Image

പത്തേമാരി: ഡി ഫോര്‍ ഡാന്‍സ്‌ ഫെയിം ജ്യുവല്‍ നായിക

Published on 27 September, 2014
പത്തേമാരി: ഡി ഫോര്‍ ഡാന്‍സ്‌ ഫെയിം ജ്യുവല്‍ നായിക
സലിം അഹമ്മദ്‌ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പത്തേമാരിയില്‍ ഡി ഫോര്‍ ഡാന്‍സ്‌ എന്ന ഹിറ്റ്‌ റിയാലിറ്റി ഷോയുടെ അവതാരകയായി കുടുംബ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ ജ്യുവല്‍ നായികയാകുന്നു.

മമ്മൂട്ടിയാണ്‌ നായകന്‍. മമ്മൂട്ടി അവതരിപ്പിക്കുന്ന പള്ളിച്ചല്‍ നാരായണന്റെ ഭാര്യ നളിനിയുടെ വേഷം.

അറുപതുകളില്‍ തുടങ്ങി വര്‍ത്തമാനകാലം വരെയുള്ള നാല്‌ ഘട്ടങ്ങളിലൂടെയാണ്‌ പത്തേമാരിയുടെ കഥ വികസിക്കുന്നത്‌. ആദ്യഘട്ടം ചിത്രീകരണം ഒക്ടോബര്‍ 5ന്‌ എറണാകുളത്ത്‌ തുടങ്ങും. ആദ്യ ഷെഡ്യൂളില്‍ പത്ത്‌ ദിവസത്തെ ചിത്രീകരണമാണ്‌ പ്ലാന്‍ ചെയ്‌തിരിക്കുന്നത്‌. ആയിരത്തിതൊള്ളായിരത്തി അറുപത്തിമൂന്നില്‍ ഗള്‍ഫിലേക്ക്‌ പോയി എണ്‍പതുകളുടെ തുടക്കത്തില്‍ നാട്ടില്‍ തിരിച്ചെത്തുന്ന നാരായണന്റെ ജീവിതത്തിലെ സങ്കീര്‍ണതകളാണ്‌ പത്തേമാരി പറയുന്നത്‌.

ദുബായ്‌ ആണ്‌ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
പത്തേമാരി: ഡി ഫോര്‍ ഡാന്‍സ്‌ ഫെയിം ജ്യുവല്‍ നായികപത്തേമാരി: ഡി ഫോര്‍ ഡാന്‍സ്‌ ഫെയിം ജ്യുവല്‍ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക