Image

മാവേലിക്കര ബിഷപ്പ്‌ മൂര്‍ കോളജ്‌ അലുമ്‌നി യുഎഇ ദേശീയ ദിനം ആഘോഷിച്ചു

Published on 06 December, 2011
മാവേലിക്കര ബിഷപ്പ്‌ മൂര്‍ കോളജ്‌ അലുമ്‌നി യുഎഇ ദേശീയ ദിനം ആഘോഷിച്ചു
ദുബായ്‌: മാവേലിക്കര ബിഷപ്പ്‌ മൂര്‍ കോളജ്‌ അലുമ്‌നി യുഎഇ ദേശീയ ദിനം ആഘോഷിച്ചു. പ്രസിഡന്റ്‌ ബിജു ഇടിക്കുള അധ്യക്ഷത വഹിച്ചു. അക്കാഫ്‌ സെക്രട്ടറി ഷിനോയ്‌ സോമന്‍ ഉദ്‌ഘാടനം ചെയ്‌തു.

മുപ്പത്‌ വര്‍ഷത്തെ പ്രവാസ ജീവിതത്തിന്‌ ശേഷം നാട്ടിലേയ്‌ക്ക്‌ മടങ്ങുന്ന മുന്‍ പ്രസിഡന്റ്‌ ബി.എസ്‌. ദിലീപ്‌ കുമാറിന്‌ യാത്രയയപ്പ്‌ നല്‍കി. പോള്‍ ജോര്‍ജ്‌ ചൂവത്തേരില്‍, കോശി ഇടിക്കുള, വി.സി. മാത്യു, മോന്‍സി ജോണ്‍, റോയി ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. ജിജി മാത്യു, അജിത്‌ കുമാര്‍, ഉണ്ണികൃഷ്‌ണന്‍, രാജേഷ്‌ ഉണ്ണിത്താന്‍, ബിനു ജോണ്‍ മാത്യു, റോജിന്‍ പൈനുംമൂട്‌ എന്നിവര്‍ നേതൃത്വം നല്‍കി. അനുഷ്‌ക, അഞ്‌ജലി എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക