Image

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎസിലേക്ക്

Published on 25 September, 2014
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎസിലേക്ക്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുപ്രധാനമായ യുഎസ് സന്ദര്‍ശനം ഇന്ന് ആരംഭിക്കും. 30നു വാഷിംഗ്ടണില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തുന്ന മോദി, ശനിയാഴ്ച 69-ാം യുഎന്‍ ജനറല്‍ അസംബ്ളി സമ്മേളനത്തെ അഭിസംബോധന ചെയ്യും.
യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാര്‍, പൌരപ്രമുഖര്‍ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്ത്യയില്‍ നിക്ഷേപം ലക്ഷ്യമിട്ട് പ്രമുഖ യുഎസ് കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുമായും ഇന്ത്യന്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തും. 28ന് മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനില്‍ ഇന്ത്യന്‍ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും.
യു എൻ പൊതുസഭയെ തിങ്കളാഴ്ചയാണ് മോദി അഭിസംബോധന ചെയ്യുക . തിങ്കളാഴ്ചയാണ് ഒബാമയുടെ അത്താഴ വിരുന്ന് .
ന്യൂ യോർക്കിലെയും വാഷിങ്ങ്ടണിലെയും ഇന്ത്യക്കാരുടെ മൂന്നു യോഗങ്ങളിൽ മോദി പങ്കെടുക്കും . ഗൂഗിൾ , ബോയിംഗ് , ജനറൽ ഇലക്ട്രികൽസ് , മാസ്ടർ കാർഡ്‌ , പെപ്സി തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളുടെ മേധാവികളെ മോദി പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചിട്ടുണ്ട് . 

മാർട്ടിൻ ലൂതർ കിംഗ്‌ പ്രതിമ, ന്യൂ യോർക്കിലെ  ഗാന്ധി പ്രതിമ, ലിങ്കണ്‍ സ്മാരകം , സെപ്റ്റംബർ 11 സ്മാരകം എന്നിവിടങ്ങൾ മോദി സന്ദർശിക്കും . നവരാത്രി ഉത്സവം പ്രമാണിച്ച് വ്രതത്തിൽ ആയതിനാൽ ഭക്ഷണ കാര്യങ്ങളിൽ നിയന്ത്രണമുണ്ട്‌ .

Join WhatsApp News
Christian 2014-09-25 04:39:05
Modi will not eat because he is observing Navratri. Obama should learn from him. Obama is ashamed to tell that he is a Christian. When he visited a Catholic university, the statues of Christ and saints had to be covered. Christians are being slaughtered all the world because of the actions of the US and its allies.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക