Image

കേരളത്തിന്റെ സ്വന്തം റോസ്‌മേരിയോടൊപ്പം (മീനു എലിസബത്ത്‌)

Published on 24 September, 2014
കേരളത്തിന്റെ സ്വന്തം റോസ്‌മേരിയോടൊപ്പം (മീനു എലിസബത്ത്‌)
ഇപ്രാവശ്യവും നാട്ടില്‍ പോയപ്പോള്‍ ഞാന്‍ മക്കളുമായി റോസ്‌മേരി ചേച്ചിയെ കാണുവാന്‍ പോയിരുന്നു. മുഖം നിറയെ പുഞ്ചിരിയും, ഉള്ളു നിറയെ വാത്സല്യവുമായി ചേച്ചി ഞങ്ങളെ ആലിംഗനം ചെയ്‌തു സ്വീകരിച്ചിരുത്തി. മലയാളം പത്രത്തിന്റെ വായനക്കാര്‍ക്ക്‌ റോസ്‌മേരി ചേച്ചിയാരെന്ന്‌ ആമുഖം ആവശ്യമുണ്ടെന്നു തോന്നുന്നില്ല. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌, നാല്‌ വര്‍ഷത്തോളമാണു ചേച്ചി തന്റെ അതിമനോഹരങ്ങളായ ലേഖനങ്ങളിലൂടെ വായനക്കാരുമായി സംവദിച്ചു കൊണ്ടിരുന്നത്‌. എത്ര സൗന്ദര്യമുള്ളതാണവരുടെ ഭാഷ. അവരെപ്പോലെ തന്നെ.

മാധവിക്കുട്ടി കഴിഞ്ഞാല്‍ വായനാജീവിതത്തില്‍ എന്നെ വളരെ അധികം സ്വാധിനച്ച മലയാള എഴുത്തുകാരി റോസ്‌മേരിയാണെന്നു പറയാം. മലയാളം പത്രത്തില്‍ അവരുടെ കോളങ്ങള്‍ ഞാന്‍ സ്ഥിരമായി വായിക്കാറുണ്ടായിരുന്നു. ഒരു എഴുത്തുകാരിയാകണമെന്ന്‌ ആദ്യമായി തോന്നിയതും, ഈ കോളങ്ങള്‍ വായിച്ചു തന്നെയായിരുന്നു. അവരുടെ എത്രയോ ലേഖനങ്ങള്‍ എന്നെ പൊട്ടി
ച്ചിരിപ്പിച്ചിരുന്നു, കരയിച്ചിരുന്നു, ചിന്തിപ്പിച്ചിരുന്നു. നാട്ടിലെ പുതിയ എഴുത്തുകാരെക്കുറിച്ചും, അവരുടെ പുതിയ പുസ്‌തകങ്ങളെക്കുറിച്ചും, ഇടക്കെല്ലാം അവര്‍ എഴുതിയിരുന്നു. അവരുടെ ലേഖനങ്ങളിലെ പല കഥാപാത്രങ്ങളെക്കുറിച്ചും ഞാന്‍ ഇടക്കൊക്കെ ഓര്‍ക്കാറുണ്ട്‌. ചേച്ചിയുടെ കവിതകള്‍ മധുരതരവും ഹൃദയത്തില്‍ തങ്ങി നില്‍ക്കുന്നവയുമാണു. പല കവിതകളിലും പ്രക്രുതിയെ വളരെ ഭംഗിയായി വര്‍ണിച്ചിരിക്കുന്നു.

2010ല്‍ ഞങ്ങളുടെ ഒരു പൊതു സുഹ്രുത്ത്‌ വഴിയാണ്‌ ഞങ്ങള്‍ പരിചയപ്പെടുന്നത്‌. ഫോണില്‍ വിളിച്ചു നേരത്തെ കൂട്ടി സമയം നിശ്ചയിച്ചത്‌ പ്രകാരം മക്കളുമായായിരുന്നു ആ സന്ദര്‌ശനം. പച്ചപ്പില്‍ കുളിച്ചു നില്‌ക്കുന്ന മുറ്റം നിറയെ, പൂച്ചെടികള്‍, ടെറസിലെക്കു പടര്‌ന്നു കയറി പൂത്തുലഞ്ഞു കിടക്കുന്ന വള്ളികള്‍, എവിടെയും, പച്ചപ്പ്‌. ആദ്യമായി കാണുന്ന രണ്ടു പേരുടെ യാതൊരു സങ്കോചവും ഞങ്ങള്‍ക്കിടയിലുണ്ടായില്ല. പണ്ടെങ്ങോ കണ്ടു മറ ന്നവരെപ്പോലെ ഞങ്ങള്‍ സംസാരം ആരംഭിച്ചു. ആ വാക്കിലും, പെരുമാറ്റത്തിലുമെല്ലം സ്‌നേഹം, നിറഞ്ഞു നില്‌ക്കുന്നു. കുട്ടികള്‍ ചേച്ചി ഉണ്ടാക്കിയ കേയ്‌ക്കും, അപ്പോള്‍ മിക്‌സിയില്‍ അടിച്ചു കൊടുത്ത മാങ്കോ ജുസം, വയറു നിറയെ അകത്താക്കി. ചേച്ചി നല്ല എഴുത്തുകാരി മാത്രമല്ല നല്ല പാചകക്കാരികൂടിയാണ്‌.
രുചികരമായ പല  വിഭവങ്ങളും, വീട്ടിലുണ്ടാക്കിയ വൈനുമെല്ലം കൂടി, എനിക്ക്‌ മറക്കാനാവാത്ത ഒരു സന്ദര്‍ശനമായിരുന്നു അത്‌.

തിരകെ അമേരിക്കയില്‍ വന്നതിനു ശേഷം ഞങ്ങള്‍ ഫോണ്‍ ബന്ധം തുടര്‍ന്ന്‌ പോന്നു. ഇടയ്‌ക്കു നാട്ടില്‍ പോയപ്പോഴൊക്കെ തമ്മില്‍ കാണാന്‍ കഴിഞ്ഞിരുന്നു. എനിക്ക്‌ സ്വന്തം ചേച്ചിയുടെ വീട്ടിലേക്കു പോകുന്ന സന്തോഷമായിരുന്നു അപ്പോളൊക്കെ. ഞാന്‍ മലയാളം പത്രത്തില്‍ കോളം എഴുതാന്‍ തുടങ്ങിയ കാര്യം അറിഞ്ഞു ചേച്ചി വളരെയധികം ആഹ്ലാദിച്ചു. ഇടക്കൊക്കെ വിളിക്കുമ്പോള്‍ എന്റെ
കോളത്തെക്കുറിച്ചു ചോദിക്കും. നല്ല നല്ല ഉപദേശങ്ങളും നിര്‌ദേശങ്ങളും തരും.

ഈ വരവിനു മലയാളം പത്രത്തിന്‌ വേണ്ടി ഒരു ഇന്റെര്‍വ്യു തരണമെന്ന ആവശ്യം ചേച്ചി സന്തോഷത്തോടെ സ്വീകരിച്ചു.

ചേച്ചി മലയാള പത്രത്തില്‍ എഴുതിതുടങ്ങുന്ന സാഹചര്യം?

വനിതയിലെ എന്റെ 'വഴിവിളക്കുകള്‍' എന്ന പക്തി വായിച്ചാണ്‌ മലയാളം പത്രത്തിലെ ജയന്‍ എന്നെ സമീപിക്കുന്നത്‌ ..ആദ്യമൊക്കെ എനിക്കു ഈ ഒരു കമ്മിട്‌മെന്റ്‌ വലിയ പേടിയായിരുന്നു. പക്ഷെ, നാല്‌ വര്‌ഷത്തോളം ഞാന്‍ മലയാളം പത്രത്തില്‍ എഴുതി... എന്റെ എഴുത്തിന്റെ വളരെ നല്ല ഓര്‌മ്മകളുടെ ഒരു കാലഘട്ടമായിരുന്നു അത്‌.

ചേച്ചി എങ്ങിനെയാണ്‌ എഴുത്തിലേക്ക്‌ വരുന്നത്‌?

ചെറുപ്പം മുതലേ ധാരാളം വായിക്കുമായിരുന്നു. എന്റെ അപ്പനും, നല്ല ഒരു വായനക്കാരനായിരുന്നു. വീട്ടില്‌ അന്ന്‌ ധാരാളം മാസികകള്‍ വരുത്തുമായിരുന്നു. സരസന്‍, ഇല്ല്‌സ്‌ട്രെട്ടട്‌ വീകിലി, സോവിയറ്റ്‌ നാട്‌ തുടങ്ങി ധാരാളം മാസികകള്‍ വീട്ടില്‌ വരുത്തിയിരുന്നു. ആരും, നോക്കില്ല എന്ത്‌ വേണമെങ്കിലും, വായിക്കാം.

വീടിനടുത്ത്‌ ഒരു ഗ്രാമിണ വായനശാല ഉണ്ട്‌. അതിന്റെ സെക്രട്ടറി ഞങ്ങളുടെ വീടിന്റെ
തൊട്ടടുത്തുള്ള കൈപ്പന്‍പ്ലാല്‍ക്കല്‍ അപ്പിച്ചേട്ടന്‍ ആയിരുന്നു അപ്പന്‌ വേണ്ട പുസ്‌തകങ്ങളെല്ലാം കൊണ്ട്‌ വരുന്നത്‌. അപ്പന്‌ ബിമല്‍ മിത്രയുടെ പുസ്‌തകങ്ങളൊക്കെ വലിയ ഇഷ്ടമായിരുന്നു. എനിക്കും. എന്റെ വായന കണ്ടു, എനിക്കു വേണ്ടിയും അപ്പിച്ചേട്ടന്‍ പുസ്‌തകങ്ങള്‍ കൊണ്ട്‌ വരാന്‍ തുടങ്ങി. ഞാന്‍ അപ്പന്‌ കൊണ്ട്‌ വരുന്ന പുസ്‌തകങ്ങളും വായിക്കും. അങ്ങിനെ പുസ്‌തകങ്ങള്‍ വായിച്ചു വായിച്ചു ഞാന്‍ അക്ഷരങ്ങളുടെയാ മായിക ലോകത്തില്‍ വളരെ ആക്രുഷ്ടയായി. അന്നൊന്നും എഴുത്തിനെക്കുറിച്ച്‌ ചിന്തിച്ചിട്ട്‌ പോലുമില്ല.

ചേച്ചിയെ സ്വധിനിച്ച എഴുത്തുകാര്‍ ആരെല്ലാമാണ്‌?

പൊറ്റക്കാട്‌, ബഷീര്‍, മാധവിക്കുട്ടി. ..ഇവരുടെ കഥകളെല്ലാം ഞാന്‍ വളരെ ഇഷ്ടപ്പെട്ടിരുന്നു. പൊറ്റക്കാടിന്റെ യാത്ര വിവരണങ്ങള്‍ ഞാന്‍ ഇടക്കെല്ലാം എടുത്തു വായിക്കുമായിരുന്നു. പദ്‌മനാഭന്റെ ആദ്യകാല കഥകളൊക്കെ വളരെ ഇഷ്ടമായിരുന്നു.

ഞാന്‍ എം.എ. ലിറ്ററേച്ചര്‍ ചെയ്‌തു കൊണ്ടിരിക്കുമ്പോള്‍ ആംഗലേയ സാഹിത്യത്തില്‍ പല എഴുത്തുകാരുടെയും കൃതികള്‍ പഠിക്കുകയുണ്ടായി...ഷെല്ലി, കീറ്റ്‌സ്‌ മുതലായവര്‍. പിന്നെ, ഞങ്ങള്‍ക്കുണ്ടായിരുന്ന ഒരു പേപ്പര്‍ ഇന്‍ഡോ ആംഗ്ലിയന്‍ എഴുത്തുകാരെക്കുറിചായിരുന്നു. അവരുടെ എഴുത്തുകള്‍ എന്നെ വലിയ രീതിയില്‍ പ്രചോദിപ്പിച്ചു. ആര്‍ . കെ .ലക്ഷ്‌മണ്‍, അനിത ദേശായി, നയന്‍ ശേതല്‍ താരാ, ടോം മൊറേസ്‌ ഇവരെയെല്ലാം ഞാന്‍ ധാരാളം വായിച്ചിരുന്നു.

കുട്ടികളൊക്കെ വലുതായിക്കഴിഞ്ഞാണു ഞാന്‍ എഴുതിത്തുടങ്ങിയത്‌. അതിനു മുന്‍പ്‌ വരെ വായിച്ചിട്ടേ ഒള്ളു. ആദ്യമായി കവിതയാണ്‌ എഴുതിയത്‌. എന്റെ ശരിക്കുള്ള പേര്‍ മരിയ ഗോരോത്തി എന്നാണു. വീട്ടില്‌ വിളിക്കുന്ന പേരായ റോസ്‌ മേരി എന്ന പേരിലാണ്‌ ഞാന്‍ കവിത കലാകൌമുദിക്ക്‌ കൊടുക്കുന്നത്‌. കവിതയൊക്കെ അയച്ചിട്ടു ഞാനതങ്ങു മറന്നു പോയി. ഒരു ദിവസം ഞാന്‍ ഒരു കട്ടന്‍ കാപ്പിയൊക്കെ കുടിചു രാവിലെ കലാ കൌമുദി മറിച്ചു നോക്കുകയായിരുന്നു. അതാ കിടക്കുന്നു റോസ്‌മേരി എന്ന പേരിലൊരു കവിത. എനിക്ക്‌ വളരെ സന്തോഷമായി. അതിശയമായി. പിന്നെ, കുറിച്ച്‌ വെച്ചിട്ടുള്ള കവിതകളൊക്കെ ഞാന്‍ വീണ്ടും, പല മാസിക
ള്‌ക്കും അയക്കാന്‍ തുടങ്ങി.

അന്ന്‌ ആകാശവാണിയില്‍ ജോലി ചെയ്‌തിരുന്ന സാഹിത്യകാരനും, തികഞ്ഞ കലാ സ്‌നെഹിയുമായിരുന്ന എം. രാജീവ്‌ കുമാറിനു അന്ന്‌ `പരിഥി' എന്ന്‌ പേരുള്ള ഒരു സാഹിത്യ സംഘടനയുയുണ്ട്‌. അവിടെ അന്ന്‌ മാസത്തിലൊരിക്കല്‍ കവിതകളും, കഥകളുമൊക്കെ ച
ര്‍ച്ച ചെയ്യപ്പെടാറുണ്ടായിരുന്നു. രാജിവ്‌ കുമാര്‍ എന്റെ അഞ്ചെട്ടു കവിതകള്‍ എടുത്തു കൊണ്ട്‌ വന്നു അവിടെ ഒരു ചര്‍ച്ചക്കു വെച്ച്‌. എന്നെയും വിളിച്ചു. രാജിവാണു്‌ അന്ന്‌ എനിക്ക്‌ കുറെ മാസികളുടെ അഡ്രസ്‌ തന്നത്‌. അങ്ങിനെ ഞാന്‍ പല മാസികള്‍ക്കും, കവിതകള്‍ അയച്ചു തുടങ്ങി. എന്റെ കവിതയുടെ വസന്തകാലമായിരുന്നു അത്‌.

റോസ്‌മേരി എന്ന എഴുത്തുകാരിയെ കേരളം അറിയാന്‍ തുടങ്ങിയത്‌ ഇപ്പോളാണ്‌?

വനിതയുടെ കോളം ചെയ്‌തു തുടങ്ങിയപ്പോളാണ്‌ ഞാന്‍ പോപ്പുലര്‍ ആകാന്‍ തുടങ്ങിയത്‌. വനിതക്ക്‌ ധാരളം വായനക്കാര്‍ ഉണ്ട്‌. മാധ്യമത്തിലും ഞാന്‍ അന്നെഴുതിയിരുന്നു. മണര്‍കാട്‌ മാത്യു എന്നെക്കൊണ്ട്‌ ലേഖങ്ങളൊക്കെ എഴിതിക്കുമായിരുന്നു.

ചേച്ചിയുടെ ആദ്യത്തെ പുസ്‌തകം ഏതായിരുന്നു..?

'വാക്കുകള്‍ ചേക്കേറു
ന്നിടം' ആയിരുന്നു എന്റെ ആദ്യത്തെ പുസ്‌തകം. അത്‌ ഡിസി ആണ്‌ ഇറക്കിയത്‌. പിന്നെ, ചാഞ്ഞു പെയ്യുന്ന മഴ, വൃച്ചികക്കാറ്റു വീശുമ്പോള്‍, വേനലില്‍ ഒരു പുഴ. എന്റെ ഏറ്റവും, പുതിയ പുസ്‌തകം, 'ചെമ്പകം എന്നൊരു പപ്പാത്തി'യാണ്‌.

പിന്നെ എനിക്ക്‌ വളരെ അഭിമാനമുള്ള ചില വ
ര്‍ക്കുകള്‍. ചെറിയ കുട്ടികള്‌ക്ക്‌ വേണ്ടിയുള്ള ബൈബിള്‍ കഥകള്‍, മനോരമാ ബുക്ക്‌സിനു വേണ്ടി. ലോകത്തിന്റെ പല പല ഭാഷകളില്‍ നിന്നും, തിരഞ്ഞെടുത്ത കഥകളുടെ വിവര്‌ത്തനം കേരള ഗവര്‌ന്മേന്റിന്റെ ബാല സാഹിത്യ ഇന്‌സ്‌ടിട്ടുട്ടിനു വേണ്ടി.

ചേച്ചിയുടെ കുടുംബം, കുട്ടികള്‍, ?

`ഭര്‍ത്താവ്‌, പ്രിയന്‍, ഒരു അഡ്വടൈസിംഗ്‌ ഏജന്‍സി ബിസിനസ്‌ ചെയ്യുന്നു. മക്കള്‍ അരവിന്ദ്‌, സിദ്ധാര്‍ഥ്‌,അമ്മിണിക്കുട്ടി. അരവിന്ദും സിദ്ധാര്‍ഥും അമേരിക്കയിലുണ്ട്‌. അമ്മിണിക്കുട്ടി ജര്‍മ്മനിയില്‍ ഉപരിപഠനം നടത്തുന്നു. ആണ്‍മക്കളെ കാണാനും അമേരിക്ക കാണുവാനുമായി ഞാന്‍ ഉടനെ അങ്ങോട്ട്‌ വരുകയാണ്‌. ചേച്ചിയുടെ കണ്ണുകളില്‍ സന്തോഷം അലയടിച്ചു.

അമേരിക്കയിലെ മലയാളം വായനക്കാരോട്‌ ചേച്ചിക്ക്‌ എന്താണ്‌ പറയാനുള്ളത്‌?.

സ്വന്തം കുടും
ബാംഗങ്ങളോട്‌ സംവദിക്കുന്നത്‌ പോലെയായിരുന്നു ഞാന്‍ അമേരിക്കയിലെ വായനക്കാര്‍ക്ക്‌ വേണ്ടി മലയാളം പത്രത്തില്‍ എഴുതിയിരുന്നത്‌.

എഴുതിത്തുടങ്ങിയപ്പോള്‍, എനിക്കറിയില്ലായിരുന്നു അമേരിക്കയിലെ വായനക്കാര്‍ ഇത്ര സ്‌നേഹമുള്ളവരാണെന്നു. ഇടക്കൊക്കെ എനിക്ക്‌ തപാലില്‍ എന്റെ സുഖ വിവരങ്ങള്‍ അന്വേഷിച്ചു ചില കത്തുകളൊക്കെ വരാറുണ്ട്‌.

`മീനുവിന്റെ എഴുത്തിനെ
ക്കുറിച്ചും എന്റെ അമേരിക്കാന്‍ സുഹൃത്തുക്കള്‍ പറഞ്ഞു കേള്‍ക്കാറുണ്ട്‌. എടൊ, തന്റെ എഴുത്തിന്റെ ശൈലി ഇഷ്ടമാണെന്നു പലരും പറയുന്നുണ്ട്‌, കേട്ടോ കൊച്ചെ'!.

"ആണോ ചേച്ചി!!...ആരാ ചേച്ചി...പറഞ്ഞെ!?..എനിക്കറിയാന്‍ ധ്രുതിയായി...ചേച്ചി ആള്‍ക്കാരുടെ പേര്‌ പറഞ്ഞു. എനിക്ക്‌ വളരെ അഭിമാനം തോന്നി."

'ചേച്ചി,..മലയാളം പത്രത്തിനു വേണ്ടി ഈ സമയം, അനുവദിച്ചതിന്‌ വളരെ നന്ദി. തീര്‍ച്ചയായും, അമേരിക്കയില്‍ വരുമ്പോള്‍ ഡാലസിലേക്ക്‌ വരണെ...ഞാന്‍ സ്‌നേഹപുര്‍വം ക്ഷണിച്ചു.

അമേരിക്കയില്‍ വെച്ച്‌ വീണ്ടും, അധികം താമസിയാതെ കാണാം, എന്ന വിശ്വാസത്തോടെ ചേച്ചിയോട്‌ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ എന്റെ മനസ്‌ നിറയെ, ചേച്ചിയെ ഡാലസു മുഴുവന്‍ കൊണ്ട്‌ നടന്നു കാണിക്കുന്ന സ്വപ്‌നത്തിലായിരുന്നു.

***** ***** ***** ***** ***** *****

ഈ ഇന്റര്‍വ്യൂ ഞാന്‍ ചെയ്യുന്നത്‌ ആഗസ്റ്റു മാസത്തിലായിരുന്നു. ഒരു കാലത്ത്‌ മലയാളം പത്രത്തിന്റെ പ്രിയപ്പെട്ട കോളമിസ്റ്റ്‌ ആയിരുന്ന റോസ്‌മേരി ചേച്ചി ഇന്ന്‌, അമേരിക്കയിലുണ്ട്‌. ഭര്‍ത്താവ്‌ പ്രിയനും, മകള്‍ അമ്മിണിക്കുട്ടിക്കും ഒപ്പം, ഒരു മാസം മുന്‍പാണു്‌ ഇവിടേയ്‌ക്ക്‌ വന്നത്‌. ന്യൂയോര്‍ക്കിലുള്ള ശ്രീ മനോഹര്‍ തോമസിന്റെ സര്‍ഗവേദിയില്‍ മുഖ്യാതിഥിയായി ചേച്ചി ഈ ഞായറാഴ്‌ച (28) എത്തുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം തോന്നി. ആ മീറ്റിങ്ങിനു പോകാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന്‌ ഞാനും, ആശിച്ചു പോവുകയാണ്‌.
see also:

റോസ്‌മേരി കവിതയുടെ സൗഹൃദമുദ്ര; 28 ന് സര്‍ഗ്ഗവേദിയുടെ അരങ്ങില്‍
ശ്രീമതി റോസ്‌ മേരിയെക്കുക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക: http://rosemarypoetess.wordpress.com/
(കടപ്പാട്: മലയാളം പത്രം)
കേരളത്തിന്റെ സ്വന്തം റോസ്‌മേരിയോടൊപ്പം (മീനു എലിസബത്ത്‌)കേരളത്തിന്റെ സ്വന്തം റോസ്‌മേരിയോടൊപ്പം (മീനു എലിസബത്ത്‌)
Join WhatsApp News
Sunitha 2014-09-24 21:22:43
Thanks meenu for writing this. I was reading Rosemary's column for a long time and wondering about her.  Now we read you and loving it. Congratulations on your first book. Wishing you all the very best.
P.P.Cherian 2014-09-25 11:42:59
റോസ്‌മേരി കവിതയുടെ സൗഹൃദമുദ്ര; 28 ന്‌ സര്‍ഗവേദിയുടെ അരങ്ങില്‍ Story Dated: Thursday, September 25, 2014 11:49 mangalam malayalam online newspaper എന്തെഴുതിയാലും, വായനക്കാരുമായി, പൊടുന്നനെ സൗഹൃദം സ്‌ഥാപിക്കുന്ന ഒരു രചനാ രീതിയാണ്‌ റോസ്‌മേരിയുടേത്‌. ലളിതവും, സൗമന്യവും, ദീപ്‌തവുമായ പദാവലി സഹൃദയനെപൊടുന്നനെ ആകര്‍ഷിക്കുന്നു.നമ്മുടെ ഒരു സുഹൃത്ത്‌ വന്ന്‌ തോളത്ത്‌ കൈയിട്ട്‌ കൂട്ടികൊണ്ട്‌ പോകുന്ന പ്രതീതിയാണ്‌ ഇവരുടെ രചനകള്‍ സാധിച്ചെടുക്കുന്നത്‌. വാക്കുകള്‍ കൊണ്ട്‌ പുകമറ സൃഷ്‌ടിച്ചു വായനക്കാരില്‍ ദുരാഗ്രഹതയുടെ തേര്‍വാഴ്‌ച ഉണ്ടാക്കുന്ന കാലത്ത്‌ റോസ്‌മേരിയുടെ രചനകളിലൂടെ കടന്നുപോകുന്നത്‌ തികച്ചും സുഖകരമായ ഒരനുഭവമാണ്‌. കവിതയാണ്‌ റോസ്‌മേരിയുടെ തട്ടകം. ലളിതവും സുതാര്യവുമായ പദങ്ങളിലൂടെ അടിവച്ച്‌ നീങ്ങുന്ന ഈ കവിതകള്‍ വായനക്കാരുമായി പെട്ടെന്ന്‌ സൗഹൃദം സ്‌ഥാപിച്ചെടുക്കുന്നു. ഒരു സുഹൃത്തിനോട്‌ തന്റെ ആത്മരഹസ്യങ്ങള്‍ പങ്കുവയ്‌ക്കുന്ന സ്വകാര്യ സംഭാഷണങ്ങളുടെ ചുവടാണ്‌ ഈ കവിതകള്‍ക്ക്‌ പൊതുവെ മനുഷ്യബന്ധങ്ങളുടെ പശ്‌ചാത്തലമായി പ്രകൃതി സജീവമായി നിലകൊള്ളുന്നു. മലകളും, പുഴകളും മരങ്ങളും, ചെടികളും, പക്ഷികളും, പൂക്കളും, പൂമ്പാറ്റകളും എല്ലാം നിറഞ്ഞ പ്രകൃതിയുടെ സാന്നിധ്യം വായനക്കാര്‍ക്ക്‌ അനുഭവപ്പെടും. കാറ്റും മഴയും, മഞ്ഞും വെയിലും ഈ കവിതകളില്‍ മാറി മാറി പ്രത്യക്ഷപ്പെടുന്നു. മഹാ പ്രതിഭാശാലിനി ആയ മാധവിക്കുട്ടിയുടെ ചൈതന്യം ഇവരുടെ രചനകളെ അനുഗ്രഹിച്ചിട്ടുണ്ടെന്നു നമുക്ക്‌ അനുഭവപ്പെടും. റോസ്‌മേരിക്ക്‌ ഗദ്യവും നന്നായി വഴങ്ങും എന്നതിന്‌ തെളിവാണ്‌ അവരുടെ അനുഭവ കുറിപ്പുകളും ഓര്‍മ്മകളും താന്‍ ജനിച്ചു വളര്‍ന്ന നാടും അവിടുത്തെ പ്രകൃതിയും, ജീവിത സാഹചര്യങ്ങളും, സാമൂഹ്യ ബന്ധങ്ങളും, എല്ലാം എല്ലാം ഈ കുറിപ്പുകളില്‍ അനായാസേന കടന്നുവരുന്നു.ബാല്യകാല സ്‌മരണകളിലെ പ്രകൃതി നിരീക്ഷണങ്ങളും, ബാല ലീലകളും അതീവ ഹൃദ്യമായി അനുഭവപ്പെടുന്നു. ഇവിടെയും പ്രകൃതിയുടെ പശ്‌ചാത്തലം സജീവമായ ഒരു സാന്നിധ്യമാണ്‌. ഈ രചനകളിലും വായനക്കാരുമായി എളുപ്പം സൗഹൃദം സ്‌ഥാപിച്ചെടുക്കുന്നു. റോസ്‌മേരി മലയാളത്തിലെ പല പ്രമുഖരായ എഴുത്തുകാരുമായി അഭിമുഖം നടത്തിയിട്ടുണ്ട്‌. കുട്ടികള്‍ക്ക്‌ വേണ്ടി ഇവര്‍ ബൈബിള്‍ കഥകള്‍ പുനരാഖ്യാനം ചെയ്‌തിട്ടുണ്ട്‌. വി.കെ.കൃഷ്‌ണന്‍ മേനോന്റെ ജീവചരിത്രം മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയത്‌ റോസ്‌മേരിയാണ്‌.സെപ്‌റ്റംബര്‍ 28 ന്‌ ഈ അനുഗ്രഹീത എഴുത്തുകാരി സര്‍ണ്മവേദിയുടെ അരങ്ങില്‍ അതിഥിയായി എത്തുന്നു. മനോഹര്‍ തോമസ്‌ അറിയിച്ചതാണ്‌ ഇത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : മനോഹര്‍ തോമസ്‌ 917 501 0173.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക