Image

മാവേലി പാതാളത്തിലേക്ക് പോയില്ല… ഇവിടെ ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല..

അനില്‍ പെണ്ണുക്കര Published on 23 September, 2014
മാവേലി പാതാളത്തിലേക്ക് പോയില്ല… ഇവിടെ ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല..
മഹാബലി ഇത്തവണ പാതാളത്തിലേക്ക് പോയില്ല എന്നു തോന്നുന്നു.
കാരണം മറ്റൊന്നുമല്ല അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ഒന്നിനു പിറകെ ഒന്നായി എത്രയെത്ര ഓണാഘോഷങ്ങള്‍ ഇത്തവണ മലയാളി സംഘടനകള്‍ക്ക് പിറകെ ചില ആരാധനാലയങ്ങളിലും ഓണാഘോഷം നടന്നു… കള്ളവും, ചതിവുമില്ലാതെ, ജാതിമതഭേദമന്യേ ഓണം ഒരു പക്ഷേ ആഘോഷിക്കുന്നത് അമേരിക്കന്‍ മലയാളികള്‍ ആകാം.

അല്ലെങ്കിലും എല്ലാവരും ഒത്തൊരുമിച്ച് കൂടാനും പാര്‍ക്കിംഗ് ഏരിയായിലിരുന്ന് രണ്ടെണ്ണം അടിക്കാനും കിട്ടുന്ന അവസരം കൂടിയാണ് പലര്‍ക്കും ഓണം. എങ്കിലും എന്നെ അത്ഭുതപ്പെടുത്തിയ ഒരു വിഷയമാണ് ഈ ഓണാഘോഷങ്ങളിലെ യുവതലമുറയുടെ മിന്നുന്ന പ്രകടനങ്ങള്‍. ഫെയ്‌സ്ബുക്കിലും മറ്റും സംഘടനകള്‍ പോസ്റ്റു ചെയ്യുന്ന ചിത്രങ്ങള്‍ നോക്കൂ. എത്ര മനോഹരമായ നൃത്തനൃത്യങ്ങള്‍, സ്‌കിറ്റുകള്‍, ചെണ്ടമേളം, അത്തപ്പൂക്കളം…. എന്നുവേണ്ട…ഓണം പൊടിപൂരം തന്നെ.

നമ്മുടെ ഗ്രാമീണ ജീവിതസംസ്‌കൃതി സമ്മാനിച്ച നന്മകള്‍ പറഞ്ഞറിയിക്കുക സാധ്യമല്ല. പ്രകൃതിയോടിണങ്ങിയുള്ള ജീവിതചര്യയുടെയും ലാളിത്യത്തിന്റേയും പരസ്പരവിശ്വാസത്തിന്റെയും കൂട്ടായ്മയുടെയുമെല്ലാം ജീവിതപാഠങ്ങള്‍ നമ്മിലേക്ക് സംക്രമിപ്പിച്ചത് നന്‍മ നിറഞ്ഞ നമ്മുടെ ജന്മനാടും, ഓണവും, വിഷുവുമൊക്കെയാണ്. നാട്ടിന്‍പുറത്തെ നൈര്‍മല്യമുള്ള കൃത്രിമത്വം തെല്ലുമില്ലാത്ത എത്രയോ തനിമയുള്ള നാട്ടുമൊഴികളും, പാട്ടുകളും, പ്രയോഗങ്ങളും നമ്മുടെ ഗ്രാമജീവിതം നമുക്ക് സമ്മാനിച്ചില്ലേ?
ഒരു പക്ഷേ പച്ചയായ ഈ മൊഴിമുത്തുകളും ആഘോഷങ്ങളും പരിഷ്‌കൃതമായ സമൂഹത്തില്‍നിന്ന് മാഞ്ഞുപോവുകയാണെന്ന് ആദ്യം തിരിച്ചറിഞ്ഞ സമൂഹം പ്രവാസികളാണ്. നമ്മുടെ ജീവിതത്തില്‍ നിരന്തരം നിറഞ്ഞു നിന്നിരുന്ന ഈ ഉത്സവങ്ങള്‍ ഇന്നത്തെ തലമുറയ്ക്ക് അന്യമായി എന്നു തോന്നിയപ്പോള്‍ സംഘടനകളുണ്ടായി, ഓണമുണ്ടായി, വിഷുവുണ്ടായി, പെരുന്നാളുണ്ടായി, ക്രിസ്തുമസ് ആഘോഷമുണ്ടായി… അങ്ങനെ എല്ലാ ആഘോഷങ്ങളും നാമെല്ലാം ആഘോഷിക്കാന്‍ തുടങ്ങി.

നാട്ടുനന്മയുടെയും ലാളിത്യത്തിന്റെയും ഇഴയടുപ്പുത്തിന്റെയും സ്പര്‍ശമുള്ള ഈ ഉത്സവാംഗങ്ങള്‍, ചിക്കിപ്പെറുക്കിയെടുത്ത് എന്നന്നേക്കുമായി നഷ്ടപ്പെട്ടുപോകാതെ നമ്മുടെ യുവതലമുറയ്ക്ക് സമ്മാനിക്കുന്നതില്‍ അമേരിക്കന്‍ മലയാളി സംഘടനകളെ എത്രത്തോളം അഭിനന്ദിച്ചാലും മതിവരില്ല.
കേരളത്തിന്റെ ഓരോ പ്രദേശത്തിലും അതായത് വള്ളുവനാട്ടിലും, ഏറനാട്ടിലും, അത്യുത്തര കേരളത്തിലും, ഹൈറേഞ്ചിലും, നാഞ്ചിനാടിന്റെ ഭാഗമായ തെക്കന്‍ കേരളത്തിന്റെയും സന്തതികളാണ് പ്രവാസികള്‍. ഈ ഗ്രാമീണകൂട്ടായ്മകളാണ് പല പേരുകളിലും ഇന്നും ഒത്തുകൂടുന്നത്.

നമ്മുടെ വര്‍ത്തമാന ജീവിത വ്യവഹാരത്തില്‍ നിന്നും കുറേശ്ശെ അന്യമാവുകയും തേഞ്ഞു മാഞ്ഞു പോകുകയും ചെയ്യുന്ന ഗ്രാമീണ അഴകാണ് നമ്മുടെ ഓരോ ആഘോഷവും ഇനിവരും തലമുറയ്ക്കായി കരുതിവയ്ക്കാന്‍ അമേരിക്കന്‍ മലയാളികളുടെ വലിയ സംഘടനകള്‍ക്കും, ചെറിയ സംഘടനകള്‍ക്കും കഴിയുന്നതില്‍ നമുക്ക് അഭിമാനിക്കാം.

സാമൂഹ്യപാഠം
നിങ്ങളുടെ കുട്ടികളുടെ പാട്ടും, നൃത്തവും ആണോ നിങ്ങള്‍ക്കിഷ്ടം അതോ
നാട്ടില്‍ നിന്നെത്തുന്ന 'കോപ്പിയടി' പരിപാടികളോ?

Join WhatsApp News
Krisodharan M.M. 2014-09-23 11:46:08
അല്ല, മാവേലി എങ്ങനെ പോവൂന്നാ ഈ പറേന്നേ? ദാ, പടങ്ങൾ നോക്ക്, ഈ തിരുവാതിര കളി കണ്ടാൽ മാവേലി കൂട്ടത്തിൽ കളിക്കാതിരിക്കുമോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക