Image

അഞ്ച്‌ മാസം പ്രായമുള്ള മുരിങ്ങ ചെടി കാണികള്‍ക്ക്‌ കൗതുകമേകി

എബി മക്കപ്പുഴ Published on 21 September, 2014
അഞ്ച്‌ മാസം പ്രായമുള്ള മുരിങ്ങ ചെടി കാണികള്‍ക്ക്‌ കൗതുകമേകി
ഡാലസ്‌: വീടിനു സമമായി ഉയരവും, ചെടി നിറയെ കായ്‌കളുമായി പ്രവസിയുടെ അടുക്കള തോട്ടത്തിലെ 5 മാസം പ്രായമുള്ള മുരിങ്ങ കാണികള്‍ക്ക്‌ കൗതുകമേകി. ഡാലസ്‌ കരോല്‌ടോണിലുള്ള അനിയന്‍ എന്ന്‌ വിളിക്കുന്ന ഉമ്മന്‍ കോശിയുടെ അടുക്കള തോട്ടത്തിലാണ്‌ കൌതുകമേറിയ ഈ ചെടി വളര്‌ന്നത്‌. തനിയെ കിളിച്ചു വളര്‍ന്ന ഈ ചെടിയെ ഇത്തരത്തിലക്കിയത്‌ അനിയന്റെ ശ്രദ്ധയേറിയ പരിചരണയിലൂടെ ആണ്‌. 300ല്‍ പരം മുരിങ്ങക്കയുമയി അടുക്കളതോട്ടത്തിന്റെ ഒരു മൂലയില്‍ വളര്‍ന്നു പന്തലിച്ച ഈ മുരിങ്ങ ചെടി വളരെ ശാസ്‌ത്രീയമായ പരിചരണം നല്‌കിയിരുന്നു.ദിവസേന 2 മണികൂര്‌ അടുക്കള തോട്ടിലെ ചെടികളെ പരിചരിക്കുന്നതിനു വേണ്ടി അനിയന്‍ സമയം വേര്‍തിരിച്ചിരുന്നു. കായ്‌ ഫലമേറിയ കോവല്‍, പടവലം, പാവല്‍, വേണ്ട,പയറു വര്‌ഗറങ്ങള്‍ കൂടാതെ കപ്പ, ചേന, മുന്തിരി എന്നീ ചെടികളും അനിയന്റെ അടുക്കള തോട്ടത്തിന്റെ അലങ്കാരമാണ്‌. കരോല്‌ട്ട നിലുള്ള മിക്ക ഇന്ത്യന്‍ കടകളിലും അനിയന്റെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വില്‌പ്പനനക്ക്‌ വെച്ചിട്ടുണ്ട്‌. അത്ര ഗംഭീരമാണ്‌ അനിയന്റെ അടുക്കളത്തോട്ടം. കേരളത്തിലെ സുഖിമാന്മാര്‍ ഇതുപോലെയുള്ള പ്രവസികളെ മാതൃകയാക്കിയിരുന്നെങ്കില്‍, കേരളത്തിലെ പച്ചക്കറി ക്ഷാമം എന്നേ പമ്പ കടക്കുമായിരുന്നു.

ഡാലസില്‍ സ്ഥിര താമസമാക്കിയ അനിയന്‍ പത്തനംതിട്ട ഓമല്ലൂര്‍ വെല്ല്യെത്തു കുടുംബാഗമാണ്‌. ഭാര്യ ലാലി.മക്കള്‍ ജൊയനും ജൂബലും സ്‌കൂള്‍ കോളജ്‌ വിദ്യാര്‍ത്ഥികളാണ്‌.
അഞ്ച്‌ മാസം പ്രായമുള്ള മുരിങ്ങ ചെടി കാണികള്‍ക്ക്‌ കൗതുകമേകിഅഞ്ച്‌ മാസം പ്രായമുള്ള മുരിങ്ങ ചെടി കാണികള്‍ക്ക്‌ കൗതുകമേകി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക