Image

സെകുലറിസം നഷ്ടമാകുന്ന അമേരിക്കന്‍ മലയാളികള്‍! -സിറിയക്ക് സ്‌കറിയ

സിറിയക്ക് സ്‌കറിയ Published on 23 September, 2014
സെകുലറിസം നഷ്ടമാകുന്ന അമേരിക്കന്‍ മലയാളികള്‍! -സിറിയക്ക് സ്‌കറിയ
ആദ്യം തന്നെ ചോദിക്കട്ടെ എന്താണ് ഈ സെകുലറിസം?
വിവിധ വിജ്ഞാന സ്രോതസ്സുകളില്‍ നിന്ന് കിട്ടിയ നിര്‍വചനങ്ങള്‍ ഒന്ന് സംക്ഷിപ്തരൂപത്തിലാക്കിയാല്‍ കിട്ടുക ഇപ്രകാരമാണ്.
“It is a principle that involves two propositions. First and foremost is the separation of state from religious institutions. Second is that people of different religious and beliefs are equal before  the law. It is about ensuring that the freedom of thought and conscience apply equally to all believes and non-believers alike”

എല്ലാവര്ക്കും നന്മ  എന്ന സന്ദേശത്തില്‍ കണ്ട ഒരു തത്വം പലതരത്തിലും ദുരുപയോഗപ്പെട്ടതു വഴിയാണ് അമേരിക്ക ഇന്ന് സാമൂഹികമായി പല പ്രതിസന്ധികളും നേരിടുന്നത്.

എന്തൊക്കെ ന്യൂനതകളുണ്ടെങ്കിലും എന്നും വിലമതിക്കേണ്ട ഒന്നാണ് സെക്കുലറിസം അല്ലെങ്കില്‍ മതനിരപേക്ഷത. അതിര്‍വരമ്പുകളും വ്യക്തമായ മാനദണ്ഡങ്ങളും സുവ്യക്തമായ നിര്‍വചനങ്ങളുമായി അതിനെ ഒന്നു മിനുക്കിയെടുക്കുക എന്ന കര്‍ത്തവ്യമാണ് സ്വതന്ത്ര സെശുലറിസത്തിന്റെ ഗുണഫലങ്ങള്‍ എന്തെല്ലാം? ഞാന്‍ കണ്ടത് എഴുതട്ടെ.

1)  Respect for merit, talent, Competence and the best suitable.

2) All people are equal under the lavo.

3) What never matters is who you are, but All matters is what you do!

4)You have a option to choose. The choice is yours.

ഇനി ദോഷങ്ങളോ?

1)     A1)Abuse of freedom and liberal expression of ideas principles.

2)     P2)Protection for evil thought and unprincipled business ventures.

3)     L3)Lobbying power bassed on political might and supporter base.

4)     d4)Avancement of vested interests in chaotic situation.

മേല്‍പറഞ്ഞ ദോഷഫലങ്ങളില്‍ ഒന്നായ advancement of vested interests  ആണ് അമേരിക്കന്‍ മലയാളികളുടെ സെകുലറിസത്തില്‍ സംഭവിച്ച ഏറ്റവും വലിയ പാളിച്ച.

കൂടുതല്‍ വിശദമായ് പറഞ്ഞാല്‍ കുടിയേറ്റക്കാരായി അമേരിക്കയിലേക്ക് കടന്നു വന്നവര്‍ കുറച്ചു പണവും സ്വാധീനവും നേടിയപ്പോള്‍ അത് കൂടുതല്‍ ഫലപ്രദമാക്കുവാന്‍ മതജാതി ചിന്തകളുടെ അടിസ്ഥാനത്തില്‍ സംഘടിക്കുവാനും സ്പര്‍ദ്ധ വളര്‍ത്താനും ഉപയോഗിച്ചതിന്റെ ഫലമായാണ് ഭിന്നിച്ചു ചിതറിക്കിടക്കുന്ന മലയാളികളും അവരുടെ സംഘടിത ശക്തിയിലുള്ള തളര്‍ച്ചയും.

ജാതിയും മതവും തള്ളപ്പറഞ്ഞ മുക്കുവരില്‍നിന്ന് ശിഷ്യരെ കണ്ടെത്തിയ യഹൂദനായ യേശുദേവന്റെ അനുയായികള്‍ ഇന്ന് തങ്ങളുടെ ചോരയുടെ ശുദ്ധി തെളിയിക്കുവാനായ് സംഘടിത ശക്തിയാകുന്നു. ശാസ്ത്രം വളരെ വികസിച്ച ഈ നാട്ടില്‍ ക്രോമസോമുകളുടെ ഘടന  തെളിയിക്കുമെന്നിരിക്കെ എന്തിന് പിന്നെ ഒരു രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കണം?

ശാസ്ത്രീയമായ ഒരു പരീക്ഷണത്തിലൂടെ സ്വന്തം അനന്യത നിലനിര്‍ത്തി ചില്ലിട്ട ഫ്രെയിമില്‍ വീട്ടിലെ ഭിത്തിയില്‍ കെട്ടിതൂക്കാവുന്ന ഒരു സര്‍ട്ടിഫിക്കറ്റ് നേടുന്നതിനു പകരം മനുഷ്യന്റെ യുക്തിയെ പരീക്ഷിക്കുന്ന പ്രവണതകളെ ആരും തന്നെ താത്വികമായ് സമീപിക്കുന്നില്ല എന്നത് ഒരു അടിമത്ത മനോഭാവമാണ്.

ഈ മനോഭാവത്തിന് അടിത്തറ പാകിയത് പ്രശസ്തനായ ഒരു മാനവിക വികസന ശാസ്ത്രജ്ഞന്‍ പറഞ്ഞതു പോലെ  ആദ്യനൂറ്റാണ്ടുകളില്‍ ഭൂരിപക്ഷ ബുദ്ധമത അനുയായികളുണ്ടായിരുന്ന കേരള ജനതയിലുണ്ടായ ആര്യബ്രാഹ്മണ ഇടപെടലുകളായിരുന്നു. ജനങ്ങളെ പലതട്ടുകളിലായ് തരംതിരിച്ച് രാജഭരണ സമ്പ്രദായത്തില്‍ തങ്ങളുടെ അപ്രമാദിത്വം ഉറപ്പാക്കാന്‍ ശ്രമിച്ച കേരളത്തിലെ ആദ്യകാല രാജാക്കന്മാരാണോ അതോ ബ്രിട്ടീഷുകാരാണോ ഭിന്നിപ്പിച്ചു ഭരിക്കുക

എന്ന തിയറിയുടെ കണ്ടുപിടുത്തക്കാര്‍ എന്ന് സാമൂഹിക ശാസ്ത്രജ്ഞരുടെ തീസിസ് പഠനത്തിനായ് നീക്കിവയ്ക്കുകയാണ്.

എന്തിരുന്നാലും പലജാതികളിലായ് തരം തിരിക്കപ്പെട്ട ജനതയെ പലവിധത്തില്‍ ഉപയോഗിച്ച ആര്യരാജ ഭരണരീതിക്ക് കേരളത്തിലെങ്കിലും അവസാനം കുറിച്ചത് കമ്മ്യൂണിസം പ്രസ്ഥാനങ്ങളായിരുന്നു.
വി.ടി. ഭട്ടത്തിരിപ്പാടും, ഇ.എം.സ്. നമ്പൂതിരിപ്പാടും, ചാവറ കുര്യാക്കോസ് അച്ചനും, അയ്യങ്കാളിയും, ചട്ടമ്പിസ്വാമികളും, വക്കം മൗലവിയും, ശ്രീ നാരായണഗുരുവും, വയലാര്‍ രാമവര്‍മ്മയുമൊക്കെ ആ നവോത്ഥാനത്തിന്റെ നടുനായകന്മാരാണ്.
'മാനവീയത' എന്ന ആശയം കമ്യൂണിസ്റ്റ്,  ചര്‍ച്ച്,  ഓണനിലാവിന്റെ ശോഭയുള്ള സംസ്‌കാരം എന്നീ മൂന്നു തലങ്ങളിലൂടെ ഒരു ചാലക ശക്തിയായപ്പോള്‍ 'തുല്യത'യുടെ മൂല്യങ്ങളുള്ള ഇസ്ലാമിക് പാരമ്പര്യവും അതില്‍ അനുരൂപരായ് നിന്നു.
അങ്ങനെ നാം വളര്‍ത്തിയെടുത്ത സാംസ്‌കാരിക മതനിരപേക്ഷ പാരമ്പര്യത്തെ ഇന്നു ചവറ്റുകൊട്ടയില്‍ തള്ളാതെ ശ്രമിക്കുന്നത് ആരാണ്?

ഉത്തരം അമേരിക്കന്‍ മലയാളികളുടെ ഇടയിലുണ്ട്. അമേരിക്ക എന്ന സെകുലര്‍ രാജ്യത്തിന്റെ സാധ്യതകള്‍ വേണ്ടവിധം മുതലെടുത്ത് ഈ സമ്പത്‌വ്യവസ്ഥയുടെ എല്ലാ ആനുകൂല്യങ്ങളും പറ്റി ഇവിടുത്തെ പൗരനുമായ് ഗവണ്‍മെന്റ് ജോലിയില്‍ സുഖസുഷുപ്തിയില്‍ വാഴുന്നവര്‍ തീവ്ര വലതുപക്ഷ ദേശീയ പ്രസ്ഥാനങ്ങളുടെ പ്രവാചകരും വര്‍ഗ്ഗീയ സംഘടനകളുടെ നേതാക്കളുമായ് വിലസ്സുന്നുവെങ്കില്‍ അത് മൂല്യതകര്‍ച്ചയാണ്.

അമേരിക്കന്‍ പൗരത്വം എന്നത് സത്യപ്രതിജ്ഞ ചെയ്യുന്നവര്‍ ചെയ്യുന്ന ഒരു ദൃഢപ്രതിജ്ഞയാണ്. ജന്മരാജ്യത്തോടുള്ള കൂറ് ഉപേക്ഷിച്ച് ഈ നാടിനോടും ആ രാജ്യത്തിന്റെ മൂല്യങ്ങളോടുമുള്ള ഒരു കൂറ് പ്രഖ്യാപിക്കലാണ്.
എന്നാല്‍ സ്വന്തം കാര്യസാദ്ധ്യത്തിനായ് പൗരത്വം 'ഉടുതുണി' മാറുന്നതുപോലെ ഉപേക്ഷിക്കുകയും അതേ സമയം കാര്യം കണ്ടശേഷം നേടിയെടുത്ത പൗരത്വത്തിനും അതിന്റെ ആശയങ്ങള്‍ക്കും ഘടകവിരുദ്ധമായ് പ്രവര്‍ത്തിക്കുന്ന അവസരവാദികള്‍ മുഖ്യധാരയിലേക്ക് വരുന്നതാണ് നമ്മുടെ സെക്യൂലറിസത്തിന് ബാധിച്ച ദുരന്തം.
അതു കൊണ്ടു തന്നെ പറയട്ടെ. മാനുഷ്യരെല്ലാവരും ഒന്നുപോലെ എന്ന മഹാബലിയുടെ തത്വം പേറുന്ന കേരളത്തില്‍ തീവ്ര വലതുപക്ഷ ചിന്തകള്‍ക്ക് സ്ഥാനമില്ല എന്ന് നമുക്ക് പ്രഖ്യാപിക്കാനാവണം.

സെക്യുലറിസത്തിന്റെ ഭാവന ഉറപ്പുവരുത്തുവാന്‍ എല്ലാ മതങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്. ക്രിസ്ത്യാനികള്‍ക്കുള്ള വര്‍ഗ്ഗ വര്‍ണ്ണ ചിന്തകള്‍ ഹിന്ദുമതത്തിലുള്ള ജാതിചിന്തകള്‍പ്പോലെ അപകടകരമാണ്. മുസ്ലീം സമുദായവും മറ്റേതു സമുദായമായാലും സെക്യുലറിസത്തിന്റെ മഹനീയ മൂല്യങ്ങളെ അംഗീകരിച്ചുകൊണ്ടും തള്ളേണ്ടവയെയും പൊളിച്ചെഴുതേണ്ടവയേയും ചൂണ്ടിക്കാണിച്ചുകൊണ്ടും മുന്നേറിയാല്‍ നമുക്ക് സാഹോദര്യത്തിലും സാംസ്‌കാരികതയിലും ഉയരപ്പെടാം.

മറിച്ച് അമേരിക്കന്‍ കൊടിക്കു കീഴെ നിന്ന് നെഞ്ചോട് ചേര്‍ത്ത് ഒരു പ്രതിജ്ഞയും മറുവശത്ത് മറ്റൊരു പ്രതിജ്ഞയും സങ്കുചിതഭാവങ്ങളുമായ് നടന്നാല്‍ തകരുക കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക നവോത്ഥാനമാണ്. മികവിനെ അംഗീകരിക്കാനും, മിഴിവില്‍ ആവേശം കൊള്ളാനും, കര്‍മ്മമിക മികവിനെ ആദരിക്കുകയും ചെയ്യുന്ന സെക്യാലര്‍ വ്യവസ്ഥതയാണോ അതോ എന്തായാലും “നമ്മന്റെ ജാതി വളരെ കേമം”  എന്ന വര്‍ഗ്ഗവര്‍ണ്ണചിന്തയാണോ അമേരിക്കന്‍ മലയാളിക്ക് കര്‍ണ്ണാഭരണം… കമനീയം… കാലം പറയട്ടെ…

സെകുലറിസം നഷ്ടമാകുന്ന അമേരിക്കന്‍ മലയാളികള്‍! -സിറിയക്ക് സ്‌കറിയ
Join WhatsApp News
EM Stephen 2014-09-23 07:25:52
Thanks Mr. Cyriac Skariah, Very good article and is appropriate for our Community's progress in this Country. You said it for the Community leaders for to think and for action as well as their activities for the whole community.
Jose Kadapuram 2014-09-23 13:10:20
CONGRATULATIONS YUR ARTICLE /NICE OBSERVATIONS  WE ARE DIVIDED BY RELEGIOUS DIFFERENCES  BUT WE SHOULD BELIEVE IN SECULARISM AND EDUCATIONthanks cyriac KEEP WRITING
Shaji. M, Kozhencherry. 2014-09-24 10:43:36
Mr. Syriac, All leaders can talk priciples. But it is very rare to see their actions!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക