌നയാവേണ്ടിയും വരും. അത്‌ എന്‍െറ ഇഷ്ടമാണെന്നും നടി ഫെയ്‌സ്‌ബുക്കിലൂടെ അറിയിച്ചിരുന്നു.

നടി ദീപിക കാപട്യക്കാരിയാണെന്ന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക