Image

മുല്ലപ്പെരിയര്‍ ഡാം- പ്രവാസി കാഴ്‌ചപ്പാട്‌

തോമസ്‌ കെ. വര്‍ഗീസ്‌ Published on 06 December, 2011
മുല്ലപ്പെരിയര്‍ ഡാം- പ്രവാസി കാഴ്‌ചപ്പാട്‌
കേരളം മാത്രമല്ല, ലോകം മുഴുവനായി ഭയത്തോടെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്‌നം ആണ്‌ മുല്ലപ്പെരിയര്‍ അണക്കെട്ട്‌. എന്തുകൊണ്ട്‌ വളെരെ ലാഘവത്തോടെ ഇതിനെ നോക്കികാണുന്നു എന്ന്‌ മനസിലാകുന്നില്ല. ഉള്ളതിനെയും ഇല്ലാത്തതിനെയും എല്ലാം ആരോപണ പ്രത്യാരോപനങ്ങളിലൂടെ വീര്‍പ്പിച്ചു കാണിക്കുന്ന രാഷ്ട്രീയക്കാരും മീഡിയകളും സാധരണക്കാരന്‌ വസ്‌തുനിഷ്‌ഠമായി ചിന്തിക്കാനുള്ള അവസരം നിഷേധിക്കുകയാണ്‌. സംഭവിക്കാവുന്ന ഒരു വന്‍ ദുരന്തത്തെ, ആഘോഷിക്കാതെ, രക്ഷാപദ്ധതികള്‍ക്ക്‌ രൂപം കൊടുക്കണം. അണക്കെട്ടിനെ രാവും പകലും നിരീക്ഷിച്ചുകൊണ്ടിരിക്കുവാനും നാട്ടുകാരെ വിവരം ധരിപ്പിക്കാനും, ആളുകളെ വേഗത്തില്‍ ഉയര്‍ന്ന പ്രദേശത്ത്‌ എത്തിക്കുവാനും സംവിധാനങ്ങള്‍ ഉണ്ടാകണം. ചുവപ്പ്‌ നാടയില്‍ കുരുക്കി ഇടാനുള്ളതല്ല മനുഷ്യരുടെ ജീവന്‍. ഒരാളുടെ ജീവന്‍ എടുക്കുന്ന ആളെ തൂക്കിലിടാന്‍ നിയമം നിഷ്‌കര്‍ഷിക്കുന്നു.

ഇത്രയും ലക്ഷങ്ങുളുടെ ജീവന്‌ അപായം സംഭവിച്ചാല്‍ ആരൊക്കെ കഴുവില്‍ കയറാന്‍ അര്‍ഹരാണ്‌ എന്ന്‌ കൂടി ചിന്തിക്കുന്നത്‌ നന്നായിരിക്കും. ചെന്നൈ ആയാലും കേരളം ആയാലും കേന്ദ്രം ആയാലും മനുഷ്യ ജീവന്‍ പ്രധാനപ്പെട്ടത്‌ തന്നെ. കാലഹരണപ്പെട്ട ദുര്‍ബ്ബല ഡാമിന്‌ പകരം പുതിയ ഡാം പണിയണം എന്ന ആവശ്യം നീട്ടി വെക്കാനാവില്ല. പുതിയ ഡാം പണിയുമ്പോള്‍, അത്‌ ബലവത്തായി തന്നെ നിര്‍മ്മിക്കാന്‍, അഴിമതിയുടെ കൈകളെ ഒഴിവാക്കാന്‍ കൂടി കഴിയണം.

ജനങ്ങളുടെ രക്ഷയെ കണക്കിലെടുത്ത്‌, ന്യൂക്ലിയര്‍ പ്ലാന്റ്‌, സ്ഥാപിക്കാന്‍ തയാറാകാത്ത ചെന്നൈ നേതാക്കള്‍, കേരളത്തിലെ ജനങ്ങളുടെ ഈ അത്യാഹിത സാധ്യത മനസ്സിലാക്കണം. കേരളത്തിലെ ജനങ്ങള്‌ക്കൊപ്പം, ഞങ്ങള്‍ പ്രവാസികളും ഈ ദുര്‍വിധിയില്‍ ദുഖിക്കുന്നു. കോട്ടയം ക്ലബ്‌ ഹുസ്റ്റനുവേണ്ടി, തോമസ്‌ കെ. വര്‍ഗീസ്‌ അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക