Image

ഇര്‍വിംഗില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാഛാദനം ഇന്ന്‌

ആന്‍ഡ്രൂസ്‌ അഞ്ചേരി Published on 02 October, 2014
ഇര്‍വിംഗില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാഛാദനം ഇന്ന്‌
ഇര്‍വിംഗ്‌: ടെക്‌സാസിലെ ഇര്‍വിംഗ്‌സിററിയില്‍ ഇന്ത്യയുടെരാഷ്‌ട്രപിതാവ്‌ മഹാത്‌മഗാന്ധിയുടെ പ്രതിമയുടെ അനാഛാദനം ഇന്ന്‌ഗാന്ധിജയന്തി ദിനത്തില്‍ വൈകിട്ട്‌ 4:30 നടത്തപ്പെടും. മക്കാര്‍ദര്‍റോഡിലുള്ള ജെഫേഴ്‌സണ്‍ പാര്‍ക്കില്‍ആണ്‌പ്രതിമസ്ഥാപിച്ചിരിക്കുന്നത്‌.

മഹാത്മാഗാന്ധിയുടെ പൗത്രന്‍ സതീഷ്‌ധൗപ്പേലിയമുഖ്യാതിഥിയായിരിക്കും. നെല്‍സണ്‍ മണ്ഡേലയുടെപൗത്രന്‍ ഡാബാമണ്ഡേല, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്‍െറ കുടുംബത്തെ പ്രതിനിധീകരിച്ച്‌ റവ.ജെറോംലെഡോക്‌സ്‌, ഇന്‍ഡ്യന്‍ വംശജയായ അമേരിക്കന്‍ കോണ്‍ഗ്രസ്‌അംഗംതുളസിഗാബാര്‍ഡ്‌, ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ജനറല്‍ പി. ഹരീഷ്‌, അമേരിക്കന്‍ കോണ്‍ഗ്രസ്‌അംഗം (ഡാളസ്‌) എഡി. ബി ജോണ്‍സണ്‍, ഇര്‍വിംഗ്‌സിററിമേയര്‍ബെത്ത്‌ വാന്‍ ഡ്യൂയ്‌നി, സേവാഗ്രാംസബര്‍മതി ആശ്രമത്തെ പ്രതിനിധീകരിച്ച്‌ ശ്രീ പ്രസാദ്‌ഗൊലാനപള്ളിഎന്നിവര്‍ആശംസകളര്‍പ്പിക്കും. ഈ ചടങ്ങില്‍ എല്ലാവരും പങ്കാളികളാകണമെന്ന്‌സംഘാടകര്‍ അഭ്യര്‍ഥിച്ചു.

ഇര്‍വിംഗില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാഛാദനം ഇന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക