Image

മുഖ്യധാരയെന്ന വ്യാമോഹം- ഇം.എം. സ്റ്റീഫന്‍

ഇം.എം. സ്റ്റീഫന്‍ Published on 25 September, 2014
മുഖ്യധാരയെന്ന വ്യാമോഹം- ഇം.എം. സ്റ്റീഫന്‍
നമ്മുടെ മലയാളിസമൂഹം ഈ നാട്ടില്‍ കുടിയേറിപ്പാര്‍ത്തുതുടങ്ങിയ കാലത്ത് അമേരിക്കന്‍ ജീവിതവിജയങ്ങളെക്കുറിച്ചുള്ള നമ്മുടെ അറിവ് എത്ര തുച്ഛമായിരുന്നെന്ന് ഒരു നിമിഷം ഓര്‍മ്മിക്കാനാണെങ്കില്‍, അതിപ്പോള്‍ വളരെ ആഴമുള്ളതും സമ്പന്നവുമായിട്ടുണ്ടെന്ന് നമുക്കു കാണാം. എങ്കിലും നമുക്ക് അപാകതകളും കുറവുകളും വളരെയുണ്ട്. അവ നിസ്സാരമായി കരുതാനാവില്ല. എന്റെ അഭിപ്രായത്തില്‍, വ്യക്തിജീവിതവിജയങ്ങളില്ലാതെ സാമൂഹ്യവിജയങ്ങള്‍ കൈവരിക്കാനോ അമേരിക്കന്‍ ജീവിതത്തിലെ മൂര്‍ത്തമായ പ്രായോഗികാനുഭവങ്ങള്‍ കൂട്ടിയിണക്കാനോ നമുക്കു കഴിയില്ല.

അതിനുവേണ്ട ഒന്നാമത്തെ കാര്യം, സമകാലീനസ്ഥിതിയെ സംബന്ധിച്ച പഠനമാണ്.നമ്മുടേതുപോലുള്ള ഒരു വലിയ സമൂഹത്തില്‍, ഇപ്പോഴത്തെ ആഭ്യന്തരവും സാര്‍വ്വദേശീയവുമായ സ്ഥിതിവിശേഷങ്ങളെക്കുറിച്ചുള്ള പഠനം. ഈ പഠനവിഷയത്തില്‍ സാമ്പത്തികമോ സാംസ്‌കാരികമോ മതപരമോ രാഷ്ട്രീയമോ ആയ ഏതുമാകട്ടെ നമ്മുടെ സമൂഹത്തില്‍ നടന്നിട്ടുണ്ടെങ്കില്‍, അഥവാ ഗവേഷണങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ത്തന്നെ, അവ വളരെക്കുറച്ചുമാത്രമാണ്. മൊത്തത്തില്‍ പറഞ്ഞാല്‍, വസ്തുതകള്‍ ശേഖരിക്കുന്നതിലോ, അവ പഠിക്കുന്നതിലോ സമൂഹത്തെ അറിയിക്കുന്നതിലോ ഒരു ജാഗ്രത, നമ്മുടെയിടയിലുള്ള സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഇടപെടുന്നവരെന്ന് അവകാശപ്പെടുന്നവരില്‍നിന്നും കാണാന്‍ കഴിഞ്ഞിട്ടില്ല. ഒരു പക്ഷേ യഥാര്‍ത്ഥ സ്ഥിതിഗതികള്‍ അന്വേഷിക്കുന്നതിനും ഗവേഷണം നടത്തുന്നതിനുമുള്ള ഒരന്തരീക്ഷത്തിന്റെ അഭാവമാകാം. അതല്ലെങ്കില്‍ മേല്‍പ്പറഞ്ഞ വര്‍ഗ്ഗവിഭാഗത്തിന്റെ(സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയപ്രവര്‍ത്തകര്‍) താല്പര്യക്കുറവാകാം. നമ്മുടെ ഭാഗികമായ അറിവിനെപ്പറ്റിയുള്ള ഡംഭും ആത്മസംതൃപ്തിയുമാണ് ഇതിനു കാരണം. കുരുടന്‍ ആനയെ വിശേഷിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനശൈലി. ഈ രീതി അശാസ്ത്രീയവും സമൂഹത്തിന്റെ പുരോഗമനത്തിന് ഒരു തരത്തിലും ഉതകാത്തതുമാണ്. വസ്തുതകളെ ഗൗരവമായി പഠിക്കാനും, സ്വന്തം മനസ്സിലെ ആഗ്രഹങ്ങളില്‍നിന്ന് എന്നതിനുപരി വാസ്തവികതയില്‍നിന്നു തുടക്കം കുറിക്കാനും നാം തയ്യാറാകേണ്ടതുണ്ട്. ഭൂതകാലത്തെയും വത്തമാനകാലത്തെയും പറ്റി ഗൗരവമായി പഠിക്കുകയും അവയെ സമൂഹത്തിനു പറഞ്ഞുകൊടുക്കുകയും ചെയ്യുന്ന ഒരന്തരീക്ഷം നാം ഉണ്ടാക്കിയെടുക്കണം. അതിനുള്ള കമെ ആരുടേതാണ് എന്ന പ്രശ്‌നം ഇവിടെ ഉയര്‍ന്നുവരുന്നു.
നമ്മില്‍ പലരും സാമൂഹ്യോന്നമനത്തില്‍ താല്‍പര്യം കാണിക്കാതെ, യാഥാര്‍ത്ഥ്യങ്ങളില്‍നിന്നു തിരിഞ്ഞുനിന്നുകൊണ്ട്, പൊള്ളയായ സിദ്ധാന്തങ്ങളുമായി, വ്യക്തിപരമായ വികാരങ്ങളെയും ആഭിലാഷങ്ങളെയും പരിപോഷിപ്പിക്കുകയും സാംസ്‌കാരികതലങ്ങളിലേര്‍പ്പെടുമ്പോള്‍ ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ വിഷയങ്ങളുടെ നീണ്ട പട്ടിക നിരത്തിവയ്ക്കുകയും ചെയ്യും. വസ്തുതകളില്‍നിന്നു സത്യം കണ്ടെടുക്കുന്നതില്‍ വിമുഖത കാണിക്കയും വാചകക്കസര്‍ത്തുകൊണ്ട് സമൂഹത്തെ കണ്ണഞ്ചിപ്പിക്കയുമാണു ചെയ്യുന്നത്. ഇത് കാമ്പില്ലാത്ത പ്രചാരണരീതിയാണ്. ഇത്തരത്തിലുള്ള പോക്ക് ആരെയും മുഖ്യധാരയിലേക്കു നയിക്കുകയില്ലെന്നുള്ളത് തീര്‍ച്ചയാണ്. ചുരുക്കത്തില്‍, ആത്മനിഷ്ഠമായ പ്രവര്‍ത്തനം സമൂഹത്തിന്റെ പുരോഗതിക്കും ദേശത്തിനും ശത്രുവാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ആത്മനിഷ്ഠാപ്രവര്‍ത്തനരീതിയെ എതിര്‍ത്തുകൊണ്ട്, ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുകയും, തിന്മകള്‍ക്കെതിരെ അക്ഷരങ്ങള്‍കൊണ്ടു പ്രതികരിക്കുകയും, സാമൂഹ്യപ്രതിബദ്ധതയുടെ സാഹിത്യരൂപം അണിയുകയും ചെയ്തുകൊണ്ട്, സാമൂഹ്യോന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും എഴുത്തിലൂടെ സമൂഹത്തെ അറിവിന്റെ പാതയിലേക്കു നയിക്കുകയും, ആ രൂപത്തില്‍ പ്രേരകനും പ്രചാരകനും സംഘാടകനും ആയിത്തീരാന്‍ ശ്രമിക്കുമ്പോള്‍, അറിയാതെതന്നെ ഒരാള്‍ മുഖ്യധാരയിലേക്കു ഉയര്‍ത്തപ്പെടും.
മുഖ്യധാരയെന്ന വ്യാമോഹം- ഇം.എം. സ്റ്റീഫന്‍
Join WhatsApp News
Jose 2014-09-25 07:42:35
മൂര്തമായ ചിന്തയും അത്  പക്കുംഅക്കാനുള്ള വിശാലമായ  വായനയും ഇല്ലാതെ  നമ്മുടെ സമുഹത്തെ മുക്കിയ ദാരയിൽലെതിക്കാൻ എളുപ്പമാല്ലയെന്നുളത് വാസ്തവം/ നന്ദി nice article stephen
വിദ്യാധരൻ 2014-09-25 09:29:49
വ്യക്തിജീവിത വിജയത്തിന്റെ അടിസ്ഥാനം പണവും അതളക്കുവാനുള്ള അളവുകോൽ സ്ഥാനമാനങ്ങളും, വായനയില്ലാത്ത സാഹിത്യ പ്രവർത്തനവും, പ്രവർത്തിയില്ലാത്ത ജീവിതവും ആകുമ്പോൾ തീർച്ചയായും മലയാളിയുടെ ജിവിതം അമേരിക്കയുടെ സാഹസികമായ ജീവിത ശൈലിയിൽ നിന്ന് ചരടുപോട്ടിയ പട്ടം പോലെ അകന്നു പോയുക്കൊണ്ടിരിക്കും, മലയാളി മനസ്സും അതിന്റെ ശാസ്ത്രത്തിലേക്ക് എത്തിനോട്ടം നടത്തുന്ന ശ്രീ ഇ. എം സ്റ്റീഫന്റെ ലേഖനം നന്നായിരിക്കുന്നു.
Anthappan 2014-09-25 16:08:18
Even with money, pomp, and proud many Malayaalees are wandering around with empty mind. As, Mr. Vidyaadharn said; many people believe that the success of life is measured by the wealth, association to different organizations, religious leaders, and political leaders. When religious leaders and political leaders sensed the weakness of the Malayaalee society, they took every step to cater the quest of the malayaalees by offering positions in the churches and organizations. It got further escalated into epidemic proportion with the advent of Electronic Medias. To undo the damage, the Malayaalee community did to themselves is not that easy to correct. A real rehabilitation is needed through thinking process to correct it. The chances are very slim due of the damage of the brains cells occurred to most of the older generation people. A very good article.
Jose 2014-09-25 18:16:24
Uപന്നി പെറ്റു പെരുകുന്നതുപോലെ സംഘടനകല് ഉണ്ട്ടാക്കി ധ്വ ദ്വ യുദ്ധം നടത്തുന്ന മലയാളിക്ക് പരസ്പരവിശ്വാസം ഉണ്ടങ്ങിലല്ലേ
ഏതു ദിശയിലാണ് തങ്ങൾ ചലിക്കുന്നതെന്ന് മനസ്സിലാവുകയുള്ളു . പിന്നെ  അക്ഷര ജ്ജാനമുള്ളവർക്ക് വായിക്കാൻ കിട്ടുന്നത് അവാർഡുകളുടെഘോഷയാത്രെയും പൊന്നാടകളുടെ വരവേപ്പും . നൂറു പേരുടെ  യോഗത്തിൽ അൻപതു പേർക്കും ബഹുമതി കൊടുത്തേ പറ്റു. അല്ലങ്കിൽ അന്നുവരെ പ്രവവരത്തിച്ചിരുന്ന സംഘടന പൊളികുകയോ അതിനെട്ടു പാരവെക്കാനും മടിക്കുകയില്ലഅവാർഡിനുഹര്ഹതയുള്ളവരുടെ
അവാർഡുകൾ വെറും പരിഹാസമായി മാറുന്ന ദയനീയമായ കാഴച .  പിന്നെ നൂറിൽ അന്പതുപെരുടെയെങ്കിലും പേര് വിളിച്ചു പറഞ്ഞില്ലെകിൽ നമ്മുടെ മഹാന്മാരെ  എങ്ങിനെ തിരിച്ചറിയും . കർമ്മവും ധര്മ്മവും കോർത്തി ണ ക്കാൻ  കഴിയാത്ത വരുടെ ചുമട് താങ്ങികളായി ഇവിടെ എത്തിയ നമ്മൾ രാഷ്ട്രിയ , സാമൂഹിക , സാംസ്‌കാരിക മണ്ഡലങ്ങളിൽ  ഇതിന്റെയെല്ലാം മറ്റൊരു പതിപ്പായി മാറുന്നു . കഷ്ടം . എന്റെ സ്നേഹിതൻ സ്റീഫൻ വിഷമിക്കരുത് . ഇത്  മലയാളികളായ നമ്മുടെ വിധിയാണ് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക