Image

`ഫയര്‍മാന്‍': മമ്മൂട്ടിയുടെ നായികയായി ജെര്‍മിയ

Published on 23 September, 2014
`ഫയര്‍മാന്‍': മമ്മൂട്ടിയുടെ നായികയായി ജെര്‍മിയ
ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്‍ഡ്രിയ ജെര്‍മിയ മമ്മൂട്ടിയുടെ നായികയാകുന്നു. `ഫയര്‍മാന്‍' എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു അഗ്‌നിസമന സേനാനിയായാണ്‌ മമ്മൂട്ടി എത്തുന്നത്‌.

ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറില്‍ തുടങ്ങും. മിലാന്‍ ജലീലാണ്‌ ചിത്രം നിര്‍മിക്കുന്നത്‌.

'അന്നയും റസൂലും' എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച്‌ അഭിനയിച്ചിരുന്നു. തുടര്‍ന്ന്‌ പൃഥ്വിരാജ്‌ നായകനായ 'ലണ്ടന്‍ ബ്രിഡ്‌ജി'ല്‍ വന്നെങ്കിലും ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. മലയാളത്തിലേക്ക്‌ വീണ്ടുമൊരു പരീക്ഷണവുമായി എത്തുകയാണ്‌ ആന്‍ഡ്രിയ. അതും മമ്മൂട്ടിയുടെ നായികയായി. കാര്യസ്ഥന്‍, തേജാഭായി ആന്റ്‌ ഫാമിലി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്‌ത

തമിഴില്‍ പൂര്‍ത്തിയാക്കിയ 'അരണ്‍മനൈ' എന്ന ഹൊറര്‍ കോമഡി ചിത്രമാണ്‌ ആന്‍ഡ്രിയയുടേതായി ഉടന്‍ റീലീസാകുന്നത്‌. ഒരേ സമയം ഫഹദ്‌ ഫാസിലിനെ പോലുള്ള യുവ നായകന്മാര്‍ക്കൊപ്പം ശരത്ത്‌ കുമാറിനെ പോലുള്ള നടന്മാര്‍ക്കൊപ്പവും നായികയായി അഭിനയിച്ച നടിയാണ്‌ ആന്‍ഡ്രിയ.
`ഫയര്‍മാന്‍': മമ്മൂട്ടിയുടെ നായികയായി ജെര്‍മിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക