Image

റവ.കെ.എ തോമസ് നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 07 December, 2011
റവ.കെ.എ തോമസ് നിര്യാതനായി
ഫിലാഡല്‍ഫിയ: മാര്‍ത്തോമ്മാ സഭായിലെ മുതിര്‍ന്ന വൈദികന്‍ റവ. കെ.എ തോമസ് (88) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഹാര്‍സ്റ്റണ്‍ ഹാള്‍ റിഹാബിലിറ്റേഷന്‍ സെന്ററില്‍ 2011 ഡിസംബര്‍ 5 തിങ്കളാഴ്ചയായിരുന്നു അന്ത്യം.

വ്യൂവിംഗ് 2011 ഡിസംബര്‍ 9 വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണി മുതല്‍ എട്ടുമണിവരെ ലാംബ് ഫ്യൂണറല്‍ സര്‍വീസ് ഹോം (101 Byberry Road, Huntingdon Valley, PA 19006) ല്‍ വച്ച് നടക്കും. സംസ്‌കാര ശുശ്രൂഷ ഡിസംബര്‍ 10 ശനിയാഴ്ച രാവിലെ 8.30 ന് സെന്റ് തോമസ് മാര്‍ തോമാ ചര്‍ച്ച് ഓഫ് ഡെല്‍വെയര്‍ വാലിയില്‍ ( 130 Grubb Road, Malvern, PA 19355) വടക്കേ അമേരിക്ക ആന്റ് യൂറോപ് രൂപതാ ബിഷപ്പ് റൈറ്റ്.റവ.ഡോ.ഗീവര്‍ഗീസ് മാര്‍ തെയോഡോഷ്യസ് എപ്പിസ്‌കോപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആരംഭിക്കുന്നതും സംസ്‌കാരം ഹില്‍സൈഡ് സെമിത്തേരിയില്‍ (2556 Susquehanna Rd, Roslyn, PA, 19001) വച്ച് നടക്കുന്നതുമാണ്. തദ്ദവസരത്തില്‍ റവ.ഏബ്രഹാം മാത്യൂ(വികാരി, സെന്റ് തോമസ് മാര്‍ തോമാ ചര്‍ച്ച്), റവ. കെ.ഇ ഗീവര്‍ഗീസ് (രൂപതാ സെക്രട്ടറി), റവ.ഡോ.ജോ ജോസഫ് കുരുവിള (യൂത്ത് ചാപ്ലൈന്‍), റവ. പി.എ അബ്രഹാം (ഫിലാഡല്‍ഫിയ മാര്‍ തോമാ ചര്‍ച്ച്), റവ.അലക്‌സാണ്ടര്‍ വര്‍ഗീസ് (ബഥേല്‍ മാര്‍ തോമാ ചര്‍ച്ച്), റവ.അന്തോണി വര്‍ഗീസ് (അസന്‍ഷന്‍ മാര്‍ തോമാ ചര്‍ച്ച്), റവ.റോമ് ഗീവര്‍ഗീസ് (ക്രിസ്‌റ്റോസ് മാര്‍ തോമാ ചര്‍ച്ച്), റവ. എം.എം ജോണ്‍ (വാഷിംഗ്ടണ്‍ ഡി.സി മാര്‍ തോമാ ചര്‍ച്ച്), റവ. ബിനു മാത്യൂ (ബാള്‍ട്ടിമോര്‍ മാര്‍തോമാ ചര്‍ച്ച്), റവ.എം.വി അബ്രഹാം (ഇവാഞ്ചലിക്കല്‍ ചര്‍ച്ച്), റവ.ഫാ.എം.കെ കുര്യാക്കോസ് (സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്) എന്നിവരുടെ അനുഗ്രഹീത സാന്നിധ്യവുമുണ്ടായിരിക്കും.


ആലപ്പുഴ ചെറുകാറ്റുചേരില്‍ പരേതയായ മേരി മാത്യൂവാണ് അച്ചന്റെ ഭാര്യ. മക്കള്‍: ഇവാഞ്ചലിന്‍ ഫിലിപ്പ്, സുസണ്‍ കോശി, എലിസബത്ത് പോത്തന്‍, അബ്രഹാം. മരുമക്കള്‍: മാത്യൂ ഫിലിപ്പ്, ജോസഫ് കോശി, അലക്‌സ് പോത്തന്‍, ഷീബാ തോമസ്.

കൊച്ചുമക്കള്‍: ടിജി ഫിലിപ്പ്, തിമോത്തി ഫിലിപ്പ്, ജോഷ്വാ കോശി, സാറാ കോശി, ജസ്റ്റീന പോത്തന്‍, ജസീന പോത്തന്‍, മേരി ഗ്രേസ് പോത്തന്‍, ക്രിസ്റ്റീന തോമസ് അബിഗെയില്‍ തോമസ്.

മാവേലിക്കര കുറുത്തിയാട്, കങ്കളില്‍ കുടുംബത്തില്‍ അബ്രഹാമിന്റെയും അച്ചിയമ്മയുടെയും മകനായി 1629 മെയ് 6 നാണ് റവ. കെ.എ തോമസ് ജനിച്ചത്. പരേതനായ കങ്കളില്‍റവ. ഇടിച്ചാണ്ടി കത്തനാരുടെ കൊച്ചുമകനാണ്. നാലു സഹോദരന്മാരും മൂന്നു സഹോദരിമാരും അച്ചനുണ്ട്. ആലുവ സെന്‍്‌റ് മേരീസില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം സെമിനാരി വിദ്യാഭ്യാസത്തിനായി കര്‍ണാടകയിലെ ബംഗാരപേട്ട ബൈബിള്‍ കോളജില്‍ ചേര്‍ന്നു.

1953ല്‍ മോസ്റ്റ് റവ. ലേറ്റ് ഡോ.യൂഹനാന്‍ മാര്‍തോമ്മാ മെത്രാപ്പോലീത്തയില്‍ നിന്നു കൈവയ്പു സ്വീകരിച്ച് മാര്‍ തോമാസഭയിലെ ശുശ്രൂഷകനായി. വൈദികനെന്ന നിലയില്‍ നിലമ്പൂര്‍, ഗൂഡല്ലൂര്‍, റാന്നി, കുമ്പളാംപൊയ്ക, വെണ്‍മണി, തുമ്പമണ്‍, ഇറണിക്കുഴി എന്നിവിടങ്ങളില്‍ സേവനം ചെയ്തു. ഉപരിപഠനാര്‍ത്ഥം 1972 ല്‍ യു.എസില്‍ എത്തിയ അച്ചന്‍ ഫിലാഡല്‍ഫിയ ഫെയ്ത്ത് സെമിനാരിയില്‍ നിന്നു 1976ല്‍ തിയോളജിയില്‍ ബിരുദം നേടി. അതോടൊപ്പംതന്നെ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ സേവനവും ചെയ്തുവന്നു. ഫിലാഡല്‍ഫിയായിലെ അബിങ്ടണ്‍ ഹോസ്പിറ്റലും അച്ചന്റെ പ്രവര്‍ത്തന മണ്ഡലമായിരുന്നു. മാല്‍വേണ്‍ ഡെല്‍വെയര്‍ വാലി സെന്റ് തോമസ് മാര്‍തോമ ചര്‍ച്ചിലും സജീവ അംഗമായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അലക്‌സ് പോത്തന്‍- 215-667-7651.
റവ.കെ.എ തോമസ് നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക