Image

സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയം കൂദാശ ചെയ്തു.

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 29 September, 2014
സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍  ദേവാലയം കൂദാശ ചെയ്തു.
കൊപ്പേല്‍   (ടെക്‌സാസ്):   കൊപ്പേല്‍  സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍  ദേവാലയം കൂദാശ ചെയ്തു. സെപ്റ്റംബര്‍ 28 ന് ഞായാറാഴ്ച ഉച്ചകഴിഞ്ഞ് നടന്ന കൂദാശ  കൂദാശ കര്‍മ്മങ്ങള്‍ക്ക്  സീറോ മലബാര്‍ സഭാ  മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മികത്വം നിര്‍വ്വഹിച്ചു.  ചിക്കാഗോ സീറോ മലബാര്‍   ബിഷപ്പ് മാര്‍. ജേക്കബ് അങ്ങാടിയത്ത് സഹകാര്‍മികത്വം  വഹിച്ചു.

സീറോ മലബാര്‍ സഭാ കൂരിയ ചാന്‍സലര്‍ റവ.ഡോ.ആന്റണി കൊള്ളന്നൂര്‍, ഫാ. റിജു വെളിയില്‍ (സെക്രട്ടറി) , രൂപതാ യൂത്ത് അപൊസ്റ്റലേറ്റ് ഫാ. വിനോദ് മഠത്തിപറമ്പില്‍,  ഇടവക വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ സമീപ ഇടവകളിലെ വികാരിമാരായ  ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ (ഗാര്‍ലന്‍ഡ്  ഫൊറോന), ഫാ. സഖറിയാസ് തോട്ടുവേലില്‍ (ഹ്യൂസ്റ്റന്‍ ഫൊറോന) , ഫാ. ജോസഫ് ശൌര്യമാക്കല്‍, ഫാ. അഗസ്‌റിന്‍ കളപുരം, ഫാ. ജോസഫ് അമ്പാട്ട്, ഫാ. എബ്രഹാം വാവേലിമേപ്പുറത്ത്, ഫാ. മാത്യു കാവിപുരയിടം,  ഫാ സാജു നെടുമാങ്കുഴിയില്‍ തുടങ്ങി മറ്റു   വൈദികര്‍  സഹകാര്‍മികരും  !ആയിരുന്നു.

പ്രധാന അള്‍ത്താരയും വചന പീഠങ്ങളും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ തൈലം ലേപനം ചെയ്തു കൂദാശ ചെയ്തു .   തുടര്‍ന്ന് ദേവാലയ കവാടങ്ങളും ഭിത്തികളും ലേപനം ചെയ്തു റൂശ്മാ   ചെയ്തു.   കൂദാശ കര്‍മ്മങ്ങളുടെ വിവരണം ഫാ. വിനോദ് മഠത്തിപ്പറമ്പില്‍   നിര്‍വഹിച്ചു.സ്വര്‍ഗത്തിന്റെ ഭൂമിലെ പ്രതിരൂപമായ ദേവാലയത്തില്‍ നടന്ന വിശുദ്ധ  കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍  സമീപസ്ഥ  ഇടവകളില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍നിന്നും നിരവധി വിശ്വാസികളും എത്തിയിരുന്നു. 

350 പേര്‍ക്കിരിക്കാവുന്ന ആാരധനാലയ മാണ് 750 പേര്‍ക്കിരിക്കാവുന്ന വിസ്തൃതിയില്‍ പുതിയ അള്‍ത്താരയോടുകൂടി മനോരഹരമായി നവീകരിച്ചത്.പുതിയൊരു പാര്‍ക്കിംഗ് ലോട്ടും ഇതോടൊപ്പം പൂര്‍ത്തിയായി.

സെന്റ്. അല്‍ഫോന്‍സാ ഇടവക, കൊപ്പേല്‍ സിറ്റിയില്‍ സ്വന്തമായി വാങ്ങിച്ച  സെന്റ് അല്‍ഫോന്‍സാ ഗാര്‍ഡന്‍സ്  സെമിത്തേരിയുടെ അടിസ്ഥാനശിലാ  വെഞ്ചരിപ്പും ഇതോടൊപ്പം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി , ബിഷപ്പ് മാര്‍. ജേക്കബ് അങ്ങാടിയത്ത്എന്നിവര്‍  ചേര്‍ന്ന് നിര്‍വ്വഹിച്ചു. 

ദേവാലയത്തില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം ഫാ. ജോണ്‍സ്റ്റി തച്ചാറയുടെ അദ്ധ്യക്ഷതയില്‍  അഭിവന്ദ്യ പിതാക്കന്മാരുടെയും  മറ്റു വിശിഷ്ട വൈദികരുടെയും സാന്നിധ്യത്തില്‍  നടന്ന സമ്മേളനത്തില്‍  മേജര്‍ ആര്‍ച്ച് ബിഷപ്പ് വിശ്വാസികളെ അഭിസംബോധന ചെയ്തു . ഈ ഇടവകയുടെ വളര്‍ച്ച രൂപതയുടെയും വളര്‍ച്ചയാണ് എന്ന് കര്‍ദിനാള്‍ പറഞ്ഞു. ചുരുങ്ങിയ നൂറുദിനം കൊണ്ട് ദേവാലയ  പുനരുദ്ധാരണ നിര്‍മ്മാണത്തിന്റെ ചുമതല ഏറ്റെടുത്തു മുന്നില്‍നയിച്ച ഫാ. ജോണ്‍സ്റ്റി തച്ചാറ, ട്രസ്ടിമാരായ   സെബാസ്ട്യന്‍ വലിയപറമ്പില്‍ , ജൂഡിഷ് മാത്യു, തോമസ് കാഞ്ഞാണി , ജോയ്. സി. വര്‍ക്കി,  പാരീഷ് കൌണ്‍സിലിനും,  ഇടവക ജനങ്ങളെയും കര്‍ദിനാള്‍  പ്രത്യേകം അനുമോദിച്ചു.

ദേവാലയത്തിന്റെ പുനരുദ്ധാരണം നമ്മുടെ തന്നെ പുനരുദ്ധാരണമാണ്.  ദൈവത്തിനു സമാനനായിരിക്കെ മനുഷ്യാനായി അവതരിച്ചു  നമ്മിലൊരുവനായി ജീവിച്ച കര്‍ത്താവീശോമിശിഹായുടെ മനോഭാവത്തിലേക്ക് ക്രിസ്ത്യാനികളായ  നാം മാറണം. അങ്ങനെ സഭയുടെ യഥാര്‍ഥ ശിഷ്യന്മാരായി തീരേണ്ടവരാണ്  നാം  എന്ന്   കര്‍ദിനാള്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.  

സഭയുടെ കൂട്ടായ്മയില്‍,  ഒരേ മനസോടും ഒരേ ഹൃദയത്തോടും, വിധേയത്വത്തോടും കൂടി  ആദിമ െ്രെകസ്തവരെപ്പോലെ ജീവിക്കുമ്പോളാണ് സഭയായി തീരുന്നത്.   എന്നോട് കൂടി അല്ലാത്തവന്‍ എന്റെ എതിരാളിയാണ്, എന്നോട് കൂടി ശേഖരിക്കാത്തവന്‍ ചിതറിച്ചു കളയുന്നു എന്ന് കര്‍ത്താവ് അരുളിചെയ്തപോലെ കര്‍ത്താവിനോടും   അവിടുത്തെ സഭയോടും  ചേര്‍ന്ന് നില്‍ക്കുവാനും  ത്യാഗങ്ങള്‍  സഹിവാനും വിശ്വാസികള്‍ തയാറാകണം.   . 

നമ്മുടെ െ്രെകസ്തവ ജീവിതത്തിന്റെ സാക്ഷ്യമാണ് ഈ നാടും, ഈശോയും ആഗ്രഹിക്കുന്നത് .
അവിടുത്തെ സാന്നിദ്ധ്യവും വചനവും ഈ രാജ്യത്ത്  പ്രഘോഷിക്കപ്പെടുകയും അവിടുത്തെ രാജ്യം ഇവിടെ സംസ്ഥാപിക്കപ്പെടുകയും ചെയ്യണം.  ഈ രാജ്യത്തെ എല്ലാ കെടുതികള്‍ക്കും പരിഹാരമെന്നോണം സാക്ഷ്യം വഹിക്കുവാന്‍  നമുക്ക് കഴിയണം. അങ്ങനെ വിളിക്കപ്പെട്ടവരായാണ് ഈ രാജ്യത്തു  നാം ഓരോരുത്തരും  എത്തപ്പെട്ടിരിക്കുന്നതെന്ന്  കര്‍ദിനാള്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

ഇടവക സമൂഹത്തിന്റെ കൂട്ടായ പ്രയ്തനതിനും  ആത്മീയ വളര്ച്ചക്കും  മാര്‍ ജേക്കബ് അങ്ങാടിയത്ത് ഇടവക ജനത്തെ പ്രത്യേകം അഭിനന്ദിച്ചു. 

ദേവാലയത്തില്‍ എത്തിയ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കും,  ഷിക്കാഗോ രൂപതാ ബിഷപ് മാര്‍. ജേക്കബ് അങ്ങാടിയത്തിനും,  സീറോ മലബാര്‍ സഭാ കൂരിയ ചാന്‍സലര്‍ റവ.ഡോ.ആന്റണി കൊള്ളന്നൂര്‍ , ഫാ. റിജു വെളിയില്‍ (സെക്രട്ടറി)  എന്നിവര്‍ക്ക് ഇടവകസമൂഹം  ഹൃദ്യമായ സ്വീകരണമാണ്  നല്‍കിയത്. ബാന്‍ഡ് സംഘത്തിന്റെ അകമ്പടിയില്‍  വികാരി ഫാ. ജോണ്‍സ്റ്റിയും ട്രസ്ടിമാരും  ഇടവകജനങ്ങളും  അഭിവന്ദ്യ പിതാക്കന്മാര്‍ക്ക്   ദേവാലായങ്കണത്തില്‍  പൂച്ചെണ്ട് നല്‍കി ഊഷ്മള വരവേല്‍പ്പ്  നല്കി.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍  വിലങ്ങോലില്‍
സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍  ദേവാലയം കൂദാശ ചെയ്തു.സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍  ദേവാലയം കൂദാശ ചെയ്തു.സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍  ദേവാലയം കൂദാശ ചെയ്തു.സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍  ദേവാലയം കൂദാശ ചെയ്തു.സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍  ദേവാലയം കൂദാശ ചെയ്തു.സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍  ദേവാലയം കൂദാശ ചെയ്തു.സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍  ദേവാലയം കൂദാശ ചെയ്തു.സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍  ദേവാലയം കൂദാശ ചെയ്തു.സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍  ദേവാലയം കൂദാശ ചെയ്തു.സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍  ദേവാലയം കൂദാശ ചെയ്തു.സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍  ദേവാലയം കൂദാശ ചെയ്തു.സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍  ദേവാലയം കൂദാശ ചെയ്തു.സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍  ദേവാലയം കൂദാശ ചെയ്തു.സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍  ദേവാലയം കൂദാശ ചെയ്തു.സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍  ദേവാലയം കൂദാശ ചെയ്തു.സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍  ദേവാലയം കൂദാശ ചെയ്തു.സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍  ദേവാലയം കൂദാശ ചെയ്തു.സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍  ദേവാലയം കൂദാശ ചെയ്തു.സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍  ദേവാലയം കൂദാശ ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക