Image

ഫാ.കെ.സി. മാത്യൂസ് കുട്ടോലമഠം ദിവംഗതനായി

ജോര്‍ജ് തുമ്പയില്‍ Published on 24 September, 2014
ഫാ.കെ.സി. മാത്യൂസ് കുട്ടോലമഠം ദിവംഗതനായി
ന്യൂജേഴ്‌സി : മലങ്കര സുറിയാനി ക്‌നാനായ അതിഭദ്രാസനത്തിലെ ഏറ്റവും സീനിയര്‍ വൈദികനായ ഫാ.കെ.സി.മാത്യൂസ് കുട്ടോലമഠം(98) തിരുവനന്തപുരത്തെ വസതയില്‍ ദിവംഗതനായി.
സംസ്‌കാരം സെപ്റ്റംബര്‍ 27 ശനിയാഴ്ച രാവിലെ 9 മണിക്ക് പാറ്റൂര്‍ സെന്റ് ഇഗ്നേഷ്യസ് ക്‌നാനായ പള്ളി സെമിത്തേരിയില്‍. സെന്റ് പീറ്റേഴ്‌സ് യാക്കോബായ സിറിയന്‍ പള്ളിയില്‍ പൊതുദര്‍ശനത്തിന് വെക്കുന്നുമുണ്ട്.

ഉത്തമനായ അജപാലകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍, സ്‌നേഹസമ്പന്നന്‍, എന്നീ നിലകളില്‍ പ്രസാദം നിറഞ്ഞ പെരുമാറ്റവും, ശാന്തസുന്ദരമായ സംഭാഷണവും, കാരുണ്യം നിറഞ്ഞ പ്രവര്‍ത്തനശൈലിയും കൂടി ചേര്‍ന്ന വ്യക്തിത്വത്തിന് ഉടമയായ വെല്യച്ചന്‍ ക്‌നാനായ സമുദായത്തിന്റെ മാത്രമായിരുന്നില്ല. തിരുവനന്തപുരം സിറ്റിയില്‍ വിവിധ കര്‍മ്മമണ്ഡലങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന വെല്യച്ചനെ തിരുവനന്തപുരത്തിന്റെ നഥാനിയേല്‍ എന്നാണ് ഡോ.സി.ബാബു പോള്‍ വിശേഷിപ്പിക്കുന്നത്.
കുറിച്ചി പുതിയമഠം പരേതയായ ശോശാമ്മയാണ് ഭാര്യ. മക്കള്‍: പരേതനായ മാത്യു ജേക്കബ്, കെ.എം.മാത്യൂ, കെ.എം.തോമസ്(റിട്ട.കൊമ്മഡോര്‍ ഡോ.കെ.ഏബ്രഹാം(റിട്ട.ട്യൂബര്‍ ക്രോപ്‌സ് ജോസഫ് മാത്യൂ(സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ, ന്യൂയോര്‍ക്ക്), സൂസി മാത്യൂ(റിട്ട. സൂപ്രണ്ട്, കെ.എസ്.ആര്‍.റ്റി.സി), ആനി സൈമണ്‍ (കുമരകം കോ-ഓപ്പറേറ്റീവ് ബാങ്ക് റിട്ട.) ഡോ.മറിയാമ്മ രാജു, സാറാമ്മ രാജു(റിട്ട.പ്രൊഫ.എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂര്‍).
മരുമക്കള്‍: സാറാമ്മ ജേക്കബ്, ലില്ലി മാത്യൂ, ഓമന തോമസ്, വല്‍സാ ഏബ്രഹാം, തങ്കമണി ജോസഫ്(ഹാക്ക്ന്‍സാക്ക് മെഡിക്കല്‍ സെന്റര്‍, പാറ്റേഴ്‌സണ്‍, ന്യൂയോര്‍ക്ക്), കെ.എം.മാത്തന്‍, കെ.കെ.സൈമണ്‍, ഡോ.രാജു ഏബ്രഹാം, രാജു ഇരണയ്ക്കല്‍.

19 കൊച്ചുമക്കളും, 14 പേരകുട്ടികളുമുണ്ട്. കോട്ടയം ചെങ്ങളം കുട്ടോലമഠത്തില്‍ പരേതനായ കെ.എം. ചാക്കോയുടെയും അച്ചാമ്മയുടെയും സീമന്തപുത്രനായി 1916 മാര്‍ച്ച് 30ന് ജനിച്ചു. കളശ്ശ മിസിന്‍ സ്‌ക്കൂള്‍, സി.എം.എസ്. കോളജ് ഹൈസ്‌ക്കൂള്‍, സി.എം.എസ്.കോളേജ് കോട്ടയം, മാര്‍ ഈവാനിയോസ് കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി.
1932 ജനുവരി 13ന് തേര്‍ഡ് ഫോമില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് പ.ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയില്‍ നിന്നും ശെമ്മാശപട്ടവും, 1940 നവംബര്‍ 26ന് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായില്‍ നിന്നും കശ്ശീശാ പട്ടവും സ്വീകരിച്ചു. ഇടവകപള്ളിയായ ചെങ്ങളം പള്ളിയില്‍ സേവനമനുഷ്ഠിച്ച ശേഷം, പോത്താനിക്കാട് സെന്റ് മേരീസ് പള്ളിയില്‍ വൈദികനായും, പള്ളി വക സ്‌ക്കൂളില്‍ അദ്ധ്യാപകനായും സേവനം ചെയ്തു. ചിങ്ങവനം പുത്തന്‍പള്ളിയില്‍ വികാരിയായും മാര്‍ അപ്രേം സെമിനാരിയില്‍ സമുദായ സെക്രട്ടറിയായും  പ്രവര്‍ത്തിച്ചു. പിന്നീട് വേളൂര്‍ സെന്റ് ജോണ്‍സ് സ്‌ക്കൂളില്‍  അദ്ധ്യാപകനായി ജോലി ചെയ്തു. ചെങ്ങളം പള്ളിയില്‍ വികാരി ആയിരിക്കുമ്പോഴാണ്. 1951-ല്‍ തിരുവനന്തപുരം മാര്‍ ഇഗ്നേഷ്യസ്  ക്‌നാനായ പള്ളിയില്‍ വികാരിയായി നിയമിതനായത്. സെന്റ് ജോസഫ് സ്‌ക്കൂളില്‍ അദ്ധ്യാപകനായും ജോലി ചെയ്തു. 1981-ല്‍  വികാരി സ്ഥാനം ഒഴിഞ്ഞു. പിന്നീട് രണ്ട് വര്‍ഷം കുറിച്ചി വനിതാ മന്ദിരം ചാപ്പയില്‍ സേവനമനുഷ്ഠിച്ചു. പിന്നീട് പാപ്പനംകോട്ട് കുടുംബസഹിതം സ്വസ്ഥജീവിതം നയിച്ചുവരികയായിരുന്നു.

സെന്റ് ഇഗ്നേഷ്യസ് ക്‌നാനായ ഇടവകസ്‌ക്കൂള്‍ ആഭിമുഖ്യത്തില്‍ പൗരോഹിത്യ സപ്തതി ആഘോഷിക്കുകയും സ്മരണിക പ്രസിദ്ധീകരിക്കുകയും ചെയ്തു.  പല തവണ കോര്‍ എപ്പിസ്‌ക്കോപ്പാ സ്ഥാനം തേടി വന്നെങ്കിലും, വിനയാന്വിതനായി അതെല്ലാം വേണ്ടെന്ന് വെച്ച കാര്യം ഡോ.സി.ബാബുപോള്‍ സ്മരണികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, അടുത്തിടെ പാത്രിയര്‍ക്കീസ് ബാവായില്‍ നിന്ന് ലഭിച്ച കുരിശും മാലയും അത്യാദരപൂര്‍വ്വം അണിയുന്നതിനും, അതേപറ്റി വാചാലനായി സംസാരിക്കുവാനും വെല്യച്ചന്‍ താല്പര്യം കാട്ടിയിരുന്നു.
അമേരിക്കയില്‍ പത്‌നീ സമ്മേതം പര്യടനം നടത്തിയിട്ടുണ്ട്.


ഫാ.കെ.സി. മാത്യൂസ് കുട്ടോലമഠം ദിവംഗതനായി
Join WhatsApp News
T V John 2014-09-25 09:59:47
A loving husband, father, grandfather, great grandfather and above all a priest who dedicated his life to the Will of God. 98 years of meaningful and faith filled life that ended peacefully under the loving care of his loving children and extended family. Undoubtedly he has gone to claim his inheritance, an inheritance incorruptible and undefiled - Our prayers and heartfelt condolences to Jose, Thankamoni, Nisha and Noah
T V John 2014-09-25 10:00:09
A loving husband, father, grandfather, great grandfather and above all a priest who dedicated his life to the Will of God. 98 years of meaningful and faith filled life that ended peacefully under the loving care of his loving children and extended family. Undoubtedly he has gone to claim his inheritance, an inheritance incorruptible and undefiled - Our prayers and heartfelt condolences to Jose, Thankamoni, Nisha and Noah
Fine Arts Malayalam 2014-09-25 10:36:08
Fine Arts Malayalam Club, producers of quality stage presentations where Jose Kutolamadom is a charter member and leading actor, producer, stage manager etc, extends its heartfelt condolences to the bereaving family. The members of the Club are keeping the family in their prayers. May the soul rest in peace.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക