Image

മുല്ലപ്പെരിയാര്‍ പ്രദേശവാസികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി

Published on 07 December, 2011
മുല്ലപ്പെരിയാര്‍ പ്രദേശവാസികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രദേശവാസികളായ 19 പേര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നും അടിയന്തര സാഹചര്യം പരിഗണിച്ച് ജലനിരപ്പ് കുറയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓരോ നിമിഷവും ഭയന്നാണ് തങ്ങള്‍ ജീവിക്കുന്നത്. മുന്‍കരുതല്‍ നടപടികളെടുക്കണമെന്നും നടപടിക്രമങ്ങളുടെയും സാങ്കേതികത്വത്തിന്റേയും പേരില്‍ നടപടികള്‍ താമസിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക