Image

സംയുക്ത ക്രിസ്‌തുമസ്‌- ന്യൂഇയര്‍ ആഘോഷം യോങ്കേഴ്‌സില്‍

ജോയിച്ചന്‍ പുതുക്കുളം Published on 07 December, 2011
സംയുക്ത ക്രിസ്‌തുമസ്‌- ന്യൂഇയര്‍ ആഘോഷം യോങ്കേഴ്‌സില്‍
ന്യൂയോര്‍ക്ക്‌: ബ്രോങ്ക്‌സ്‌, വെസ്റ്റ്‌ചെസ്റ്റര്‍ ഏരിയയിലുള്ള ഓര്‍ത്തഡോക്‌സ്‌ പള്ളികളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സംയുക്ത ക്രിസ്‌തുമസ്‌-ന്യൂഇയര്‍ ആഘോഷം ഡിസംബര്‍ 18-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 4.30-ന്‌ യോങ്കേഴ്‌സിലുള്ള സോണ്‍ഡേഴ്‌സ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തപ്പെടുന്നു. അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാസ്‌ മാര്‍ നിക്കളാവോസ്‌ മെത്രാപ്പോലീത്ത മുഖ്യാതിഥിയായിരിക്കും.

സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ യോങ്കേഴ്‌സ്‌, സെന്റ്‌ ജോര്‍ജ്‌ ചര്‍ച്ച്‌ പോര്‍ട്ട്‌ചെസ്റ്റര്‍, സെന്റ്‌ ഗ്രിഗോറിയോസ്‌ ചര്‍ച്ച്‌ അണ്ടര്‍ഹില്‍ യോങ്കേഴ്‌സ്‌, സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌ വൈറ്റ്‌പ്ലെയിന്‍സ്‌, സെന്റ്‌ ഗ്രിഗോറിയോസ്‌ ചര്‍ച്ച്‌ ലുഡ്‌ലോവ്‌, യോങ്കേഴ്‌സ്‌, സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌ ബ്രോങ്ക്‌സ്‌, സെന്റ്‌ ഗ്രിഗോറിയോസ്‌ ചര്‍ച്ച്‌ പാര്‍ക്ക്‌ ഹില്‍ യോങ്കേഴ്‌സ്‌ എന്നീ പള്ളികളുടെ ആഭിമുഖ്യത്തിലാണ്‌ ആഘോഷപരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്‌.

ക്രിസ്‌തീയമൂല്യങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട്‌ നൂപുര ആര്‍ട്‌സ്‌ അവതരിപ്പിക്കുന്ന നൃത്ത-സംഗീത പരിപാടി ആഘോഷങ്ങളിലെ പ്രത്യേകതയായിരിക്കും. വര്‍ണ്ണശബളമായ വിവിധ പരിപാടികള്‍ കോര്‍ത്തിണക്കിക്കൊണ്ട്‌ ഭക്തിനിര്‍ഭരവും, ആസ്വാദ്യകരവുമായ കലാപരിപാടികളാണ്‌ എല്ലാ പള്ളികളില്‍ നിന്നും അവതരിപ്പിക്കുന്നത്‌.

സംയുക്ത ഇടവകകളുടെ നേതൃത്വത്തില്‍ നടത്തുന്ന ഗായകസംഘത്തിന്റെ കോര്‍ഡിനേറ്ററായി റവ.ഫാ. ഫിലിപ്പ്‌ സി. ഏബ്രഹാമും, ക്വയര്‍ ലീഡറായി ജോയി ഏബ്രഹാമും നേതൃത്വം നല്‍കുന്നു.

സംയുക്ത കമ്മിറ്റിയുടെ പ്രസിഡന്റായി റവ.ഫാ. നൈനാന്‍ ടി. ഈശോ, സെക്രട്ടറിയായി ബാബു ജോര്‍ജ്‌, പ്രോഗ്രാം കോര്‍ഡിനേറ്ററായി എം.വി. കുര്യന്‍, ട്രഷററായി ഏബ്രഹാം മൂലയില്‍, പബ്ലിസിറ്റി കോര്‍ഡിനേറ്റേഴ്‌സായി എബി പോള്‍, ബാബു ജോര്‍ജ്‌ വേങ്ങല്‍, ജോയിന്റ്‌ സെക്രട്ടറിയായി കുര്യാക്കോസ്‌ വര്‍ഗീസ്‌, ജോയിന്റ്‌ ട്രഷററായി ജോണ്‍ കുഴിയാഞ്ഞല്‍ (ബോബി) എന്നിവര്‍ നേതൃത്വം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: എം.വി. കുര്യന്‍ (ബോബന്‍) 914 830 8644),
സംയുക്ത ക്രിസ്‌തുമസ്‌- ന്യൂഇയര്‍ ആഘോഷം യോങ്കേഴ്‌സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക