Image

ഗാര്‍ലന്‍ഡ്‌ ഫൊറോന കൂദാശയോടനുബന്ധിച്ചു സുവനീര്‍ ‍പ്രകാശനം ചെയ്യുന്നു.

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 07 December, 2011
ഗാര്‍ലന്‍ഡ്‌ ഫൊറോന  കൂദാശയോടനുബന്ധിച്ചു സുവനീര്‍  ‍പ്രകാശനം ചെയ്യുന്നു.
ഗാര്‍ലന്‍ഡ് : ഗാര്‍ലന്‍ഡില്‍ നിര്‍മാണം പൂര്‍ത്തിയായ സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോന കൂദാശയോടനുബന്ധിച്ച് പ്രത്യേക സ്മരണിക പുറത്തിറക്കും. ചിക്കാഗോ സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഡിസംബര്‍ 17 നാണ് ദേവാലയം കൂദാശ ചെയ്യുന്നത്.

മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെയും അനുഗ്രഹാശിസുകളോടു കൂടി ഇരുനൂറില്‍ പരം പേജുകളിലായി പുറത്തിറങ്ങുന്ന സുവനീറില്‍ സിറോ മലബാര്‍ സഭയുടെ ചരിത്രവും ഡാലസിലെ ഇപ്പോഴത്തെ സിറോ മലബാര്‍ ഇടവകയുടെ വളര്‍ച്ചയും ദേവാലയത്തിന്റെ പുനര്‍നിര്‍മാണവും പ്രതിപാദിക്കും.

മള്‍ട്ടികളറില്‍ പുറത്തിറക്കുന്ന സുവനീറില്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും തങ്ങളുടെ ലേഖനങ്ങളും സൃഷ്ടികളും പ്രസിദ്ധീകരിക്കുവാന്‍ പ്രത്യേക വിഭാഗവും ഇടവകാംഗങ്ങളുടെ കുടുംബചരിത്രവും വിവരങ്ങളും ഉള്‍പ്പെടുത്തിയുള്ള അഡ്രസ് ഡയറക്ടറിയുമുണ്ട്. അഭ്യുദയകാംക്ഷികള്‍ക്ക് ആശംസകള്‍ നേരാനുള്ള പ്രത്യേക പേജുകളും സുവനീറില്‍ നീക്കിവച്ചിട്ടുണ്ട്.

ഫൊറോന വികാരി ഫാ. സെബാസ്റ്റിയന്‍ (ജോജി) കണിയാംപടിയുടെയും സുവനീര്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ സ്മരണികയുടെ അവസാന വട്ട മിനുക്കുപണികള്‍ പുരോഗമിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജൂലിയറ്റ് തോമസ് വഴുതനപ്പള്ളില്‍ : 214 450 3224
മാത്യു തോമസ് : 972 424 1502
ഗാര്‍ലന്‍ഡ്‌ ഫൊറോന  കൂദാശയോടനുബന്ധിച്ചു സുവനീര്‍  ‍പ്രകാശനം ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക