Image

ഏഷ്യാനെറ്റ് യു.എസ്.എയുടെ സാന്റാ യാത്രയില്‍ നിന്നും.

ഫിലിപ്പ് മാരേട്ട് Published on 07 December, 2011
ഏഷ്യാനെറ്റ് യു.എസ്.എയുടെ സാന്റാ യാത്രയില്‍ നിന്നും.
എഡിസണ്‍ : ഏഷ്യാനെറ്റ് യു.എസ്.എയുടെ ആഭിമുഖ്യത്തില്‍ അമേരിക്കയില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന നൂതനസംരംഭമായ 'സാന്തായാത്ര' എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചത് അവിസ്മരണീയ അനുഭവമായി.
ഏഷ്യനെറ്റ് ചാനലിന്റെ കേരളത്തില്‍ നിന്നുള്ള പ്രമുഖ പ്രവര്‍ത്തകരായ അനില്‍ അടൂര്‍, സിന്ധു സൂര്യകുമാര്‍, പി.ജി. സുരേഷ്‌കുമാര്‍ , എന്നിവരുടെ നേതൃത്വത്തില്‍ ഫിന്‍ലന്റില്‍ നിന്നും ആരംഭിച്ച് അമേരിക്ക, യൂറോപ്പ്, ഗള്‍ഫ്, എന്നിവിടങ്ങളില്‍ പര്യടനം നടത്തി തിരുവനന്തപുരത്ത് പരിയവസാനിക്കുന്ന ഈ പ്രോഗ്രാം തികച്ചും പുതുമയും വിസ്മയവുമുള്ളതാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഏഷ്യാനെറ്റ് യു.എസ്.എ ന്യൂജേഴ്‌സിയില്‍ ആരംഭിച്ച പുതിയ ഓഫീസില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ സാന്തായാത്രയുടെ സംഘത്തെ കരോള്‍ ഗാനത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. ഈ ചടങ്ങില്‍ കൈരളി ടി.വി. യു.എസ്.എയുടെ ന്യൂജേഴ്‌സി ബ്യൂറോ ചീഫ് എന്ന നിലയില്‍ എന്നെ ക്ഷണിക്കുകയും ആശംസ അര്‍പ്പിക്കാനും അവസരം നല്‍കിയതിന് ഏഷ്യാനെറ്റ് യു.എസ്.എ യുടെ സംഘാടകരോടുള്ള പ്രത്യേക നന്ദി ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.

സമാധാനത്തിന്റെ സന്ദേശവുമായി ഭൂജാതനായ ലോകരക്ഷകന്‍ യേശുനാഥന്റെ ദിവ്യഭജനത്തെകുറിച്ചുള്ള സന്ദേശവുമായി നമ്മുടെ ഭവനങ്ങളിലും കൂട്ടാരയ്മകളിലും എത്തുന്ന സാന്താക്ലോസും കരോള്‍ സംഘവും എനിക്ക് എന്നും സന്തോഷത്തിന്റെ അനുഭവമുണ്ടാക്കിയിരുന്നു. ഇന്നിപ്പോള്‍ ലോകപര്യടനം എന്ന നിലയില്‍ കേരളത്തില്‍ നിന്നും ഒരു ചാനലിന് 'സാന്തായാത്ര' സംഘടിപ്പിക്കാന്‍ സാധിച്ചു എന്നത് വലിയ ഒരു കാല്‍വയ്പ്പായിട്ട് ഞാന്‍ കരുതുന്നു.

തികച്ചും നൂതനമായ ഈ പ്രോഗ്രാം മറ്റു ചാനലുകള്‍ക്കു പ്രചോദമാകട്ടെ എന്ന് ആശംസിക്കുന്നു. ഒളിംമ്പിക്‌സ് ഗെയിംസിനോടനുബന്ധിച്ചാണ് ലോക രാജ്യങ്ങളിലുടനീളം ദീപശിഖാ പര്യടനം നടത്താറുള്ളത്. അതേരീതിയില്‍ സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശവുമായി സാന്താക്ലോസിന്റെയും സംഘാംഗങ്ങളുടെ ലോകയാത്ര നമ്മുടെ സമൂഹത്തില്‍ കൂടുതല്‍ ഐക്യവും സഹവര്‍ത്തിത്വവും ഉണ്ടാകുവാന്‍ കാരണമാകട്ടെ എന്നുകൂടി ആശംസിക്കുന്നു.

ഏഷ്യാനെറ്റ് യു.എസ്.എയുടെ സാന്റാ യാത്രയില്‍ നിന്നും.ഏഷ്യാനെറ്റ് യു.എസ്.എയുടെ സാന്റാ യാത്രയില്‍ നിന്നും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക