Image

അമേരിക്കന്‍ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന് ഒരു പുതിയ ഇടവക കൂടി!

തോമസ്. കെ. പൂവത്തൂര്‍ Published on 06 December, 2011
അമേരിക്കന്‍ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന് ഒരു പുതിയ ഇടവക കൂടി!

സാന്‍അന്റോണിയോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസറ്റ് ഭദ്രാസനത്തിന് ഒരു ഇടവക കൂടി! സാന്‍അന്റോണിയോ സെന്റ് മേരീസ് ചാപ്പലിനെ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയായി ഉയര്‍ത്തിക്കൊണ്ടുള്ള ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനിയുടെ കല്പന ഇടവക ജനങ്ങള്‍ ഹര്‍ഷാരവത്തോടും ആത്മനിര്‍വൃതിയോടും കൂടി സ്വീകരിച്ചു. പുതിയ ഇടവകയുടെ വികാരിയായി റവ.ഫാ.ഡോ.വി.സി. വര്‍ഗീസ് നിയമിതനായി.

വി: കുര്‍ബ്ബാനാന്തരം നടന്ന ലളിതമായ ചടങ്ങ് വികാരി അച്ചന്റെ അദ്ധ്യക്ഷതയില്‍ സ്‌തോത്ര പ്രാര്‍തഥനയോടു കൂടി ആരംഭിച്ചു. ചുരുങ്ങിയ കാലയളവിനുള്ളില്‍ നടന്ന ഈ ചാപ്പലിന്റെ വിവിധ ആത്മീയ സംഘടനാ പ്രവര്‍ത്തനങ്ങള്‍ തികച്ചും ശ്‌ളാഘനീയമായി എന്ന തിരുമേനിയുടെ സൂക്ഷമനിരീക്ഷണം, കല്പനയില്‍ പ്രത്യേകം ഊന്നിപ്പറഞ്ഞിരുന്നത് ഇടവക അംഗങ്ങള്‍ക്ക് ആത്മീയ പ്രചോദനമായി. ഇടവക മെത്രാപ്പോലീത്തായോടുള്ള നന്ദിപ്രമേയം സെക്രട്ടറി ഡോ.ജോര്‍ജ് എന്‍.വര്‍ഗീസ് അവതരിപ്പിച്ചു.

അതോടൊപപം പരിശുദ്ധ കന്യകമറിയാവിനോടും ശേഷമുള്ള മദ്ധ്യസ്ഥതയിലും ഭക്തിയിലും തുടര്‍ന്നും മുന്നോട്ടുപോകുമെന്ന് ഊന്നപ്പറഞ്ഞു. കാലം ചെയ്ത ഇയ്യോബ് മാര്‍ പീലക്‌സിനോസ് തിരുമനസ്സിലെ വേര്‍പാടിലുള്ള ഇടവകയുടെ അനുശോചന പ്രമേയം തോമസ്. കെ. പൂവത്തൂര്‍ അവതരിപ്പിച്ചു.

സെന്റ് മേരീസ് ഇടവക സാന്‍അന്റ്‌റോണിയോയിലെ എല്ലാ മലയാളികള്‍ക്കും സൗത്ത് വെസ്റ്റ് ഭദ്രാസനത്തിനുതന്നെയും മാതൃകയായും, വളര്‍ന്നു വരുന്ന യുവതലമുറയ്ക്കു പ്രചോദനവുമായിരിക്കണമെന്ന് വികാരി അച്ചന്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. ദൈവത്തിന്റെ അളവറ്റ കാരുണ്യത്തെയും കരുതലിനെയും വികാരി അച്ചനും ജനങ്ങളും ഒത്തു ചേര്‍ന്ന് മഹത്വപ്പെടുത്തി.

സണ്‍ഡേ സ്‌ക്കൂള്‍ കുട്ടില്‍ സന്തേഷ സൂചകമായി കേക്ക് സത്കാരം ഒരുക്കി. തുടര്‍ന്നുള്ള സ്‌നേഹവിരുന്നിന് മാത്യൂസ് പുഞ്ചമണ്ണിലും കുടുംബവും നേതൃത്വം നല്‍കി.
അമേരിക്കന്‍ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന് ഒരു പുതിയ ഇടവക കൂടി!അമേരിക്കന്‍ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന് ഒരു പുതിയ ഇടവക കൂടി!അമേരിക്കന്‍ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന് ഒരു പുതിയ ഇടവക കൂടി!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക