Image

ഷിക്കാഗോ എക്യൂമെനിക്കല്‍ ദമ്പതീധ്യാനം; മാര്‍ ജോയി ആലപ്പാട്ട്‌ ഉദ്‌ഘാടനം നിര്‍വഹിക്കും

ജോയിച്ചന്‍ പുതുക്കുളം Published on 01 October, 2014
ഷിക്കാഗോ എക്യൂമെനിക്കല്‍ ദമ്പതീധ്യാനം; മാര്‍ ജോയി ആലപ്പാട്ട്‌ ഉദ്‌ഘാടനം നിര്‍വഹിക്കും
ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ബ്രദര്‍. സണ്ണി സ്റ്റീഫന്റെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി നടത്തുന്ന ഏകദിന ധ്യാനം അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട്‌ ഒക്‌ടോബര്‍ നാലിന്‌ ശനിയാഴ്‌ച രാവിലെ 9.30-ന്‌ നിര്‍വഹിക്കും. ഡെസ്‌പ്ലെയിന്‍സിലുള്ള ഷിക്കാഗോ മാര്‍ത്തോമാ ദേവാലയത്തിലാണ്‌ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്‌. പ്രസിദ്ധ ധ്യാനഗുരുവും സംവിധായകനുമായ സണ്ണി സ്റ്റീഫന്‍ ദമ്പതികള്‍ക്കായി പ്രത്യേക ക്ലാസുകള്‍ നയിക്കും.

ഭൂമിയില്‍ ഒരു പറുദീസയുടെ അനുഭവം കുടുംബജീവിതത്തിലൂടെ സാധ്യമാകുമെന്ന്‌ ബ്ര. സണ്ണി സ്റ്റീഫന്‍ നമ്മെ പഠിപ്പിക്കുന്നു. ഇത്‌ അനുഭവവേദ്യമാകുവാന്‍ എല്ലാ എക്യൂമെനിക്കല്‍ അംഗ ദേവാലയങ്ങളിലെ ദമ്പതിമാരും ഈ ധ്യാനയോഗത്തില്‍ പങ്കെടുക്കണമെന്ന്‌ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന റവ. സോനു വര്‍ഗീസ്‌ അച്ചന്‍, വികാരി റവ. ദാനിയേല്‍ തോമസ്‌ അച്ചന്‍ എന്നിവര്‍ അറിയിച്ചു.

ജോര്‍ജ്‌ പണിക്കര്‍, മാത്യു മാപ്ലേട്ട്‌, മാത്യു കരോട്ട്‌, മിസ്സിസ്‌ ബേബി മത്തായി, മാത്യു ജേക്കബ്‌ കോന്നമല, ഐപ്പ്‌ അലക്‌സാണ്ടര്‍ എന്നിവര്‍ അടങ്ങുന്ന വിപുലമായ ഒരു കമ്മിറ്റി ഈ ധ്യാനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

ജീവിതസ്‌പര്‍ശിയായ ഈ വചന വിരുന്നില്‍ പങ്കെടുത്ത്‌ ദാമ്പത്യജീവിതം വിശ്വാസത്തിലും, സ്‌നേഹത്തിലും, പ്രാര്‍ത്ഥനയിലും ആഴപ്പെടുത്തി ആത്മീയാഘോഷമാക്കുവാന്‍ സ്‌നേഹപൂര്‍വ്വം എല്ലാ ദമ്പതിമാരേയും ക്ഷണിക്കുന്നതായി റവ. ബിനോയി പി. ചാക്കോ, ജോണ്‍സണ്‍ വള്ളിയില്‍, ആന്റോ കവലയ്‌ക്കല്‍, ആഗ്‌നസ്‌ തെങ്ങുംമൂട്ടില്‍ എന്നീ എക്യൂമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങള്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോര്‍ജ്‌ പണിക്കര്‍ (847 401 7771), ജോണ്‍സണ്‍ വള്ളിയില്‍ (847 830 7276).
ഷിക്കാഗോ എക്യൂമെനിക്കല്‍ ദമ്പതീധ്യാനം; മാര്‍ ജോയി ആലപ്പാട്ട്‌ ഉദ്‌ഘാടനം നിര്‍വഹിക്കുംഷിക്കാഗോ എക്യൂമെനിക്കല്‍ ദമ്പതീധ്യാനം; മാര്‍ ജോയി ആലപ്പാട്ട്‌ ഉദ്‌ഘാടനം നിര്‍വഹിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക