Image

സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ. 2010-11 ഗ്രാന്റ്‌ ഫിനാലെ ഡിസംബര്‍ 10-ന്‌

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 06 December, 2011
സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ. 2010-11 ഗ്രാന്റ്‌ ഫിനാലെ ഡിസംബര്‍ 10-ന്‌
ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ്‌ യോങ്കേഴ്‌സിന്റെ (ഐ.എ.എം.സി.വൈ) ബാനറില്‍ ഇന്ത്യാനെറ്റ്‌ യു.എസ്‌.എ. തുടങ്ങിവെച്ച സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ.യുടെഗ്രാന്റ്‌ ഫിനാലെ 2011 ഡിസംബര്‍ പത്താം തിയ്യതി വൈകീട്ട്‌ നാലു മണിക്ക്‌ ഗ്രീന്‍ബര്‍ഗ്‌ സെന്‍ട്രല്‍ സ്‌കൂള്‍  ഓഡിറ്റോറിയത്തില്‍ (475 വെസ്റ്റ്‌ ഹാര്‍ട്ട്‌സ്‌ഡേല്‍ അവന്യൂ, ഹാര്‍ട്ട്‌സ്‌ഡേല്‍, ന്യൂയോര്‍ക്ക്‌ 10530) വെച്ച്‌ നടക്കുന്നതായിരിക്കും. വിവിധ റൗണ്ടുകളില്‍ മാറ്റുരച്ച്‌ ഫൈനലിലേക്കെത്തിയ അഞ്ചു ഗായകര്‍ക്ക്‌ നിര്‍ണ്ണായക നിമിഷങ്ങളായിരിക്കും ഡിസംബര്‍ പത്തിനു നടക്കുന്ന ഗ്രാന്റ്‌ ഫിനാലെ.

പൂജാ ആര്‍ട്ട്‌സ്‌, ന്യൂയോര്‍ക്ക്‌ അവതരിപ്പിക്കുന്ന `എന്റെ രാജ്യം' എന്ന ആക്ഷേപഹാസ്യ സമകാലീന രാഷ്ട്രീയ നാടകവും,മിമിക്രി, ഡാന്‍സ്‌, മോഹിനിയാട്ടം തുടങ്ങി വിവിധയിനം കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്‌.

പ്രേക്ഷകര്‍ക്കായി റാഫിള്‍ നറുക്കെടുപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇന്ത്യയിലേക്ക്‌ ഒരു റൗണ്ട്‌ ട്രിപ്പ്‌ എയര്‍ ടിക്കറ്റാണ്‌ സമ്മാനമായി ലഭിക്കുക. പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കുന്നതായിരിക്കും. ജി.കെ. പിള്ള, ജോയ്‌ ഇട്ടന്‍, റോയ്‌ സി. തോമസ്‌, റോയല്‍ സിറ്റി (യോങ്കേഴ്‌സ്‌), മലബാര്‍ ഹോംസ്‌ എന്നിവരാണ്‌ ഈ പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍മാര്‍.

ഗ്രാന്റ്‌ ഫിനാലെയില്‍ പങ്കെടുക്കുന്നതിന്‌ www.starsingerusa.com എന്ന വെബ്‌സൈറ്റുവഴി സീറ്റുകള്‍ റിസര്‍വ്വ്‌ ചെയ്യാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഏലിയാസ്‌ ടി. വര്‍ക്കി 914 481 7676. ഇ-മെയില്‍ indianetusa@gmail.com, indianetlive@gmail.com.
സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ. 2010-11 ഗ്രാന്റ്‌ ഫിനാലെ ഡിസംബര്‍ 10-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക