Image

അമല്‍ നീരദ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍

Published on 28 September, 2014
അമല്‍ നീരദ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍

ഇയോബിന്റെ പുസ്തകം എന്ന ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്നതായി റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ നര്‍ത്തകനായാകും താരം എത്തുക എന്നാണ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം. അതേ സമയം ഇതേപ്പറ്റി ഔദ്യോഗികമായ സ്ഥിരീകരണം എത്തിയിട്ടില്ല. ജാനൂസ് മൊഹമ്മദിന്റെ 100 ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിന്റെ തിരക്കിലാണ് ദുല്‍ഖര്‍ ഇപ്പോള്‍. ചിത്രത്തില്‍ നിത്യാ മേനനാണ് നായിക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക