Image

മാധ്യമ പ്രവര്‍ത്തകന്‍ രാജ്‌ദീപ്‌ സര്‍ദേശായിക്ക്‌ ദേഹോപദ്രവം- മലയാളി പ്രസ്‌ കൗണ്‍സില്‍ പ്രതിഷേധിച്ചു

എ.സി. ജോര്‍ജ്‌ Published on 02 October, 2014
മാധ്യമ പ്രവര്‍ത്തകന്‍ രാജ്‌ദീപ്‌ സര്‍ദേശായിക്ക്‌ ദേഹോപദ്രവം- മലയാളി പ്രസ്‌ കൗണ്‍സില്‍ പ്രതിഷേധിച്ചു
ഹ്യൂസ്റ്റന്‍: ന്യൂയോര്‍ക്കിലെ മാഡിസന്‍ സ്‌ക്വയര്‍ ഓഡിറ്റോറിയത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക്‌ ഒരുക്കിയ സ്വീകരണ സമ്മേളനം വളരെ പോസിറ്റീവായി തന്നെ റിപ്പോര്‍ട്ടു ചെയ്‌തുകൊണ്ടിരുന്ന പ്രമുഖ സ്വതന്ത്രമാധ്യമ പ്രവര്‍ത്തകനായ രാജ്‌ദീപ്‌ സര്‍ ദേശായിയെ മോഡിയുടെ കടുത്ത അന്ധമായ ആരാധകരും അനുകൂലികളും കയ്യേറ്റം ചെയ്‌ത നടപടിയില്‍ ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി മാധ്യമങ്ങളുടെ സംഘടനയായ മലയാളി പ്രസ്‌ കൗണ്‍സില്‍ അതിശക്തമായി അപലപിക്കുകയും വേണ്ടപ്പെട്ട യുഎസിലെയും ഇന്ത്യയിലെയും അധികാരികളെ പ്രതിഷേധമറിയിക്കുകയും ചെയ്‌തു. ഏതു രാഷ്‌ട്രീയ പാര്‍ട്ടിയെയും നേതാക്കളെയും വമ്പന്മാരെയും മുഖം നോക്കാതെ സത്യസന്ധമായി വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന ഒരു പാരമ്പര്യമാണ്‌ രാജ്‌ദീപ്‌ സര്‍ ദേശായിക്കുള്ളത്‌. ഗുജറാത്ത്‌ കലാപത്തേയും അതില്‍ മോഡിക്കുള്ള പങ്കിനേയും അതിനിശിതമായി വിമര്‍ശിച്ച സര്‍ ദേശായിയുടെ ചരിത്രമറിയാവുന്ന മോഡി അനുകൂലികളാകണം അദ്ദേഹത്തെ ചതിയന്‍ വഞ്ചകന്‍ എന്നെല്ലാം വിളിിച്ച്‌ കയ്യേറ്റം ചെയ്‌തത്‌. ഇന്ത്യയെന്ന വലിയ ജനാധിപത്യ രാജ്യത്തുനിന്ന്‌ അമേരിക്കയെന്ന മഹത്തായ ജനാധിപത്യ രാജ്യത്തു വെച്ച്‌ ഒരു സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‌ നേരെയുണ്ടായ കയ്യേറ്റം തങ്ങള്‍ക്കെല്ലാം എതിരെയുള്ള ഒരു കയ്യേറ്റമായി കരുതി പ്രതിഷേധിക്കുന്നതായിട്ടാണ്‌ മലയാളി പ്രസ്‌ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ അറിയിച്ചത്‌.

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കു മാത്രമല്ല മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധി, മൊറാര്‍ജി ദേശായി, ചരണ്‍സിംഗ്‌, രാജീവ്‌ ഗാന്ധി, വി.പി. സിംഗ്‌, ചന്ദ്രശേഖര്‍, പി.വി. നരസിംഹറാവു, അടല്‍ ബിഹാരി വാജ്‌പേയ്‌, എച്ച്‌.ഡി. ദേവഗൗഡ, ഐ.കെ. ഗുജ്‌റാള്‍, മന്‍മോഹന്‍ സിംഗ്‌ തുടങ്ങിയവര്‍ക്കും അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം വമ്പന്‍ സ്വീകരണങ്ങള്‍ നല്‍കിയ ചരിത്രമുണ്ട്‌. എന്നാല്‍ അന്നൊന്നും രാഷ്‌ട്രീയ അസഹിഷ്‌ണുതയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ നേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ലായെന്ന്‌ ഹ്യൂസ്റ്റന്‍ മലയാളി പ്രസ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ എ.സി. ജോര്‍ജ്‌, സെക്രട്ടറി ബ്ലസന്‍ ഹ്യൂസ്റ്റന്‍ എന്നിവര്‍ ഒരു സംയുക്ത പത്രപ്രസ്‌താവനയില്‍ അറിയിച്ചു.

മലയാളി പ്രസ്‌ കൗണ്‍സില്‍ പ്രവര്‍ത്തകരായി, അലക്‌സാണ്ടര്‍ തോമസ്‌, ജോളി വില്ലി, ജോര്‍ജ്‌ മണ്ണിക്കരോട്ട്‌, സുഗുണന്‍ ഞെക്കാട്‌, ജോര്‍ജ്‌ പുത്തന്‍കുരിശ്‌, ജോണ്‍ മാത്യു, ഡോക്‌ടര്‍ മോളി മാത്യു, ജീമോന്‍ റാന്നി, ജോസ്‌ ജോണ്‍, ചാര്‍ലി പടനിലം, ചാക്കൊ കല്ലുകുഴി, ബോസ്‌ കുര്യന്‍, അഡ്വക്കറ്റ്‌ മാത്യു വൈരമണ്‍, ജോയി തുമ്പമണ്‍, രവി വര്‍ഗീസ്‌, കോശി തോമസ്‌, സണ്ണി എഴുമറ്റൂര്‍, സജി പുല്ലാട്‌്‌, ജോര്‍ജ്‌ തെക്കേമല, ജോര്‍ജ്‌ പോള്‍, പീറ്റര്‍ ജി. പൗലോസ്‌, മാത്യു കുരവക്കല്‍, റവ. ഫാദര്‍ എം.റ്റി. ഫിലിപ്പ്‌, ഈശൊ ജേക്കബ്‌, കുട്ടപ്പന്‍ ഹ്യൂസ്റ്റന്‍, ഫാന്‍സി മോള്‍ പള്ളാത്തുമഠം, ജോസഫ്‌ തച്ചാറ, റോയി ചിറയില്‍, പൊന്നുപിള്ള, ജോണ്‍ തൊമ്മന്‍, ജോണ്‍സണ്‍ ചെറിയാന്‍, ടോം വിരിപ്പന്‍, തോമസ്‌ കൊരട്ടി, ആന്റണി ചെറു, രന്‍ജിത്ത്‌ പിള്ള, തുടങ്ങിയവര്‍ പ്രവര്‍ത്തിക്കുന്നു.

പ്രധാനമന്ത്രി മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ മലയാളി പ്രസ്‌ കൗണ്‍സില്‍ സ്വാഗതം ചെയ്‌തിരുന്നു. സന്ദര്‍ശനം ഒരു പരിധിവരെ വിജയമായിരുന്നു. എന്നാല്‍ രാഷ്‌ട്രീയ അസഹിഷ്‌ണുതയേയും ഇന്ത്യന്‍ മതേതരത്തേയും ഹനിക്കുന്ന ഫാസിസ്‌്‌സ്റ്റു പ്രസ്‌താവനകളൊ പ്രവര്‍ത്തികളൊ മോഡിയെന്നല്ല ആരുടെ പക്ഷത്തു നിന്നുണ്ടായാലും അതിനെ സ്വതന്ത്രമായും എന്നാല്‍ നിശിതമായും എതിര്‍ക്കുകയും പ്രതിഷേധിക്കുകയും ചെയ്യുമെന്ന്‌ പ്രസ്‌ കൗണ്‍സില്‍ അറിയിച്ചു.
മാധ്യമ പ്രവര്‍ത്തകന്‍ രാജ്‌ദീപ്‌ സര്‍ദേശായിക്ക്‌ ദേഹോപദ്രവം- മലയാളി പ്രസ്‌ കൗണ്‍സില്‍ പ്രതിഷേധിച്ചുമാധ്യമ പ്രവര്‍ത്തകന്‍ രാജ്‌ദീപ്‌ സര്‍ദേശായിക്ക്‌ ദേഹോപദ്രവം- മലയാളി പ്രസ്‌ കൗണ്‍സില്‍ പ്രതിഷേധിച്ചുമാധ്യമ പ്രവര്‍ത്തകന്‍ രാജ്‌ദീപ്‌ സര്‍ദേശായിക്ക്‌ ദേഹോപദ്രവം- മലയാളി പ്രസ്‌ കൗണ്‍സില്‍ പ്രതിഷേധിച്ചുമാധ്യമ പ്രവര്‍ത്തകന്‍ രാജ്‌ദീപ്‌ സര്‍ദേശായിക്ക്‌ ദേഹോപദ്രവം- മലയാളി പ്രസ്‌ കൗണ്‍സില്‍ പ്രതിഷേധിച്ചു
Join WhatsApp News
Parameswaran 2014-10-02 09:35:41
മോഡി താഴേക്കിടയിൽ നിന്നു ഉയർന്നു ഭാരത ഭരണനേതൃത്വത്തിന്റെ തലപ്പത്തു എത്തിച്ചേർന്നതു ഒളിച്ചും, പാത്തും, കയ്യിട്ടുവാരിയും, വെട്ടും കുത്തും നടത്തിയായിരുന്നില്ല. ചായ വിറ്റു തുടങ്ങിയ ജീവിതം ക്രമേണ പ്രധാനമന്ത്രിയായി ഉയരാൻ അദ്ദേഹത്തെ സഹായിച്ചത് ഭാരതത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾ തന്നെയാണ്. അദ്ദേഹം കൈകാര്യം ചെയ്ത നേതൃത്വ തലങ്ങൾ പരിശോധിച്ചാൽ ഇതു മനസ്സിലാക്കാൻ പ്രയാസമില്ല. താഴോട്ടല്ല അദ്ദേഹം പോയത്, ഉയർച്ചയിലേക്കു തന്നെ, ഓരോ തവണയും!
അത്തരത്തിൽ ഇന്ത്യയുടെ പ്രധാനമന്തിയായ അദ്ദേഹം അമേരിക്കയിൽ വന്നപ്പോൾ 'മലയാളി പ്രസ്സു'കാരന്റെ പാസ്സും വാങ്ങി ജാതി-മതങ്ങൾ പാടി വിദേശികളുടെ തോളത്തു കയ്യിട്ടു അവരു കൊടുക്കുന്ന പിച്ചക്കാശു വാങ്ങി 'മലയാളി നേതാവ്' കളിക്കാൻ പുറപ്പെട്ട ഒരു വിദ്വാനാണ് അർഹിക്കുന്നതു കിട്ടിയത്. സ്വന്തം അഭിമാനം കളഞ്ഞുകൂടിയാണ് ഇയാൾ അദ്ദേഹത്തെ അപമാനിക്കാൻ മലയാളികളുടെ പേരിലിറങ്ങി വിഡ്ഢിവേഷം കെട്ടിയത്. വിവരമില്ലാത്തവൻ  എന്നു മലയാളിയെ തള്ളിപ്പറയാനും മാറ്റി നിറുത്താനും ഇന്ത്യയിൽ മറ്റുള്ളവർ ശ്രമിക്കുന്നതിനു കാരണം ഇതുപോലെ കൂട്ടത്തിൽ കൂട്ടാൻ കൊള്ളാത്തവനായി പ്രവർത്തിക്കാൻ നിർഭാഗ്യവശാൽ മലയാളികളായി കുറച്ചുപേർ  നമുക്കു ചുറ്റുമുണ്ട് എന്നതുകൊണ്ടുതന്നെ.
ഇന്ത്യയിലെ രാഷ്ട്രീയം ചർച്ച ചെയ്യാൻ അല്ല അദ്ദേഹമിവിടെ വന്നത്. അദ്ദേഹത്തിന്റെ പോളിസികളുടെ പേരിൽ അമേരിക്കൻ വിസ നിരസിച്ച ഒബാമയാണ് തന്റെ നിലപാടു മാറ്റി, അദ്ദേഹത്തെ രണ്ടു കയ്യും നീട്ടി വരവേറ്റിയതെന്നു ലോകം കണ്ടത്! എന്നാൽ അദ്ദേഹത്തെ പള്ളുപറയാൻ അമേരിക്കയിൽ 'പ്രസ്സു'കാരൻ കളിച്ചു വന്നതു വിവരദോഷിയായ മലയാളിയും. കിട്ടേണ്ടത് കിട്ടി. മലയാളി നേതാവാകാൻ മതത്തിന്റെ ചെണ്ടക്കോലുമായി, പാതിരിമാരുൾപ്പെട്ട ഒരു സഘം പ്രതിക്ഷേധവുമായി വരുന്നതിനെ മറ്റു സമൂഹങ്ങൾ ശ്രദ്ധയോടെ തന്നെ വീക്ഷിക്കേണ്ടതുണ്ട്. 

njaan vargeeyavaadi 2014-10-02 10:16:12
വര്ഗീയതക്ക് അമേരിക്കയിൽ സ്ഥാനമില്ല. ഇത് ക്രിസ്ത്യൻ  രാജ്യമാണെന്ന്  പറഞ്ഞാൽ പരമേശ്വരന്  ദേഷ്യം വരും. എന്നാൽ ഇന്ത്യ ഹിന്ദു രാജ്യവും ഹിന്ടുക്കളല്ലാത്തവർ  രണ്ടാം തരം പൗർന്മാരുമാകണമെന്നു പറഞ്ഞാല വര്ഗീയക്കാരായ ആര.എസ.എസ. ബിജെ.പിക്ക് സന്തോഷമാകും. അതൂ ശരിയൊ  എന്ന് ഈ  ജനാധിപത്യ-മതേതര രാജ്യത്ത് ജീവിക്കുനവ്ർ ആലോചിക്കണം.
പാതിരിമാർ ഒന്നും അവിടെ ഇല്ലായിരുന്നു. എന്നിട്ടും വെറുപ്പിന്റെ മുഖംകാട്ടാൻ പരമേശ്വരൻ മടിച്ചില്ല.
ഇന്ത്യ് ഞങ്ങളുടെ നാടാണ്. അത് എല്ലാവര്ക്കും തുല്യ അവകാശമുള്ള നാടായി  നില നില്ക്കണം. അവിടെ അസഹിഷ്ണുതക്ക് സ്ഥാനമില്ല
വിദ്യാധരൻ 2014-10-02 10:50:28
അമേരിക്കയെപ്പോലെ എല്ലാ മതസ്തരേയും ഉൾകൊള്ളാൻ പറ്റിയ മറ്റൊരു രാജ്യം എവിടെയുണ്ട്? പക്ഷേ എന്ത് ചെയ്യാം ചില പരട്ട ഇന്ത്യാക്കാർ എവിടെപോയാലും കുത്തിതിരിപ്പുണ്ടാക്കി ഇല്ലാത്ത പ്രശനം ഉണ്ടാക്കും? ഈ രാജിയത്തു ജീവിച്ചു, ഇവിടുത്തെ സ്വാതന്ത്യം അനുഭവിച്ചു, ഈ രാജ്യത്തെ ദ്രോഹിക്കുന്ന എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ക്രിസ്തിയനും, നായര്ക്കും, ഈഴവനും എല്ലാം ഇവിടെ താമസിക്കാനും പണി ചെയ്യാനും ജീവിക്കാനുമുള്ള സ്വാതന്ത്രിയം ഉണ്ട്. ക്രിസ്തിയാനി ആയതുകൊണ്ട് മറ്റുള്ളവരെ പീഡിപ്പിക്കാൻ ഇവിടുത്ത് നിയമം കൂട്ട് നില്ക്കുന്നില്ല. ഇവിടം ഇഷ്ടം അല്ലാത്തവർ നാട്ടിൽ പോകുക. എന്തിനു ഈ പാവനമായ അന്തരീക്ഷം മലിമസമാക്കുന്നു
keralite 2014-10-02 11:11:21
ഈ കൗൻസിലിലാണൊ എല്ലാവരും ഭാരവാഹികൾ? ഡയറക്റ്റർമാർ?  അനുയായി ഇല്ലാത്ത ആഗോള സംഘടന? നെഴ്സുമാരല്ലാത്തവർ ചെർന്നു നെഴ്സസ് സംഘറ്റന ഉണ്ടാക്കിയാൽ എങ്ങനെ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക