Image

നരേന്ദ്രമോഡി ഗ്രൗണ്ട് സീറൊ സന്ദര്‍ശിച്ചു ആദരാജ്ഞലികളര്‍പ്പിച്ചു

പി.പി.ചെറിയാന്‍ Published on 29 September, 2014
നരേന്ദ്രമോഡി ഗ്രൗണ്ട് സീറൊ സന്ദര്‍ശിച്ചു ആദരാജ്ഞലികളര്‍പ്പിച്ചു
ന്യൂയോര്‍ക്ക് : അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി സെപ്റ്റംബര്‍ 27 ശനിയാഴ്ച ഗ്രൗണ്ട് സീറോ സന്ദര്‍ശിച്ചു. സെപ്റ്റംബര്‍ 11ന് നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മരയ്ക്കുമുമ്പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

മോഡിയുടെ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം ആരംഭിച്ചത് വേള്‍ഡ് ട്രേയ്ഡ് സെന്റര്‍ സന്ദര്‍ശനത്തോടെയായിരുന്നു.

അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ എസ്.ജയശങ്കര്‍, എംബസി ഉദ്യോഗസ്ഥര്‍ എന്നിവരൊടൊപ്പം എത്തിചേര്‍ന്ന പ്രധാനമന്ത്രി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ പേര്‍ ആലേഖനം ചെയ്തിരിക്കുന്ന ഗ്രേ നൈറ്റ് സ്ലാബുകളില്‍ റോസാ പുഷ്പം സമര്‍പ്പിച്ചതിനുശേഷം കൈകള്‍ കൂപ്പി ധ്യാനനിരതനായി നിന്നതിനുശേഷമാണ് ആദരാജ്ഞലികള്‍ അര്‍പ്പിച്ചത്.

തുടര്‍ന്ന് 9/11 മ്യൂസിയവും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. 2977 നിരപരാധികളാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 40 പേര്‍ ഇന്ത്യക്കാരായിരുന്നു. ഈ മ്യൂസിയം 2014 മെയ് മാസമാണ് പ്രസിഡന്റ് ഒബാമ ഉല്‍ഘാടനം ചെയ്തത്.

പ്രസിഡന്റ് ഒബാമയുമായി ചര്‍ച്ച നടത്തുമ്പോള്‍ ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധമായിരിക്കും മുഖ്യഅജണ്ട.


നരേന്ദ്രമോഡി ഗ്രൗണ്ട് സീറൊ സന്ദര്‍ശിച്ചു ആദരാജ്ഞലികളര്‍പ്പിച്ചുനരേന്ദ്രമോഡി ഗ്രൗണ്ട് സീറൊ സന്ദര്‍ശിച്ചു ആദരാജ്ഞലികളര്‍പ്പിച്ചുനരേന്ദ്രമോഡി ഗ്രൗണ്ട് സീറൊ സന്ദര്‍ശിച്ചു ആദരാജ്ഞലികളര്‍പ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക