Image

കമ്പംമെട്ടില്‍ സംഘര്‍ഷം: പോലീസുകാര്‍ക്ക്‌ പരിക്കേറ്റു

Published on 06 December, 2011
കമ്പംമെട്ടില്‍ സംഘര്‍ഷം: പോലീസുകാര്‍ക്ക്‌ പരിക്കേറ്റു
തേനി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇന്നലെ കമ്പംമെട്ടിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപൊലീസുകാര്‍ക്കു പരുക്കേറ്റു. ഇവരെ കട്ടപ്പനയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമളി ജംക്‌ഷനില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഒരുസംഘം, കടകള്‍ അടിച്ചു തകര്‍ത്തു. കട്ടപ്പന ടൗണില്‍ തമിഴ്‌നാട്‌ സ്വദേശിയുടെ വസ്‌ത്രശാലയ്‌ക്കു നേരെ കല്ലേറുണ്ടായി.

ഇന്നലെ കേരളത്തിലേക്കു വന്ന വാഹനങ്ങള്‍ ഗൂഡല്ലൂര്‍, കമ്പം എന്നിവിടങ്ങളില്‍ തടഞ്ഞതാണ്‌ പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്‌. സകമ്പത്ത്‌ മലയാളിയുടെ ഹോട്ടല്‍ അടിച്ചുതകര്‍ത്ത അക്രമികള്‍ കേരള റജിസ്‌ട്രേഷനുള്ള വാഹനങ്ങളുടെ ചില്ലുകള്‍ തല്ലിത്തകര്‍ത്തു. കൊട്ടാരക്കരയില്‍ നിന്നെത്തിയ ലോറിയിലെ ജീവനക്കാരെ മര്‍ദിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കോലം കത്തിക്കുന്നതിനിടെ ശരീരത്തിലേക്ക്‌ തീ പടര്‍ന്ന്‌ ഗൂഡല്ലൂര്‍ സ്വദേശി ശെല്‍വ പാണ്ഡ്യന്‌ (21) വലതു കൈയ്‌ക്ക്‌ ഗുരുതരമായി പൊള്ളലേറ്റു. മാവേലിക്കര വെട്ടിയാറില്‍ നിന്നു പഴനിക്കു പോയ സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന തീര്‍ഥാടകസംഘം സഞ്ചരിച്ച വാന്‍ കമ്പത്ത്‌ ഒരു സംഘം തകര്‍ത്തു. ഒരാള്‍ക്കു പരുക്കേറ്റു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക