Image

800 മീറ്ററില്‍ മലയാളിതാരം ടിന്റു ലൂക്കയ്ക്ക് വെള്ളിമെഡല്‍

Published on 01 October, 2014
800 മീറ്ററില്‍ മലയാളിതാരം ടിന്റു ലൂക്കയ്ക്ക് വെള്ളിമെഡല്‍
ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസിന്റെ വനിതകളുടെ 800 മീറ്ററില്‍ മലയാളിതാരം ടിന്റു ലൂക്കയ്ക്ക് വെള്ളിമെഡല്‍. അവസാന 50 മീറ്റര്‍ വരെ ലീഡ് ചെയ്തശേഷമാണ് ടിന്റുവിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്.

വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നിലവിലെ സ്വര്‍ണമെഡല്‍ ജേതാവായ അശ്വിനി അകുഞ്ജി
ക്ക് നാലാമതായാണ് ഫിനിഷ് ചെയ്യാനായത്.

സീസണിലെ ഏറ്റവും മികച്ച സമയമായ 1:59.19 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ടിന്റു തന്റെ ആദ്യ ഏഷ്യന്‍ ഗെയിംസ് വെള്ളി നേടിയത്. നാലു വര്‍ഷം മുന്‍പ് ഗ്വാങ്ഷുവില്‍ വെങ്കലമാണ് ടിന്റുവിന് ലഭിച്ചത്. ടിന്റുവിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമാണിത്.

അവസാന നിമിഷത്തെ കുതിപ്പില്‍ ടിന്റുവിനെ മറികടന്ന പുതിയ ഗെയിംസ് റെക്കോഡ് സൃഷ്ടിച്ച കസാഖ്‌സ്താന്റെ മര്‍ഗരിറ്റ മുഖഷേവയ്ക്കാണ് സ്വര്‍ണം. 1:59.02 സെക്കന്‍ഡില്‍ ഒന്നാമതെത്തിയ മുഖഷേവ 1994ല്‍ ചൈനയുടെ യുന്‍സിയ കുറിച്ച 1:59.85 സെക്കന്‍ഡ് എന്ന റെക്കോഡാണ പഴങ്കഥയാക്കിയത്. 1:59.48 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ചൈനയുടെ ഷാവോ ജിങ് വെങ്കലം നേടി. കരിയറിലെ ഏറ്റവും മികച്ച സമയത്തില്‍ ഓടിയ ഇന്ത്യയുടെ സുഷമ ദേവിക്ക് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
പുരുഷന്മാരുടെ 800 മീറ്ററില്‍ മലയാളിതാരം സജീഷ് ജോസഫിന് ഏഴാമതായാണ് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. 1:49.59 സെക്കന്‍ഡിലാണ് സജീഷിന്റെ ഫിനിഷ്.
പുരുഷന്മാരുടെ 50 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയ്ക്ക് മെഡലില്ല. ഇന്ത്യയുടെ സന്ദീപ്കുമാറിന് നാലാമതായെ ഫിനിഷ് ചെയ്യാനായുള്ളൂ. ബഹാദൂര്‍ റാണ അഞ്ചാമതായി. മൂന്ന് മണിക്കൂര്‍ 59.31 സെക്കന്‍ഡിലാണ് സന്ദീപ് നടന്നെത്തിയത്. 45 കിലോമീറ്റര്‍ വരെ ആറാം സ്ഥാനത്തായിരുന്നു സന്ദീപ്. 3:56.22 സെക്കന്‍ഡാണ് സന്ദീപിന്റെ പേരിലുള്ള ഏറ്റവും മികച്ച സമയം.
Join WhatsApp News
Maliakel Sunny 2014-10-01 07:33:58
proud of you , all the best . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക