Image

മന്ത്രി അടൂര്‍ പ്രകാശിന്‌ ഫൊക്കാന സ്വീകരണം നല്‍കി

ജോസ്‌ കാടാപുറം Published on 22 September, 2014
മന്ത്രി അടൂര്‍ പ്രകാശിന്‌ ഫൊക്കാന സ്വീകരണം നല്‍കി
ന്യൂയോര്‍ക്ക്‌: റവന്യൂ വകുപ്പ്‌ മന്ത്രി അടൂര്‍ പ്രകാശിന്‌ യോങ്കേഴ്‌സിലുള്ള മുംബൈ പാലസ്‌ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വെച്ച്‌ സ്വീകരണം നല്‍കി. തദവസരത്തില്‍ സംസാരിച്ച മന്ത്രി ഭൂരഹിത കേരളം ആണ്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും, മൂന്ന്‌ സെന്റ്‌ ഭൂമി പോലും ഇല്ലാത്തവരായി ആരും കേരളത്തില്‍ ഉണ്ടാവില്ലെന്നും പറഞ്ഞു. ഇത്‌ സാക്ഷാത്‌കരിക്കാന്‍ അമേരിക്കന്‍ മലയാളികളുടെ സഹായവും സഹകരണവും അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. മൂന്നു ലക്ഷത്തോളം ആളുകള്‍ ഇതിന്റെ ഗുണഭോക്താക്കളാണെന്നും, കാസര്‍ഗോട്ടും കണ്ണൂരും ഇതിനോടകം തന്നെ എല്ലാവര്‍ക്കും ഭൂമി നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെ മന്ത്രി പ്രകീര്‍ത്തിക്കുകയും ഇനിയും ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഫൊക്കാനയില്‍ നിന്നും ധരാളം ആളുകള്‍ ഭൂമി വാഗ്‌ദാനം ചെയ്യുകയുണ്ടായി. സദസ്യരുടെ ചോദ്യങ്ങള്‍ക്ക്‌ മന്ത്രി മറുപടി നല്‍കി.

ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട്‌ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, ജനറല്‍ സെക്രട്ടറി വിനോദ്‌ കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌, അസോസിയേറ്റ്‌ സെക്രട്ടറി ജോസ്‌ കുര്യപ്പുറം, ഫൊക്കാനാ നേതാക്കളായ ടി.എസ്‌. ചാക്കോ, ലീല മാരേട്ട്‌, ഗണേഷ്‌ നായര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, കെ.കെ. ജോണ്‍സണ്‍, ലൈസി അലക്‌സ്‌, ശബരിനാഥ്‌, എം.കെ. മാത്യു, സുനില്‍ നായര്‍, പ്രീത നമ്പ്യാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡിന്നറിനുശേഷം ഒമ്പതു മണിയോടെ യോഗം പര്യവസാനിച്ചു.
മന്ത്രി അടൂര്‍ പ്രകാശിന്‌ ഫൊക്കാന സ്വീകരണം നല്‍കിമന്ത്രി അടൂര്‍ പ്രകാശിന്‌ ഫൊക്കാന സ്വീകരണം നല്‍കിമന്ത്രി അടൂര്‍ പ്രകാശിന്‌ ഫൊക്കാന സ്വീകരണം നല്‍കി
Join WhatsApp News
curious reader 2014-09-23 06:34:15
'ഭൂരഹിത കേരളം' എന്നുവെച്ചാല്‍ ഭൂമിയില്ലാത്ത കേരളം എന്നല്ലേ സര്‍ അര്‍ത്ഥം? ഇതാണോ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ലക്ഷ്യം?
പ്രവാസി 2014-09-23 08:34:17
ഭരിച്ചു കഴിയുമ്പോളേക്കും കേരളത്തിലെ ജനങ്ങൾക്ക്‌ ഭൂമി മാത്രമല്ല മിക്കവാറും ഉടുതുണി വരെ ന്ഷടമാകും..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക