Image

കണ്ണൂരില്‍ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകന്‌ വെട്ടേറ്റു

Published on 07 December, 2011
കണ്ണൂരില്‍ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകന്‌ വെട്ടേറ്റു
കണ്ണൂര്‍: മട്ടന്നൂരിനടുത്ത തില്ലങ്കേരിയില്‍ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകന്‌ വെട്ടേറ്റു. മീത്തലെ പുന്നാട്‌ പാലങ്ങാട്ടെ അനൂപിനെയാണ്‌ അക്രമി സംഘം വെട്ടി പരിക്കേല്‍പ്പിച്ചത്‌. ബൈക്കിലെത്തിയ മുഖംമൂടി സംഘമാണ്‌ ആക്രമണത്തിന്‌ പിന്നില്‍. ുരുതരമായി പരിക്കേറ്റ അനൂപിനെ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ഇരുട്ടിക്കടുത്ത്‌ കാക്കയങ്ങാട്‌ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകന്‍െറ ഓട്ടോ റിക്ഷ അജ്ഞാതര്‍ തീവെച്ച്‌ നശിപ്പിച്ചിരുന്നു. നേരത്തെ സി.പി.എം പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ പ്രതിയാണ്‌ അനൂപ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക