Image

മുല്ലപ്പെരിയാറും ഏ.കെ ആന്റണിയും

ജോസ്‌ കാടാപുറം Published on 06 December, 2011
മുല്ലപ്പെരിയാറും ഏ.കെ ആന്റണിയും

കേരളത്തിലും, പുറത്തും ജീവിക്കുന്ന എല്ലാ മലയാളികള്‍ക്കും ഇപ്പോഴത്തെ പ്രധാന ചര്‍ച്ച മുല്ലപ്പെരിയാര്‍ ഡാം അപകടത്തില്‍പ്പെട്ടിരിക്കുന്ന വാര്‍ത്തയാണ്. ഇതിനെ സംബന്ധിച്ച് പല അഭിപ്രായങ്ങളും വാര്‍ത്തകളിലൂടെയും ലേഖനങ്ങളിലൂടെയും വന്നു കൊണ്ടിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ തുടരെയുള്ള ഭൂചലനങ്ങളും കനത്ത മഴയില്‍ കൂലംകുത്തിയൊഴുകുന്ന നീരൊഴുക്കും മുല്ലപെരിയാറിനെ കേരളത്തിലെ കിഴക്കന്‍ ജില്ലകളിലെ ആകമാനം മനുഷ്യരെ ഭീതിയിലാഴ്ത്തിയിരിക്കുന്നു. തമിഴ്‌നാട്ടിലെ തേനി, മുധുര, ദിണ്ടിഗല്‍ , ശിവഗംഗ, രാമനാഥപുരം ജില്ലകളിലെ ജനങ്ങള്‍ക്ക് കൃഷിയ്ക്കും കുടിവെള്ളത്തിനുമായി മദിരാശി ഗവണ്‍മെന്റ് തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍ രാജാവുമായി 1886-ല്‍ ഒപ്പിട്ട കരാര്‍ അനുസരിച്ചാണ് 1895 ഒക്‌ടോബര്‍ 11-ന് മുല്ലപ്പെരിയാര്‍ അണക്കെട്ടു പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തത്. അണക്കെട്ടിന് 115 വയസ്സ്
പിന്നിട്ടു. കേണല്‍ ജോണ്‍ പെന്നിക്വിക്ക് എന്ന ബ്രിട്ടീഷ് എന്‍ജിനീയറുടെ സമര്‍പ്പണ മനോഭാവം കൊണ്ടാണ് അക്കാലത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.  കല്ലും മണലും ശര്‍ക്കരയും ചുണ്ണാമ്പും ചേര്‍ന്ന സൂര്‍ക്കി മിശ്രിതമാണ് സിമിന്റിന് പകരം ഉപയോഗിച്ചത് . ഭൂചലനത്തെ നേരിടാനുള്ള സാങ്കേതിക വിദ്യയൊന്നും അക്കാലത്ത് സജീവമല്ലായിരുന്നു. അണക്കെട്ടിന്റെ പരമാവധി ആയുസ്  6 പതിറ്റാണ്ടാണ് എന്നാലിപ്പോള്‍ അതിന്റെ ഇരട്ടിയായിരിക്കുന്നു.

കാലപ്പഴക്കത്താല്‍ മുമ്പെ പറഞ്ഞ ശര്‍ക്കര കൂട്ടിയ
മിശ്രിതം വന്‍തോതില്‍ വെള്ളത്തിലലിഞ്ഞ് ഒഴുകിപ്പോയി. ഓരോ വര്‍ഷവും അണക്കെട്ടന്റെ ചോര്‍ച്ച വര്‍ദ്ധിച്ചു. ഇനിയൊരു ക്കല്ലുകൊണ്ട് ഇത് ശാശ്വതമായി പരിഹരിക്കാന്‍ പറ്റില്ല മിറിച്ച് പുതിയൊരു അണക്കെട്ട്, നിര്‍മ്മിക്കുകയും, ഇപ്പോള്‍ നിലവിലുള്ള അണക്കെട്ടിന്റെ ആഴം 120 അടിയായി ചുരുക്കുകയും ചെയ്യുകയെന്നാണ് റൂര്‍ക്കി ഐഐടി ഉള്‍പ്പെടെയുള്ള വിദഗ്ദരുടെ അഭിപ്രായം! അവരുടെ അഭിപ്രായത്തില്‍ അണക്കെട്ടിന്റെ പരിസരമുള്ള പ്രദേശം സ്ഥിരമായി ഭൂചലന സാധ്യത കാണിക്കുന്നുയെന്നാണ് മറ്റൊരു കണ്ടെത്തല്‍.

ജലം ജനങ്ങളുടെ ജീവിതമാണ്. നിമിഷനേരം കൊണ്ട്, അത് മരണവുമായി മാറാം!!!! തമിഴ്‌നാട്ടിലെ അഞ്ചുജില്ലകളിലുള്ള ജനങ്ങളുടെ ജീവിതത്തിന് പച്ചപ്പുണ്ടാക്കുന്നത് മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളമാണ്.  അതെ വെള്ളം അണക്കെട്ട് തകര്‍ത്ത് നിറഞ്ഞൊഴികിയാല്‍ മറ്റു സമീപ ഡാമുകള്‍ ഇതിലെ വെള്ളം ഒഴുകിയെത്തി തകര്‍ന്നുപോയാല്‍ കേരളത്തിലെ ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ 30 ലക്ഷത്തോളം ജനങ്ങള്‍ അപകടത്തില്‍ പെടുമെന്ന് തര്‍ക്കമില്ല. ഈ ചിന്ത നമ്മുടെ ജീവിതത്തെ കൂടുതല്‍ ഭയാനകമാക്കും. ജീവന്റെ സുരക്ഷയാണ് മറ്റെല്ലാത്തിനെക്കാളും പ്രധാനം. ജനങ്ങളുടെ ജീവനും ജീവിതവും നഷ്ടപ്പെടുന്നത് അനുവദിച്ചുകൂടാ. അതുപോലെ തന്നെ തമിഴ്‌നാടിന് ജലം നിഷേധിക്കപ്പെടരുത്! തമിഴ്‌നാടും കേരളവും ശത്രുരാജ്യങ്ങല്ല ഇന്‍ഡ്യയിലെ രണ്ടു സഹോദര സംസ്ഥാനങ്ങളാണെന്ന് മറന്നു കൂടാ..വൈകാരികമായി ഈ പ്രശ്‌നത്തെ കാണരുതെന്ന് ചുരുക്കം.

മുല്ലപ്പെരിയാറില്‍ ജനാധിപത്യം വരവായി.. എങ്ങനെയെന്നല്ലേ? എല്ലാ ജനങ്ങളും ഉള്‍പ്പെടുന്ന പൊതുജനം മുല്ലപ്പെരിയാറില്‍ ഒരു പുതിയ അണക്കെട്ട് പണിയണമെന്നുള്ള ആശയം തീര്‍പ്പാക്കിയ സാഹചര്യത്തില്‍ അണക്കെട്ട് നിര്‍മ്മിക്കാനുള്ള അന്തിമ തീരുമാനം കേന്ദ്ര ഗവണ്‍മെന്റ് അനുമതി കൊടുക്കണം. അത് ഉടന്‍ തന്നെ വേണമെന്നിരിക്കെയാണ് ഏ.കെ. ആന്ററണി നമ്മുടെ ചിന്തയിലേക്ക് വരുന്നത്!!..

പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള തീരുമാനം കേരളം എടുത്തപ്പോള്‍ അത് നടപ്പില്‍ വരുന്നതിന്റെ സാങ്കേതികവും ഭരണപരവുമായ വിശദാംശം സമവായത്തിലൂടെ
അംഗീകരിപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് നായകനുമായ ഇപ്പോഴത്തെ പ്രധാനമന്ത്രിക്ക് കഴിയുമെന്ന് സാമാന്യ രാഷ്ട്രീയ വിവരമുള്ള ആരും വിശ്വസിക്കുന്നില്ലാ! ഇതറിയാന്‍ നമുക്ക് എങ്ങോട്ടും പോകണ്ട, അഴിമതിയില്‍ ലോകറിക്കാഡ് ഇട്ടിട്ടും, തന്റെ മന്ത്രിസഭയിലെ ഇതിന് കാരണക്കാരായ സഹമന്ത്രിമാരെയും മന്ത്രിമാരെയും ചുമന്നുകൊണ്ട് രണ്ടര വര്‍ഷകാലം ഇദ്ദേഹം നാടുഭരിച്ചത്.

ഇപ്പോള്‍ നമ്മുടെ ആവശ്യം ഒരു വര്‍ഷം കൊണ്ട് നിലവിലുള്ള മുല്ലപ്പെരിയാര്‍ ഡാമിന്റെ 1300 അടി താഴെ കേരളത്തിന്റെ ഭൂമിയില്‍ അണക്കെട്ട് നിര്‍മ്മിക്കണമെന്നാണ്. ഏകദേശം 700കോടി രൂപാ ചിലവ് വരും അത് കേരളത്തിന്റെ ഖജനാവില്‍ ഉണ്ട് താനും..പക്ഷേ ഒറ്റവര്‍ഷം കൊണ്ട് പണിതീര്‍ക്കണം ഇതിന് ജോസഫിനെയും, പിണറായി വിജയനെയും ചുമതലപ്പെടുത്താം..കാരണം ഇവര്‍ രണ്ടുപേരും 1996ലെ നായനാര്‍ മിനിസ്ട്രിയിലെ കാര്യപ്രാപ്തിയും, പറഞ്ഞകാര്യങ്ങള്‍ അതേപടി അഴിമതി കൂടാതെ നടപ്പില്‍ വരുത്തിയവരുമാണ്.

ഇപ്പറഞ്ഞതിന് ഒറ്റ തെളിവ് മതി. അയപ്പ തീര്‍ത്ഥാടകര്‍ കൂടുതലായി ആശ്രയിച്ചിരുന്ന റാന്നിയിലെ പാലം ഇടിഞ്ഞു വീണപ്പോള്‍ അക്കാലത്തെ റോഡ്, പാലം മന്ത്രിയായിരുന്ന പി.
ജെ. ജോസഫ് ഒറ്റവര്‍ഷം കൊണ്ട് പുതിയ പാലം പണിതീര്‍ത്ത് ഗതാഗതയോഗ്യമാക്കിയത് കേരള ചരിത്രത്തിലെ അവിസ്മരണീയമായ ഒരനുഭവമാണ്. ഇതിന് അദ്ദേഹത്തെ സഹായിച്ചത് മുഖ്യമന്ത്രി നായനാരും വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനുമായിരുന്നുവന്ന് ജോസഫ് തന്നെ പലതവണ സമ്മതിച്ചിട്ടുണ്ട്..കേരളത്തിലെ കോണ്‍ട്രാക്ടര്‍മാര്‍ ഒന്നും തന്നെ ഒറ്റവര്‍ഷം കൊണ്ട്, പണി പൂര്‍ത്തിയാക്കാന്‍ മുന്നോട്ട് വരാഞ്ഞതുകൊണ്ടാണ് ഇന്റര്‍നാഷണല്‍ ടെണ്ടര്‍വിളിക്കുകയും, മദ്രാസ് റെജിമെന്റിന്റെ സഹായത്തോടെ പാലം പൂര്‍ത്തിയാക്കുകയുമായിരുന്നു.

ഒരു ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കുകയും, ഇന്‍ഡ്യന്‍ മിലിട്ടറിയുടെ എമര്‍ജന്‍സി കണ്‍ട്രഷന്‍ ടീമിന്റെ സഹായത്തോടെ പി.ജെ. ജോസഫിനെയും, പിണറായി വിജയന്റെ മേല്‍നോട്ടത്തിലും, മന്ത്രിസഭയിലെ മറ്റു കേരളാ കോണ്‍ഗ്രസ് നേതാക്കാളുടെ പുറത്ത്‌നിന്നുള്ള ഇടപെടല്‍ ഉണ്ടാകാതെ നോക്കാനുള്ള കമ്മറ്റിയുടെ ചുമതല വി.എം.സുധീരനെയും ഏല്‍പിക്കുക പുതിയ അണക്കെട്ടു നിര്‍മ്മാണം ഭംഗിയായി സമയത്തിന് തീരും. ബഹുമാനപ്പെട്ട ഏ.കെ ആന്റണിക്ക് നമ്മുടെ പട്ടാളത്തിന്റെ മുഴുവന്‍ സഹായവും നിര്‍മ്മാണത്തിന് ഉപയോഗിക്കാവുന്നതിന് ഉറപ്പ് വരുത്താന്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം ഭംഗിയാവുമെന്ന് സംശയമേ വേണ്ട.  സമാന്തരമായി അമേരിക്കന്‍ മലയാളി മുതല്‍ മുട
ക്കി പഴശി രാജാ ടീമിനെ ഉപയോഗിച്ച് രജിനികാന്ത് അഭിനയിക്കുന്ന മുല്ലപ്പെരിയാര്‍ പ്രശ്‌നം മുപ്പതു ലക്ഷം മനുഷ്യര്‍ അപകടപ്പെടുന്ന സാഹചര്യം സത്യസന്ധമായി ആവിഷ്‌കരിക്കുന്ന തമിഴ് സിനിമ തമിഴ്‌നാട്ടിലും കേരളത്തിലും പ്രദര്‍ശനത്തിന് തയ്യാറാകുക..സംഗതി ശുഭം….
മുല്ലപ്പെരിയാറും ഏ.കെ ആന്റണിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക