Image

അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പൊതുയോഗം ഡിസംബര്‍ 23ന് ന്യൂയോര്‍ക്കില്‍ വെച്ച്

Published on 07 December, 2011
അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പൊതുയോഗം ഡിസംബര്‍ 23ന് ന്യൂയോര്‍ക്കില്‍ വെച്ച്

ഡാലസ് : അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന് 2011 വര്‍ഷത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഡിസംബര്‍ 23ന് ന്യൂയോര്‍ക്ക് ന്യൂ ഹൈഡ് പാര്‍ക്കില്‍ കൂടുന്ന പൊതുയോഗത്തില്‍ അവതരിപ്പിക്കും. അന്നേ ദിവസം 2012 വര്‍ഷത്തിലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്ന് ജോ ചെറുകര അറിയിച്ചു.

ഇതിനു മുന്നോടിയായി ഡിസംബര്‍ 2ന് ഡാലസില്‍ എത്തിയ സെക്രട്ടറി ജോ ചെറുകര പ്രസിഡന്റ് എബി തോമസിന് വാര്‍ഷിക റിപ്പോര്‍ട്ടിന്റെ കോപ്പി കൈമാറി.

രാജു വര്‍ഗീസ് കോഓഡിനേറ്റര്‍ ആയുള്ള അസോസിയേഷന്റെ ടെക്‌സാസ് ഘടകം കേരളത്തില്‍ നടത്തി വരുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചുകൊണ്ടിരിക്കുന്ന എല്ലാ അംഗങ്ങളോടും ജോ ചെറുകര നന്ദി രേഖപ്പെടുത്തി.

ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ അമേരിക്കയിലുള്ള മലയാളി സംഘടനകളില്‍ മുന്‍പന്തിയിലാണ് വെല്‍ഫെയര്‍ അസോസിയേഷന്റെ 2011 ലെ പ്രവര്‍ത്തനങ്ങള്‍ എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വാര്‍ത്ത അയച്ചത്: എബി മക്കപ്പുഴ
അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പൊതുയോഗം ഡിസംബര്‍ 23ന് ന്യൂയോര്‍ക്കില്‍ വെച്ച്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക