Image

സര്‍ഗവേദി

മനോഹര്‍ തോമസ്സ് Published on 07 December, 2011
സര്‍ഗവേദി

"വാള്‍ സ്ട്രീറ്റ് ഒഴികെ ബാക്കിയെല്ലാം അവര്‍ ഒക്ക്യൂപ്പൈ ചെയ്തു" എന്ന വാര്‍ത്ത ന്യൂയോര്‍ക്ക് ടൈംസിലൂടെ 1010 വിന്‍സിലൂടെ, ഡെയിലി ന്യൂസിലൂടെ എല്ലാം ഒഴുകി എത്തിയപ്പോള്‍ രജീസ് നെടുങ്ങാടപ്പള്ളി എന്ന കവിക്കുണ്ടായ സ്പാര്‍ക്ക് ആ
ണ് "ഒക്കുപ്പൈ" എന്ന കവിത. ഒരു പൈസ പോലും ചിലവില്ലാത്ത ഏതോ വ്യവസായത്തില്‍ അവര്‍ ഇടപ്പെട്ടിരിക്കുകയാണെന്ന് കവി ആക്ഷേപിക്കുന്നു. കരകളിലേയ്ക്കും, ഋതുക്കളിലേയ്ക്കും, കടലിലേയ്ക്കും നിന്റെ കൊളംബസിനെ കപ്പലേറ്റാന്‍ പറയുന്ന കവി ഇന്നത്തെ സാമ്പത്തിക തകര്‍ച്ചകളുടെയും, ജോലി ഇല്ലായ്മയുടേയും നേരെ അമേരിക്കന്‍ ജനത പ്രതികരിച്ചുകൊണ്ടിരിക്കുന്ന രീതിയെ പ്രതീകാത്മകമായി പുച്ഛിക്കുന്നു. കവിത കാലീകമായതുകൊണ്ട് പ്രസക്തിയേറുന്നു.

കുരിപ്പുഴ ശ്രീകുമാറിന്റെ "നഗ്ന കവിതകള്‍ " എന്ന വിഭാഗത്തെപ്പറ്റി കെ.കെ. ജോണ്‍സണ്‍ അവതരിപ്പിച്ച പ്രബന്ധം, കവിയുടെ പദപ്രയോഗങ്ങളുടെ ചാരുതയും, വലിയ ആശയ പ്രപഞ്ചം ചെറു വാക്കുകളില്‍ ഒതുക്കാനുള്ള അനിതര സാധാരണമായ കഴിവും വ്യക്തമാക്കി. പ്രപഞ്ചത്തിലുള്ള എന്തിനോടും തന്റേതു മാത്രമായ, വ്യതിരിക്തമായ, സൂക്ഷമഭാവുകത്വമാണ് ഒരു കാഴ്ചപ്പാട് കവി സ്വായത്തമാക്കിയിരിക്കുന്നു. അതു തന്നെയാണ് കുരിപ്പുഴയെ മറ്റുകവികളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

"രണ്ടു ജോടി ചെരുപ്പുകളാണ് അയാള്‍ക്കുള്ളത്.
വീട്ടിനു പുറത്തെത്തിയാല്‍
മതേതരചെരുപ്പ്
വീട്ടിലിടാന്‍ മതചെരുപ്പ്”
ഒക്‌ടോബര്‍ 30 മാതൃഭൂമി.

റിനി മമ്പലത്തിന്റെ "കോക്കനട്ട് " എന്ന കഥ, അമേരിക്കന്‍ ജീവിത ധാരകളില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരേടാണ് എന്നും, സത്രീ മനസ്സിന്റെ ആത്മ സംഘര്‍ഷങ്ങള്‍ , അവളുടെ മാത്രമായ നുറുങ്ങു നൊമ്പരങ്ങള്‍ പകര്‍ത്തുന്നതില്‍ റീനി വിജയിക്കാറുണ്ട്. ഇതും അതുപോലൊരു ജീവിതക്കീറാണ്. എല്ലാ മനുഷ്യര്‍ക്കും അവരുടേതു മാത്രമായ ഒരു ചെറിയ ഇരുളും, അതിലെ സങ്കല്‍പങ്ങളും, മോഹങ്ങളും, നിര്‍വ്യതികളും ഉണ്ടെന്ന് കഥാകാരി തെളിയിക്കുന്നു.

സാറാ ജോസഫിന്റെ പുതിയ നോവലായ “ആനി”യെ എം.ടി. ആന്റണി വേദിക്കു പരിചയപ്പെടുത്തി. “ആലാഹയുടെ മക്കള്‍ക്കും”, “ഊരു ക
ലിനും”, ശേഷം സാറാ ജോസഫ് എഴുതിയതാണ് ഈ പുതിയ നോവല്‍. ഇതിന്റെ ഇംഗ്ലീഷ് പതിപ്പായ "GIFT IN GREEN" ഉം ഇതിനോടൊപ്പം പ്രസാധനം ചെയ്യും.

"ആനി" ഒരു തുരുത്താണ്. നന്മയുടെ, നാട്ടറിവുകളുടെ, പുരാവൃത്തങ്ങളുടെ, പ്രകൃതിയുമായി ഇഴചേര്‍ന്നു ജീവിച്ച ഒരു കൂട്ടം മനുഷ്യരുടെ ആവാസ വ്യവസ്ഥ. ആ ആവാസ വ്യവസ്ഥയെ തൂക്കി വില്‍ക്കാന്‍ , ഇടിച്ചു നിരത്താന്‍ , മാന്തിപൊളിക്കാന്‍ , വികസന മുദ്രാവാക്യങ്ങളുമായി എത്തുന്നവര്‍ . പതുക്കെ ആനിയില്‍ പിടിമുറുക്കുമ്പോള്‍ ആ ചൂഷണത്തില്‍ കാലിടറുന്ന സാധാരണക്കാര്‍ . അവരുടെ ചെറിയ ചെറുത്തു നില്‍പ്പുകള്‍ എങ്ങും എത്താതെ പോവുമ്പോള്‍ ഇത്തരം വികസനങ്ങള്‍ക്ക് സര്‍ക്കാരുകള്‍ ചൂട്ടു കത്തിച്ചു കൊടുക്കുന്നു. ആ ചെറുത്തുനില്‍പ്പിനെ അവസാനിപ്പിക്കാന്‍ അധിനിവേശ ശക്തികള്‍ ശ്രമിക്കുന്നു. ആ തുരുത്തിന്റെ നാശം. ആ സംസ്‌ക്കാരത്തിന്റെ തളര്‍ച്ച. അതോടൊപ്പം മനുഷ്യമുഖം നഷ്ടപ്പെട്ട വികസനം ഇതൊക്കെയാണ് "ആനി" നമ്മോട് സംവദിക്കുന്നത്.
സര്‍ഗവേദി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക