Image

അറ്റ്‌ലാന്റ ഹിന്ദു അസോസിയേഷന്‍ ഓണാഘോഷം

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 29 September, 2014
അറ്റ്‌ലാന്റ ഹിന്ദു അസോസിയേഷന്‍ ഓണാഘോഷം
അറ്റ്‌ലാന്റ അമ്പലം ഹിന്ദു അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ ആറാം തീയ്യതി ഹിന്ദു ടെമ്പിളില്‍ ഗംഭീരമായി ആഘോഷിച്ചു. 400ല്‍ പരം ആളുകള്‍ പങ്കെടുത്ത ചടങ്ങില്‍ കെഎച്ചഎന്‍എ പ്രസിഡന്റ് ശ്രീ.ടി.എന്‍.നായര്‍ 2015 ജൂലൈ 2 മുതല്‍ 6 വരെ ഡാളസില്‍ നടക്കുവാന്‍ പോകുന്ന ഹിന്ദു കണ്‍വെന്‍ഷനെ കുറിച്ച് വിശദമായി പ്രതിപാദിച്ചു. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന പുതിയ തലമുറയില്‍പ്പെട്ടവര്‍ക്കായി 'ഫാഷന്‍ ഷോ' ഉള്‍പ്പെടെ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളതായും അദ്ദേഹം സദസ്സിനെ അറിയിച്ചു.

അമ്പലം ഗ്രൂപ്പിന്റെ സ്ഥാപകനും, അറ്റ്‌ലാന്റയിലെ കേരളസമൂഹത്തിലെ പ്രധാനിയുമായ ശ്രീ.വിജയകുമാര്‍ എല്ലാവരേയും ഓണാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്തു. വിഭവ സമൃദ്ധമായ സദ്യക്കുശേഷം വിവിധ കലാപരിപാടികളോടെ ഇക്കൊല്ലത്തെ ഓണാഘോഷങ്ങള്‍ സമാപിച്ചു.
അറ്റ്‌ലാന്റ ഹിന്ദു അസോസിയേഷന്‍ ഓണാഘോഷം
അറ്റ്‌ലാന്റ ഹിന്ദു അസോസിയേഷന്‍ ഓണാഘോഷം
അറ്റ്‌ലാന്റ ഹിന്ദു അസോസിയേഷന്‍ ഓണാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക