Image

ആനി പോളിന്‌ സ്വീകരണം നല്‍കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 07 December, 2011
ആനി പോളിന്‌ സ്വീകരണം നല്‍കുന്നു
ന്യൂയോര്‍ക്ക്‌: ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യാ കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ അമേരിക്ക (ഫൈക്കാ)യുടെ ആഭിമുഖ്യത്തില്‍ ട്രൈസ്റ്റേറ്റിലെ വിവിധ മത, സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ ഡിസംബര്‍ 17-ന്‌ ശനിയാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ ഗ്രീന്‍ ബര്‍ഗിലെ റോയല്‍ പാലസ്‌ റെസ്റ്റോറന്റില്‍ വെച്ച്‌ റോക്ക്‌ലാന്റ്‌ കൗണ്ടിയില്‍ നിന്ന്‌ ലെജിസ്ലേറ്റര്‍ ആയി വിജയിച്ച്‌ മലയാളികളുടെ മുഴുവന്‍ അഭിമാനമായി മാറിയ ശ്രീമതി ആനി പോളിന്‌ വമ്പിച്ച സ്വീകരണം നല്‍കുന്നുവെന്ന്‌ എഫ്‌.ഐ.സി.സി.എയുടെ ഭാരവാഹികളായ ജോര്‍ജ്‌ ഇടയോടി, ജേക്കബ്‌ കല്ലുപുരയ്‌ക്കല്‍, സിറയക്‌ തോട്ടം, കെ.ജെ. ഗ്രിഗറി, എ.സി ജോര്‍ജ്‌ എന്നിവര്‍ സംയുക്തമായി അറിയിച്ചു. തോമസ്‌ കൂവള്ളൂരാണ്‌ പരിപാടിയുടെ ജനറല്‍ കോര്‍ഡിനേറ്റര്‍. ജാതി മത ഭേദമെന്യേ എല്ലാ ഇന്ത്യക്കാരുടേയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന്‌ എഫ്‌.ഐ.സി.സി.എ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

ലാസലേറ്റ്‌ മിഷനറി സമൂഹത്തിന്റെ ജനറല്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ റവ.ഡോ. വില്യം കാളിയാടന്‍ മുഖ്യ പ്രഭാഷണം നടത്തും. ഫോമാ, ഫൊക്കാന, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍, ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ മറ്റ്‌ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ സംസാരിക്കും.

പ്രവേശനം പാസ്‌ മൂലം നിയന്ത്രിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: തോമസ്‌ കൂവള്ളൂര്‍ (914 409 5772), ഇന്നസെന്റ്‌ ഉലഹന്നാന്‍ (845 536 0030), വിന്‍സെന്റ്‌ സിറയക്‌ (516 508 8297), ലീല മാരേട്ട്‌ (917 280 3678), ജോര്‍ജ്‌ ജോസഫ്‌ (845 323 3666). ഷോളി കുമ്പിളുവേലി അറിയിച്ചതാണിത്‌.
ആനി പോളിന്‌ സ്വീകരണം നല്‍കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക