Image

മഹാത്മാഗാന്ധി പ്രതിമ ഒക്‌ടോബര്‍ 2 ന് ഉഷാഗാന്ധി അനാച്ഛാദം നടത്തും

പി. പി. ചെറിയാന്‍ Published on 30 September, 2014
മഹാത്മാഗാന്ധി പ്രതിമ ഒക്‌ടോബര്‍ 2 ന് ഉഷാഗാന്ധി അനാച്ഛാദം നടത്തും
ഇര്‍വിങ്(ടെക്‌സാസ്) : ഇര്‍വിങ് തോമസ്  ജഫര്‍ബര്‍ പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന മഹാത്മാഗാന്ധിയുടെ പ്രതിമ, മഹാത്മാഗാന്ധിയുടെ കൊച്ചു മകള്‍ ഉഷാഗാന്ധി ഗാന്ധി ജയന്തി ദിനമായ ഒക്‌ടോബര്‍ 2 വ്യാഴാഴ്ച അനാച്ഛാദം നടത്തും.

അന്നച്ഛാദന ചടങ്ങില്‍ കോണ്‍സുള്‍ ജനറല്‍ ഓഫ് ഇന്ത്യ(ഹൂസ്റ്റണ്‍) പി. ഹാരിഷ്, ഇര്‍വിങ് സിറ്റി മേയര്‍ ബെര്‍ത്ത് വാന്‍ സ്വയ്ന്‍,  യുഎസ് കോണ്‍ഗ്രസ് വുമന്‍ ഇള്‍സി ഗബാര്‍ഡ് (ഹവായ്) എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

പതിനെട്ട് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന പച്ചപുല്‍തകിടിയും തടാകങ്ങളും തണല്‍വൃക്ഷങ്ങളും കൊണ്ടു മനോഹരമായ ജെഫര്‍സന്‍ പാര്‍ക്കില്‍ 2014 മെയ് 3 നാണ് മെമ്മോറിയല്‍ പാര്‍ക്കിന്റെ ശിലാസ്ഥാപനം നടത്തിയത്. ഏഴടി ഉയരവും 30 ഇഞ്ച് വ്യാസവും, 1500 പൗണ്ട് തൂക്കവുമുളള ഓട്ട് ലോഹത്തില്‍ തീര്‍ത്ത മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്ന പദ്ധതിക്ക് 700,000 ഡോളറാണ് ചിലവഴിച്ചത്.

ഗാന്ധി ജയന്തി ദിനത്തില്‍ വൈകിട്ട് നാല് മണിക്ക് നടക്കുന്ന അനാച്ഛാദന ചടങ്ങുകളോടെ ഡാലസ് ഫോര്‍ട്ട്‌വര്‍ത്ത് ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ചിരകാല സ്വപ്നമാണ് സാക്ഷാാത്കരിക്കപ്പെടുക. പ്രതിമയുടെ നിര്‍മ്മാണം വിജയവാഡയില്‍ നിന്നുളള നാഷണല്‍ അവാര്‍ഡ് ജേതാവ് ബുറഖര പ്രസാദാണ് പൂര്‍ത്തീകരിച്ചത്.

ഡോ. പ്രസാദ് തോട്ടകുറ(ചെയര്‍മാന്‍), റ്രെയ്ബ് കുണ്ടന്‍വാല, സ്വാറ്റിഷ (വൈസ് ചെയര്‍) ഡോ. ദിലീപ് പട്ടേല്‍(ട്രഷറര്‍), റാവു കല്‍വാല(സെക്രട്ടറി) എന്നിവര്‍ ഉള്‍പ്പെട്ട ഒരു കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഒക്‌ടോബര്‍ 2 ന് നടക്കുന്ന അനാച്ഛാദന ചടങ്ങുകളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.



മഹാത്മാഗാന്ധി പ്രതിമ ഒക്‌ടോബര്‍ 2 ന് ഉഷാഗാന്ധി അനാച്ഛാദം നടത്തും മഹാത്മാഗാന്ധി പ്രതിമ ഒക്‌ടോബര്‍ 2 ന് ഉഷാഗാന്ധി അനാച്ഛാദം നടത്തും മഹാത്മാഗാന്ധി പ്രതിമ ഒക്‌ടോബര്‍ 2 ന് ഉഷാഗാന്ധി അനാച്ഛാദം നടത്തും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക